x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​യ​മ്പ​ത്തൂ​രി​ൽ സ്കൂ​ട്ട​റി​നു​പി​ന്നി​ൽ കാ​റി​ടി​ച്ച് ചേ​ർ​പ്പ് സ്വ​ദേ​ശി മ​രി​ച്ചു

വെബ്ഡെസ്ക്
Published: October 12, 2026 10:25 PM IST | Updated: October 12, 2026 10:25 PM IST

ചേ​ർ​പ്പ്: കോ​യ​മ്പ​ത്തൂ​രി​ൽ സ്കൂ​ട്ട​റി​നു പി​ന്നി​ൽ കാ​റി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ സ്കൂ​ട്ട​ർ യാ​ത്രി​ക​നാ​യ ചേ​ർ​പ്പ് സ്വ​ദേ​ശി മ​രി​ച്ചു. താ​യം​കു​ള​ങ്ങ​ര ശ്രീ​കോ​വി​ല​ക​ത്തി​ൽ പ​രേ​ത​രാ​യ ര​വി ന​മ്പൂ​തി​രി​യു​ടേ​യും ഭ​വാ​നി ത​മ്പു​രാ​ട്ടി​യു​ടെ​യും മ​ക​ൻ കൃ​ഷ്ണ​കു​മാ​ർ (61)ആ​ണ് മ​രി​ച്ച​ത്. കോ​യ​മ്പ​ത്തൂ​ർ മ​തു​ക്ക​ര ജെ​സി​ടി കോ​ള​ജി​ലെ ലൈ​ബ്ര​റേ​റി​യ​നാ​ണ്.

ഞാ​യ​റാ​ഴ്ച മ​ക​നോ​ടൊ​പ്പം യാ​ത്ര​ചെ​യ്യു​മ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഉ​ട​ൻ കോ​യ​മ്പ​ത്തൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ രാ​വി​ലെ മ​രി​ച്ചു. മ​ക​ൻ ഉ​ജ്വ​ൽ വ​ർ​മ​യ്ക്ക് കാ​ലി​ൽ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് പാ​റ​മേ​ക്കാ​വ് ശാ​ന്തി​ഘ​ട്ടി​ൽ.ഭാ​ര്യ: തി​രു​വ​ല്ല തെ​ക്കേ​മു​റി കോ​യി​ക്ക​ൽ കു​ടും​ബാം​ഗ​മാ​യ മി​നി വ​ർ​മ. മ​ക​ൾ: അ​ഖി​ല വ​ർ​മ.

 

Tags :

Recent News

Corehub Up