x
ad
Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ർ​ഷി​കസ​മൃ​ദ്ധി വീ​ണ്ടെ​ടു​ക്കാ​ൻ മു​ട്ടു​കാ​ട് പാ​ട​ശേ​ഖ​രം ഒ​രു​ങ്ങി

വെബ് ഡെസ്ക്
Published: September 13, 2026 10:59 PM IST | Updated: September 13, 2026 10:59 PM IST

ഞാ​റുന​ടീ​ൽ ഉ​ത്സ​വം എ​ഫ്. രാ​ജ എം​എ​ൽഎ ​ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

രാ​ജാ​ക്കാ​ട്: ഹൈ​റേ​ഞ്ചി​ലെ ഹ​രി​താ​​ഭ​മാ​യ വ​യ​ലേ​ല​ക​ളും കാ​ർ​ഷി​ക സ​മൃ​ദ്ധി​യും വീ​ണ്ടെ​ടു​ക്കാ​ൻ മു​ട്ടു​കാ​ട് പാ​ട​ശേ​ഖ​രം ഒ​രു​ങ്ങി. ബൈ​സ​ൺ​വാ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ സി​ഡി​എ​സി​ന്‍റെ​യും അ​മേ​സി​ങ് അ​ഗ്രി പ്രൊ​ഡ്യൂ​സ​ർ ഗ്രൂ​പ്പിന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ന​ടീ​ൽ ഉ​ത്സ​വം നാ​ടി​ന്‍റെ ആ​ഘോ​ഷ​മാ​യി മാ​റി. എ​ഫ്. രാ​ജ എം​എ​ൽ​എ ഞാ​റു​ന​ടീ​ൽ ഉ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ത്യു​ത്പാദ​നശേ​ഷി​യുള്ള രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി​യേ​റി​യ​തു​മാ​യ മ​ണി​ര​ത്ന ഇ​നം വി​ത്തു​ക​ളാ​ണ് ഇ​ത്ത​വ​ണ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. 20 ഹെ​ക്ട​ർ പ്ര​ദേ​ശ​ത്താ​ണ് ഇ​ക്കു​റി സ​മ​ഗ്ര​മാ​യ രീ​തി​യി​ൽ കൃ​ഷി​യി​റ​ക്കി​യി​രി​ക്കു​ന്ന​ത്.

ബൈ​സ​ൺ​വാ​ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ലു​മോ​ൾ സാ​ബു, ഡി​സി​സി പ്ര​സി​ഡ​ന്‍റ് സി.​പി. മാ​ത്യു, കൃ​ഷി ഓ​ഫിസ​ർ സ്മി​ത, ബ്ലോ​ക്ക് മെംബ​ർ ര​തീ​ഷ്, സി​ഡി​എ​സ് വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ സു​നി സു​രേ​ഷ്, സി​ഡി​എ​സ് അ​ക്കൗ​ണ്ട​ന്‍റ് ശ്രീ​ക്കു​ട്ടി ര​ഘു, അ​ഗ്രി സി​ആ​ർ​പി സു​നി​ത ര​തീ​ഷ്, പാ​ട​ശേ​ഖ​ര​സ​മി​തി പ്ര​സി​ഡ​ന്‍റ് ലാ​ലി ജോ​ർ​ജ്, സെ​ക്ര​ട്ട​റി രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : paddy fields NattuVishasham DistrictNews

Recent News

Corehub Up