x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂ​വാ​റ്റു​പു​ഴ - കൂ​ത്താ​ട്ടു​കു​ളം റോ​ഡ് പ​ദ്ധ​തി : മുഖ്യമന്ത്രിയിൽ പ്രതീക്ഷ

വെബ് ഡെസ്ക്
Published: August 9, 2026 04:00 AM IST | Updated: August 9, 2026 04:00 AM IST

മൂ​വാ​റ്റു​പു​ഴ - കൂ​ത്താ​ട്ടു​കു​ളം റോ​ഡിലെ പണ്ടപ്പിള്ളി ഭാഗം.

മൂ​വാ​റ്റു​പു​ഴ: എം​സി റോ​ഡി​ന് സ​മാ​ന്ത​ര​മാ​യി പ്ര​ഖ്യാ​പി​ച്ച മൂ​വാ​റ്റു​പു​ഴ - കൂ​ത്താ​ട്ടു​കു​ളം റോ​ഡ് പ​ദ്ധ​തി പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​യി​ൽ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ച് പ്ര​ദേ​ശ​വാ​സി​ക​ൾ. പ​ദ്ധ​തി വീ​ണ്ടും സ​ജീ​വ​മാ​ക്കാ​ൻ ന​ട​പ​ടി ‌‌സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന് നി​വേ​ദ​നം ന​ല്‍​കി. മു​ന്‍ എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ ബ​ജ​റ്റി​ല്‍ പ്ര​ഖ്യാ​പി​ച്ച് കി​ഫ്ബി മു​ഖേ​ന മു​മ്പ് അം​ഗീ​കാ​രം ന​ല്‍​കി​യ പ​ദ്ധ​തി പി​ന്നീ​ട് യാ​തൊ​രു വ്യ​ക്ത​മാ​യ വി​ശ​ദീ​ക​ര​ണ​വും ഇ​ല്ലാ​തെ നി​ര്‍​ത്തി​വ​യ്ക്കു​ക​യാ​യി​രു​ന്നു. എം​സി റോ​ഡി​ലെ മൂ​വാ​റ്റു​പു​ഴ - കൂ​ത്താ​ട്ടു​കു​ളം ഭാ​ഗം സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗ​താ​ഗ​ത സ​മ്മ​ര്‍​ദ്ദം അ​നു​ഭ​വി​ക്കു​ന്ന​തും അ​തോ​ടൊ​പ്പം ഏ​റ്റ​വും അ​പ​ക​ട​ഭീ​ഷ​ണി നി​ല​നി​ല്‍​ക്കു​ന്ന ഭാ​ഗ​ങ്ങ​ളി​ലൊ​ന്നു​മാ​ണ്.

തു​ട​ര്‍​ച്ച​യാ​യ അ​പ​ക​ട​വ​ള​വു​ക​ള്‍, കു​ത്ത​നെ​യു​ള്ള ച​രി​വു​ക​ള്‍, പ​രി​മി​ത​മാ​യ വീ​തി, ശാ​സ്ത്രീ​യ​മ​ല്ലാ​ത്ത അ​ലൈ​ന്മെ​ന്‍റ് എ​ന്നി​വ കാ​ര​ണം ഈ ​ഭാ​ഗം ഇ​ന്ന​ത്തെ വ​ര്‍​ധി​ച്ച ഗ​താ​ഗ​ത സാ​ഹ​ച​ര്യ​ങ്ങ​ള്‍​ക്ക് യോ​ജി​ച്ച​ത​ല്ല. ദി​നം​പ്ര​തി ദീ​ര്‍​ഘ​ദൂ​ര ബ​സു​ക​ള്‍, ച​ര​ക്കു വാ​ഹ​ന​ങ്ങ​ള്‍, ആ​യി​ര​ക്ക​ണ​ക്കി​ന് സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ള്‍ എ​ന്നി​വ ഈ ​പാ​ത ഉ​പ​യോ​ഗി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ നി​ല​വി​ലെ റോ​ഡി​ന്‍റെ പ​രി​മി​തി​ക​ള്‍ ഗു​രു​ത​ര അ​പ​ക​ട​സാ​ധ്യ​ത സൃ​ഷ്ടി​ക്കു​ക​യാ​ണ്.
പ​ദ്ധ​തി​യു​ടെ പു​ന​രു​ജ്ജീ​വ​നം വ​ഴി റോ​ഡ് സു​ര​ക്ഷ ഗ​ണ്യ​മാ​യി മെ​ച്ച​പ്പെ​ടും, അ​പ​ക​ട​ങ്ങ​ള്‍ കു​റ​യും, യാ​ത്രാ​സ​മ​യം, യാ​ത്രാ​ദൂ​രം എ​ന്നി​വ കു​റ​യും, മേ​ഖ​ല​യു​ടെ സാ​മ്പ​ത്തി​ക-​വാ​ണി​ജ്യ വ​ള​ര്‍​ച്ച​യ്ക്ക് വ​ലി​യ ഉ​ത്തേ​ജ​നം ല​ഭി​ക്കും, മ​ധ്യ​കേ​ര​ള​ത്തി​ലെ ഗ​താ​ഗ​ത ശൃം​ഖ​ല കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​കും, ഭാ​വി വി​ക​സ​ന ആ​വ​ശ്യ​ങ്ങ​ള്‍ നി​റ​വേ​റ്റു​ന്ന ദീ​ര്‍​ഘ​കാ​ല അ​ടി​സ്ഥാ​ന സൗ​ക​ര്യം സൃ​ഷ്ടി​ക്ക​പ്പെ​ടും. അ​തി​നാ​ല്‍, പൊ​തു​താ​ല്‍​പ​ര്യ​വും ജ​ന​സു​ര​ക്ഷ​യും മു​ന്‍​നി​ര്‍​ത്തി മു​വാ​റ്റു​പു​ഴ- കൂ​ത്താ​ട്ടു​കു​ളം പു​തി​യ റോ​ഡ് പ​ദ്ധ​തി അ​ടി​യ​ന്ത​ര​മാ​യി പു​നഃ​പ​രി​ശോ​ധി​ച്ച് കി​ഫ്ബി മു​ഖേ​ന വീ​ണ്ടും സ​ജീ​വ​മാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നി​വേ​ദ​ന​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Tags : Nattuvishesham Local News Muvattupuzha Koothattukulam road project

Recent News

Corehub Up