x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ​പാ​ത വി​ക​സ​നം: എ​ട്ടുവ​ർ​ഷ​ത്തെ നി​യ​മ​പോ​രാ​ട്ട​ം; ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര​യി​ലെ ഫ്ലാ​റ്റ് പൊ​ളി​ച്ചുതുടങ്ങി


Published: April 5, 2026 04:21 AM IST | Updated: April 5, 2026 04:21 AM IST

ഹ​രി​പ്പാ​ട്: എ​ട്ടു വ​ർ​ഷം നീ​ണ്ട നി​യ​മ​പോ​രാ​ട്ട​ങ്ങ​ൾ​ക്കും അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ​ക്കും വി​രാ​മ​മി​ട്ട്, ദേ​ശീ​യ​പാ​ത 66-ന്‍റെ ​വി​ക​സ​ന​ത്തി​നാ​യി ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര​യി​ലെ വി​വാ​ദ ഫ്ലാ​റ്റ് സ​മു​ച്ച​യം പൊ​ളി​ച്ചു​തു​ട​ങ്ങി.

ജി​ല്ല​യി​ൽ ദേ​ശീ​യ​പാ​ത​യ്ക്കാ​യി ഭൂ​മി ഏ​റ്റെ​ടു​ത്ത​പ്പോ​ൾ ന​ൽ​കി​യ​തി​ൽ വ​ച്ച് ഏ​റ്റ​വും ഉ​യ​ർ​ന്ന തു​ക​യാ​യ 29 കോ​ടി രൂ​പ​യാ​ണ് സ​മു​ച്ച​യ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​ര​മാ​യി നി​ശ്ച​യി​ച്ച​ത്. കെ​ട്ടി​ടം പൂ​ർ​ണ​മാ​യും പൊ​ളി​ച്ചു​നീ​ക്കു​ന്ന​തോ​ടെ ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര ജം​ഗ്ഷ​നി​ലെ മേ​ൽ​പ്പാ​ലം നി​ർ​മാ​ണ​ത്തി​നു​ള്ള പ്ര​ധാ​ന ത​ട​സം നീ​ങ്ങും.

25 സെ​ന്‍റ് ഭൂ​മി​യി​ലാ​യി ര​ണ്ടു ബ്ലോ​ക്കു​ക​ളി​ലാ​യി 18 ഫ്ലാ​റ്റു​ക​ളാ​ണ് ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ എ​ട്ട് സെ​ന്‍റ് ഭൂ​മി മാ​ത്ര​മാ​ണ് ദേ​ശീ​യ​പാ​ത​യ്ക്കാ​യി ആ​ദ്യം ആ​വ​ശ്യ​മാ​യി​രു​ന്ന​ത്. കി​ഴ​ക്കു​ഭാ​ഗ​ത്തെ ബി ​ബ്ലോ​ക്കി​ലെ ഒ​ൻ​പ​ത് ഫ്ലാ​റ്റു​ക​ൾ മാ​ത്രം പൊ​ളി​ച്ചു​മാ​റ്റി പ​ടി​ഞ്ഞാ​റു​ള്ള എ ​ബ്ലോ​ക്ക് നി​ല​നി​ർ​ത്താ​നാ​യി​രു​ന്നു ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​യു​ടെ ആ​ദ്യ തീ​രു​മാ​നം.

എ​ന്നാ​ൽ, കെ​ട്ടി​ടം ഭാ​ഗി​ക​മാ​യി പൊ​ളി​ക്കു​ന്ന​ത് പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നും അ​ത് നി​ല​നി​ൽ​പ്പി​നെ ബാ​ധി​ക്കു​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി ഉ​ട​മ​ക​ൾ കോ​ട​തി​യെ സ​മീ​പി​ച്ചു. വി​ദ​ഗ്ധ സ​മി​തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കെ​ട്ടി​ടം ഭാ​ഗി​ക​മാ​യി നി​ല​നി​ർ​ത്തു​ന്ന​ത് സു​ര​ക്ഷി​ത​മ​ല്ലെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ​യാ​ണ് മു​ഴു​വ​നാ​യി പൊ​ളി​ക്കാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്.

ബി ​ബ്ലോ​ക്കി​ലെ ഉ​ട​മ​ക​ൾ​ക്ക് വി​പ​ണി വി​ല​യു​ടെ ഇ​ര​ട്ടി തു​ക​യും ആ​ശ്വാ​സ​ധ​ന​വും ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ഷ്ട​പ​രി​ഹാ​ര​മാ​ണ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. എ ​ബ്ലോ​ക്കി​ലെ ഉ​ട​മ​ക​ൾ​ക്ക് നി​ല​വി​ൽ വി​പ​ണി വി​ല മാ​ത്ര​മാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ ജി​ല്ലാ ക​ള​ക്ട​ർ തീ​ർ​പ്പാ​ക്കു​ന്ന മു​റ​യ്ക്ക് കൂ​ടു​ത​ൽ തു​ക അ​നു​വ​ദി​ക്കു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര ക​വ​ല​യി​ൽ 35 മീ​റ്റ​ർ വീ​തി​യി​ൽ നി​ർ​മി​ക്കു​ന്ന ര​ണ്ടു മേ​ൽ​പ്പാ​ല​ങ്ങ​ളു​ടെ പ​ണി ഈ ​കെ​ട്ടി​ടം നി​ല​നി​ന്ന​തി​നാ​ൽ വൈ​കി​യി​രു​ന്നു. കെ​ട്ടി​ടം നീ​ക്കം ചെ​യ്യു​ന്ന​തോ​ടെ ഇ​വി​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​തി​വേ​ഗം പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ക്കും.

Tags : nattu vishesham Eight-year legal battle

Recent News

Corehub Up