x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ഴ​പ്പി​ല​ങ്ങാ​ട്-​ധ​ർ​മ​ടം ബീ​ച്ച് സ​മ​ഗ്ര വി​ക​സ​ന പ​ദ്ധ​തി ടൂ​റി​സ​ത്തി​ന് മു​ത​ൽ​ക്കൂ​ട്ടാ​കും: മു​ഖ്യ​മ​ന്ത്രി


Published: February 26, 2026 01:49 AM IST | Updated: February 26, 2026 01:49 AM IST

ക​ണ്ണൂ​ർ: മു​ഴ​പ്പി​ല​ങ്ങാ​ട്-​ധ​ർ​മ​ടം ബീ​ച്ച് സ​മ​ഗ്ര വി​ക​സ​ന പ​ദ്ധ​തി ഈ ​പ്ര​ദേ​ശ​ത്തി​ന്‍റെ മാ​ത്ര​മ​ല്ല കേ​ര​ള​ത്തി​ന്‍റെ ത​ന്നെ ടൂ​റി​സം മേ​ഖ​ല​യ്ക്ക് ഒ​രു മു​ത​ൽ​ക്കൂ​ട്ടാ​യി മാ​റു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കെ​ടി​ഡി​സി​യു​ടെ ഫൈ​വ് സ്റ്റാ​ർ റി​സോ​ർ​ട്ട് മു​ഴ​പ്പി​ല​ങ്ങാ​ട് മ​ല​ബാ​ർ കോ​ർ​ട്ട്യാ​ർ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

ആ​ഭ്യ​ന്ത​ര സ​ഞ്ചാ​രി​ക​ളെ​യും വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ​യും കൂ​ടു​ത​ലാ​യി ആ​ക​ർ​ഷി​ക്കാ​ൻ ക​ഴി​യു​ന്ന നി​ല​യി​ൽ മു​ഴ​പ്പി​ല​ങ്ങാ​ട് ബീ​ച്ച്, ധ​ർ​മ​ടം ബീ​ച്ച്, ധ​ർ​മ​ടം ഐ​ല​ൻ​ഡ് എ​ന്നി​വ​യു​ടെ ടൂ​റി​സം വി​ക​സ​നം ഉ​റ​പ്പാ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. 238 കോ​ടി രൂ​പയുടെ പ​ദ്ധ​തി​ക്കാ​ണ് രൂ​പം ന​ൽ​കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

നാ​ല് ക്യാ​ര​ക്ട​ർ ഏ​രി​യ​ക​ളാ​യി തി​രി​ച്ചാ​ണ് ഇ​വി​ടെ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​തി​ൽ മു​ഴ​പ്പി​ല​ങ്ങാ​ട് ബീ​ച്ചി​ന്‍റെ വ​ട​ക്കു​വ​ശം ക്യാ​ര​ക്ട​ർ ഏ​രി​യ​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചു. 62 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഇ​തി​ലൂ​ടെ ന​ട​പ്പി​ലാ​ക്കി​യ​ത്. മ​റ്റു ക്യാ​ര​ക്ട​ർ ഏ​രി​യ​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യെ ശ​ക്തി​പ്പെ​ടു​ത്തു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടു​കൂ​ടി​യാ​ണ് മു​ഴ​പ്പി​ല​ങ്ങാ​ട് ഒ​രു പ്രീ​മി​യം ഫൈ​വ് സ്റ്റാ​ർ വി​ഭാ​ഗ​ത്തി​ലു​ള്ള ബീ​ച്ച് റി​സോ​ർ​ട്ട് കെ​ടി​ഡി​സി നി​ർ​മി​ച്ചി​രി​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഡോ. ​വി. ശി​വ​ദാ​സ​ൻ എം​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Tags : Muzhapilangad nattuvishesham local news

Recent News

Corehub Up