x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏ​ഴ​രക്കോ​ടി​യു​ടെ ല​ഹ​രി​വ​സ്തു​ക്ക​ള്‍ ന​ശി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: July 30, 2026 02:20 AM IST | Updated: July 30, 2026 02:20 AM IST

മ​യ​ക്കു​മ​രു​ന്ന് ബ്ര​ഹ്മ​പു​രം മാ​ലി​ന്യ​പ്ലാ​ന്‍റി​ലെ​ത്തി​ച്ച് പോ​ലീ​സ് ന​ശി​പ്പി​ക്കു​ന്നു.

കൊ​ച്ചി: കൊ​ച്ചി ന​ഗ​ര​ത്തി​ല്‍ നി​ന്നും വി​വി​ധ കേ​സു​ക​ളി​ല്‍ പി​ടി​കൂ​ടി​യ ഏ​ഴ​ര കോ​ടി​യു​ടെ ല​ഹ​രി വ​സ്തു​ക്ക​ള്‍ പോ​ലീ​സ് ന​ശി​പ്പി​ച്ചു. ക​ഞ്ചാ​വും എം​ഡി​എം​എ​യും ഉ​ള്‍​പ്പെ​ടെ​യു​ള്ള മ​യ​ക്കു​മ​രു​ന്നാ​ണ് കൂ​ട്ടി​യി​ട്ട് കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​ത്തി​ച്ചു​ക​ള​ഞ്ഞ​ത്. ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി പി​ടി​ച്ചെ​ടു​ത്ത ല​ഹ​രി​വ​സ്തു​ക്ക​ളും ഇ​തി​ല്‍​പ്പെ​ടും.

സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ എ​സ്. കാ​ളി​രാ​ജ് മ​ഹേ​ഷ്‌​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ ബ്ര​ഹ്മ​പു​രം മാ​ലി​ന്യ പ്ലാ​ന്‍റി​ൽ ഇ​ന്‍​സി​ന​റേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് മ​യ​ക്കു​മ​രു​ന്നു​ക​ള്‍ ന​ശി​പ്പി​ച്ച​ത്. 587 കി​ലോ​ഗ്രാം ക​ഞ്ചാ​വ്, 2.46 കി​ലോ​ഗ്രാം എം​ഡി​എം​എ, 143.85 ഗ്രാം ​നൈ​ട്രോ​സെ​പാം ഗു​ളി​ക​ക​ള്‍, 1.09 കി​ലോ ഹാ​ഷി​ഷ് ഓ​യി​ല്‍, 77.21 ഗ്രാം ​ബ്രൗ​ണ്‍​ഷു​ഗ​ര്‍ എ​ന്നി​വ​യാ​ണ് ന​ശി​പ്പി​ച്ച​ത്. കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ​യാ​ണ് എ​ആ​ര്‍ ക്യാ​മ്പി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന വ​സ്തു​ക്ക​ള്‍ ബ്ര​ഹ്മ​പു​ര​ത്ത് എ​ത്തി​ച്ച് ന​ശി​പ്പി​ച്ച​ത്.

Tags : Narcotics NattuVishasham DistrictNews

Recent News

Corehub Up