x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഞ്ചേ​രി ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​റു​ടെ കൊ​ല​പാ​ത​കം: കേ​സി​ൽ വി​ധി ഇ​ന്ന്

വെബ് ഡെസ്ക്
Published: July 30, 2026 01:47 AM IST | Updated: July 30, 2026 01:47 AM IST

മ​ഞ്ചേ​രി: ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​റാ​യി​രു​ന്ന ത​ലാ​പ്പി​ൽ അ​ബ്ദു​ൾ ജ​ലീ​ൽ എ​ന്ന കു​ഞ്ഞാ​(57) നെ ​കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മ​ഞ്ചേ​രി അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി (മൂ​ന്ന്) ജ​ഡ്ജ് എ​സ്. സൂ​ര​ജ് ഇ​ന്ന് വി​ധി പ​റ​യും. നെ​ല്ലി​ക്കു​ത്ത് കോ​ട്ട​ക്കു​ത്ത് മാ​ട്ട​യി​ൽ വീ​ട്ടി​ൽ ഷു​ഹൈ​ബ് എ​ന്ന കൊ​ച്ചു (29), പാ​ണ്ടി​ക്കാ​ട് വ​ള്ളു​വ​ങ്ങാ​ട് സൗ​ത്ത് സ്വ​ദേ​ശി ക​റു​ത്തേ​ട​ത്ത് വീ​ട്ടി​ൽ ഷം​സീ​ർ (36), നെ​ല്ലി​ക്കു​ത്ത് ഒ​ലി​പ്ര​ക്കാ​ട് പ​തി​യ​ൻ​തൊ​ടി​ക വീ​ട്ടി​ൽ അ​ബ്ദു​ൾ മാ​ജി​ദ് (30) എ​ന്നി​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ.

2022 മാ​ർ​ച്ച് 29ന് ​രാ​ത്രി പ​ത്തിനാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. സ്ഥ​ല​ക്ക​ച്ച​വ​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ല​ക്കാ​ട്ട് പോ​യി തി​രി​ച്ചു​വ​രി​ക​യാ​യി​രു​ന്നു അ​ബ്ദു​ൾ ജ​ലീ​ലും സം​ഘ​വും.

ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ഇ​ന്നോ​വ കാ​റി​ന്‍റെ ലൈ​റ്റ് ക​ണ്ണി​ലേ​ക്ക് അ​ടി​ച്ചെ​ന്നാ​രോ​പി​ച്ച് ബൈ​ക്ക് യാ​ത്രി​ക​രാ​യ ഷു​ഹൈ​ബും ഷം​സീ​റും ഒ​ലി​പ്ര​ക്കാ​ട് വ​ച്ച് വാ​ക്കേ​റ്റ​മു​ണ്ടാ​ക്കി. ഇ​തി​നി​ടെ ഷു​ഹൈ​ബ് ഹെ​ൽ​മ​റ്റ് ഉ​പ​യോ​ഗി​ച്ച് കാ​റി​ന്‍റെ പി​റ​കി​ലെ ഗ്ലാ​സ് അ​ടി​ച്ചു ത​ക​ർ​ത്തു. തു​ട​ർ​ന്ന് മൂ​ന്നാം പ്ര​തി അ​ബ്ദു​ൾ മാ​ജി​ദി​നെ ഫോ​ണി​ൽ വി​ളി​ച്ചു​വ​രു​ത്തു​ക​യും ചെ​യ്തു.
കാ​റി​ന്‍റെ പൊ​ട്ടി​യ ഗ്ലാ​സ് കൗ​ണ്‍​സി​ല​ർ അ​ട​ക്ക​മു​ള്ള സം​ഘം പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ പ്ര​തി​ക​ൾ ക​രി​ങ്ക​ല്ല് ഉ​പ​യോ​ഗി​ച്ച് കൗ​ണ്‍​സി​ല​റു​ടെ ത​ല​യ്ക്ക് അ​ടി​ക്കു​ക​യാ​യി​രു​ന്നു. ബൈ​ക്കി​ന് പി​റ​കി​ലി​രു​ന്ന ഷു​ഹൈ​ബാ​ണ് കൗ​ണ്‍​സി​ല​റു​ടെ ത​ല​യ്ക്ക​ടി​ച്ച​ത്.

ഉ​ട​നെ മ​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് പെ​രി​ന്ത​ൽ​മ​ണ്ണ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യി​ലി​രി​ക്കെ മാ​ർ​ച്ച് 30ന് ​അ​ബ്ദു​ൾ ജ​ലീ​ൽ മ​രി​ച്ചു. അ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ അ​ബ്ദു​ൾ ജ​ലീ​ലി​ന്‍റെ ത​ല​യോ​ട്ടി ത​ക​ർ​ന്നി​രു​ന്നു.

ര​ണ്ട്, മൂ​ന്ന് പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തെ​ങ്കി​ലും ഒ​ന്നാം പ്ര​തി മു​ങ്ങി. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ 2022 ഏ​പ്രി​ൽ ര​ണ്ടി​നാ​ണ് ഒ​ന്നാം പ്ര​തി​യെ പോ​ലീ​സ് ചെ​ന്നൈ​യി​ൽ വ​ച്ച് അ​റ​സ്റ്റ് ചെ​യ്ത​ത്. 89 സാ​ക്ഷി​ക​ളു​ള്ള കേ​സി​ൽ 45 പേ​രെ വി​സ്ത​രി​ച്ചു. 98 രേ​ഖ​ക​ളും 12 തൊ​ണ്ടി​മു​ത​ലു​ക​ളും പ്രോ​സി​ക്യൂ​ഷ​ൻ ഹാ​ജ​രാ​ക്കി.

മ​ഞ്ചേ​രി പോ​ലീ​സ് ഇ​ൻ​സ്പെ​ക​ട​ർ സി. ​അ​ല​വി​യാ​ണ് കേ​സ​ന്വേ​ഷി​ച്ച​ത്. തു​ട​ർ​ന്ന് ചാ​ർ​ജെ​ടു​ത്ത പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ റി​യാ​സ് ചാ​ക്കീ​രി​യാ​ണ് കോ​ട​തി മു​ന്പാ​കെ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. 2025 സെ​പ്തം​ബ​ർ 23നാ​ണ് കേ​സ് വി​ചാ​ര​ണ ആ​രം​ഭി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ കെ.​വി. സാ​ബു, അ​ഡീ​ഷ​ണ​ൽ സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. പി.​കെ. ശെ​രീ​ഫ് മ​ന്പാ​ട് എ​ന്നി​വ​ര ഹാ​ജ​രാ​യി.

Tags : Nattuvishesham Districtnews Murder

Recent News

Corehub Up