x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ന​വോ​ദ​യ പ​ക​ൽ​വീ​ട് വാ​ർ​ഷി​കാ​ഘോ​ഷ​വും പാ​ലി​യേ​റ്റീ​വ് കെ​യ​ർ യൂ​ണി​റ്റ് ഉ​ദ്ഘാ​ട​ന​വും

വെബ് ഡെസ്ക്
Published: October 13, 2026 12:22 AM IST | Updated: October 13, 2026 12:22 AM IST

ത​മ്പ​ല​ക്കാ​ട് മാ​ന​വോ​ദ​യ പ​ക​ൽ​വീ​ടി​ന്‍റെ വാ​ർ​ഷി​ക ആ​ഘോ​ഷം പ്ര​ഫ. റോ​ണി കെ. ​ബേ​ബി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ത​മ്പ​ല​ക്കാ​ട്: മാ​ന​വോ​ദ​യ പ​ക​ൽ​വീ​ടി​ന്‍റെ ഒ​ന്പ​താ​മ​ത് വാ​ർ​ഷി​കാ​ഘോ​ഷ​വും പു​തി​യ പാ​ലി​യേ​റ്റീ​വ് കെ​യ​ർ യൂ​ണി​റ്റി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി. വാ​ർ​ഷി​കാ​ഘോ​ഷ​വും പ്ര​ഫ. റോ​ണി കെ. ​ബേ​ബി എം​എ​ൽ​എ​യും ന്യൂ​ഡ​ൽ​ഹി​യി​ലെ ഇ​മേ​ജ് ഇ​ൻ​ഫോ​സി​സ്റ്റം​സ് സി​എ​സ്ആ​ർ പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി മാ​ന​വോ​ദ​യ ന​ട​പ്പി​ലാ​ക്കു​ന്ന പു​തി​യ പാ​ലി​യേ​റ്റീ​വ് കെ​യ​ർ യൂ​ണി​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി ജോ​സ​ഫും നി​ർ​വ​ഹി​ച്ചു.

മാ​ന​വോ​ദ​യ മു​ൻ പ്ര​സി​ഡ​ന്‍റ് പ​രേ​ത​യാ​യ ത​ങ്ക​മ്മ ടീ​ച്ച​റു​ടെ ഛായാ​ചി​ത്ര അ​നാ​ച്ഛാ​ദ​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ബേ​ബി വ​ട്ട​ക്കാ​ട് നി​ർ​വ​ഹി​ച്ചു. യൂ​ണി​വേ​ഴ്സി​റ്റി റാ​ങ്ക് ജേ​താ​ക്ക​ളാ​യ നീ​ര​ജ, ദി​വ്യ കൃ​ഷ്ണ, ആ​ർ​ച്ച എ​ന്നി​വ​ർ​ക്കും കേ​ര​ള ബെ​സ്റ്റ് റ​സി​ഡ​ൻ​ഷ്യ​ൽ ബി​ൽ​ഡ​ർ പു​ര​സ്കാ​രം നേ​ടി​യ ജ​നീ​വി​നും ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ച്ചു.


പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ അ​മ്പി​ളി ഉ​ണ്ണി​കൃ​ഷ്ണ​ൻ, ബി​ജോ മോ​ൾ, സി​ൽ​വി അ​നി​ൽ, സാം​സ്കാ​രി​ക-​സാ​മൂ​ഹി​ക രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up