x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​സ്‌​ലിം ​ലീ​ഗ് ഓ​ഫീ​സ് അ​ടി​ച്ചു ത​ക​ർ​ത്തു


Published: April 12, 2026 08:01 AM IST | Updated: April 12, 2026 08:01 AM IST

ക​ണ്ണൂ​ർ: മ​യ്യി​ലി​ൽ മേ​ഖ​ല​യി​ലും അ​ക്ര​മം തു​ട​രു​ന്നു. മ​യ്യി​ൽ നി​ര​ത്തു​പാ​ല​ത്തു​ള്ള സ​യ്യി​ദ് മു​ഹ​മ്മ​ദ​ലി ശി​ഹാ​ബ്ത​ങ്ങ​ൾ സൗ​ധ​മാ​യ മ​യ്യി​ൽ പ​ഞ്ചാ​യ​ത്ത് മു​സ്‌​ലിം​ ലീ​ഗ് ക​മ്മി​റ്റി ഓ​ഫീ​സാ​ണ് ത​ക​ർ​ത്ത​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം.​

മു​സ്‌​ലിം​ ലീ​ഗ് മ​യ്യി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന്‍റെ ജ​ന​ൽ ചി​ല്ലു​ക​ൾ പൂ​ർ​ണ​മാ​യും അ​ക്ര​മി​ക​ൾ അ​ടി​ച്ചു​ത​ക​ർ​ത്തു. മു​ൻ​വ​ശ​ത്തെ കൊ​ടി​മ​ര​വും സ്ഥാ​നാ​ർ​ഥി​യു​ടെ ബോ​ർ​ഡും ത​ക​ർ​ത്തി​ട്ടു​ണ്ട്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി​യ​വ​ർ ഗ്ലാ​സ് ത​ക​ർ​ക്കു​ന്ന ശ​ബ്‌​ദം കേ​ട്ട് അ​യ​ൽ​വാ​സി​ക​ൾ ലൈ​റ്റ് ഇ​ട്ട​പ്പോ​ൾ ഓ​ടി​മ​റ​ഞ്ഞ​താ​യി ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു. അ​ക്ര​മ​ത്തി​ന് പി​ന്നി​ൽ സി​പി​എ​മ്മാ​ണെ​ന്ന് യു​ഡി​എ​ഫ് മ​യ്യി​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി ആ​രോ​പി​ച്ചു.

ഓ​ഫീ​സ് അ​ടി​ച്ചു ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് മു​സ്‌​ലിം​ലീ​ഗ് ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു. മു​സ്‌​ലിം​ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ ക​രീം ചേ​ലേ​രി, നേ​താ​ക്ക​ളാ​യ ടി.​വി. അ​സൈ​നാ​ർ മാ​സ്റ്റ​ർ, എം.​കെ. കു​ഞ്ഞ​ഹ​മ്മ​ദ്കു​ട്ടി, കെ.​ജു​ബൈ​ർ, കെ.​പി. അ​ബ്ദു​റ​ഹ്മാ​ൻ, നി​സാ​ർ ന​മ്പ്രം എ​ന്നി​വ​ർ അ​ക്ര​മം ന​ട​ന്ന ഓ​ഫീ​സ് സ​ന്ദ​ർ​ശി​ച്ചു.

Tags : nattu vishesham Muslim League office

Recent News

Corehub Up