x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​വി​ഡി ലീ​ഡ്സ് ആ​പ്പ് സ്വ​കാ​ര്യ ബ​സ് മേ​ഖ​ല​യെ ‘ആ​പ്പി​’ലാ​ക്കു​ന്നു

വെബ് ഡെസ്ക്
Published: August 4, 2026 12:36 AM IST | Updated: August 4, 2026 12:36 AM IST

പ്രതീകാത്മക ചിത്രം

ക​ണ്ണൂ​ര്‍: വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള ബ​സ് യാ​ത്ര ക​ണ്‍​സ​ഷ​ന്‍ സം​വി​ധാ​ന​ത്തി​നാ​യി മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യ എം​വി​ഡി ലീ​ഡ്‌​സ് എ​ന്ന ആ​പ്പ് സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ൾ​ക്ക് "ആ​പ്പാ'​കു​ന്ന​താ​യി ആ​ക്ഷേ​പം. ബ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്രാ പാ​സ് വ്യാ​പ​ക​മാ​ണെ​ന്ന പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ അ​വ​സാ​ന​കാ​ല​ത്ത് അ​ന്ന​ത്തെ ഗ​താ​ഗ​ത​മ​ന്ത്രി​യാ​യി​രു​ന്ന ഗ​ണേ​ഷ് കു​മാ​റാ​ണ് വി​ദ്യാ​ർ​ഥി യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം നി​യ​ന്ത്രി​ക്കാ​നാ​യി എം​വി​ഡി ലീ​ഡ്സ് ആ​വി​ഷ്ക​രി​ച്ച​ത്. ഇ​തി​ലൂ​ടെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഡി​ജി​റ്റ​ൽ ക​ൺ​സ​ഷ​ൻ കാ​ർ​ഡു​ക​ൾ ല​ഭി​ക്കും.

എം​വി​ഡി ലീ​ഡ്സി​ൽ കൃ​ത്യ​മാ​യി സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച കോ​ഴ്സു​ക​ൾ ഉ​ൾ​പ്പ​ടെ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ മാ​ത്രം ഉ​ൾ​പ്പ​ടു​ത്താ​മെ​ന്നാ​യി​രു​ന്നു ധാ​ര​ണ. ആ​പ്പി​ലേ​ക്ക് ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാ​മെ​ന്നി​രി​ക്കെ സ​ർ​ക്കാ​ർ അം​ഗീ​കൃ​ത കോ​ഴ്സു​ക​ള​ല്ലാ​തെ പ​ഠി​ക്കു​ന്ന​വ​രും ക​ൺ​സ​ഷ​ൻ കാ​ർ​ഡ് സ്വ​ന്ത​മാ​ക്കു​ക​യാ​ണ്.

സ​ര്‍​ക്കാ​ര്‍, എ​യ്ഡ​ഡ്, സ്വ​യം​ഭ​ര​ണ പ​ദ​വി​യു​ള്ള സ്ഥാ​പ​ന​ങ്ങ​ള്‍, സ്വ​കാ​ര്യ സ​മാ​ന്ത​ര സ്ഥാ​പ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഡി​ജി​റ്റ​ല്‍ ക​ണ്‍​സ​ഷ​ന്‍ ല​ഭ്യ​മാ​കും. എ​ന്നാ​ല്‍ തൊ​ഴി​ല്‍ സം​ബ​ന്ധ​മാ​യ കോ​ഴ്സു​ക​ള്‍ പ​ഠി​ക്കാ​ന്‍ പോ​കു​ന്ന സ്ത്രീ​ക​ള്‍ ഉ​ള്‍​പ്പെ​ടെ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​താ​യി വ്യാ​പ​ക പ​രാ​തി​യു​ണ്ട്. അം​ഗീ​കാ​ര​മി​ല്ലാ​ത്ത കോ​ഴ്‌​സു​ക​ള്‍​ക്കും ഈ ​കാ​ര്‍​ഡ് ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു​ണ്ട്.

ഡി​ജി​റ്റ​ല്‍ ക​ണ്‍​സ​ഷ​ന്‍ കാ​ര്‍​ഡി​ല്‍ ദൂ​ര​പ​രി​ധി​യോ വി​ദ്യാ​ര്‍​ഥി​യു​ടെ പ​ഠ​ന​കാ​ല​യ​ള​വോ, എ​വി​ടെ നി​ന്നാ​ണ് ക​യ​റു​ന്ന​ത്, എ​വി​ടെ​യാ​ണ് ഇ​റ​ങ്ങേ​ണ്ട​ത് എ​ന്നൊ​ന്നും രേ​ഖ​പ്പെ​ടു​ത്താ​ത​ത് വ​ലി​യ പോ​രാ​യ്മ​യാ​ണ്.

വി​ദ്യാ​ര്‍​ഥി​യു​ടെ പേ​ര്, ര​ജി​സ്റ്റ​ര്‍ ന​മ്പ​ര്‍, കോ​ഴ്സി​ന്‍റെ പേ​ര്, കോ​ള​ജ് എ​ന്നി​വ മാ​ത്ര​മാ​ണു​ള്ള​ത്. കാ​ര്‍​ഡി​ല്‍ ഒ​രു ക്യൂ​ആ​ര്‍ കോ​ഡ് ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​ത് സ്‌​കാ​ന്‍ ചെ​യ്താ​ല്‍ മാ​ത്ര​മേ വി​ദ്യാ​ര്‍​ഥി​യു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ ല​ഭി​ക്കൂ. തി​ര​ക്കു​ള്ള സ​മ​യ​ങ്ങ​ളി​ൽ സ്കാ​ൻ ചെ​യ്തു​ള്ള പ​രി​ശോ​ധ​ന സാ​ധ്യ​മ​ല്ലെ​ന്നാ​ണ് ബ​സ് ക​ണ്ട​ക്ട​ർ​മാ​ർ പ​റ​യു​ന്ന​ത്. പ്രി​യ​ദ​ർ​ശി​നി സ​ർ​വീ​സ് ആ​രം​ഭി​ച്ച​തോ​ടെ സ്വ​കാ​ര്യ ബ​സു​ക​ളി​ലെ സ്ത്രീ ​യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി കു​റ​യു​ക​യും അ​തേ സ​മ​യം എം​വി​ഡി ലീ​ഡ്സി​ലൂ​ടെ കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ ബ​സി​ൽ ക​യ​റു​ക​യും ചെ​യ്യു​ന്ന​തോ​ടെ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ന​നു​സ​രി​ച്ചു​ള്ള വ​രു​മാ​നം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് ക​ണ്ട​ക്ട​ർ​മാ​ർ പ​റ​ഞ്ഞു.

Tags : Nattuvishesham District News MVD Leeds app private bus sector

Recent News

Corehub Up