x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ല്ലി​യാം​പാ​ടം ആ​ദി​വാ​സി ഉ​ന്ന​തി​യി​ലെ കു​ടി​വെ​ള്ളപ​ദ്ധ​തി സാ​ങ്കേ​തി​കക്കു​രു​ക്കി​ൽ


Published: January 7, 2026 06:20 AM IST | Updated: January 7, 2026 06:20 AM IST

കാ​ളി​കാ​വ്: ചോ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ നെ​ല്ലി​യാം​പാ​ടം ആ​ദി​വാ​സി ഉ​ന്ന​തി​യി​ലെ കു​ടി​വെ​ള്ള പ​ദ്ധ​തി കി​ണ​ർ ആ​സ്തി ര​ജി​സ്റ്റ​റി​ൽ ചേ​ർ​ക്കാ​ത്ത​തി​നെ​തി​രേ വാ​ർ​ഡ് അം​ഗം കെ.​ടി. മ​ജീ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ദി​വാ​സി​ക​ൾ മു​ഖ്യ​മ​ന്ത്രി​യെ സ​മീ​പി​ച്ചു.

ര​ണ്ട് പ​തി​റ്റാ​ണ്ട് മു​ന്പേ സ​ർ​ക്കാ​ർ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ന​ട​പ്പാ​ക്കി​യ കു​ടി​വെ​ള്ള പ​ദ്ധ​തി​യോ​ടു​ള്ള അ​വ​ഗ​ണ​ന ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. പ​ദ്ധ​തി പൈ​പ്പ് ലൈ​നു​ക​ൾ ത​ക​രാ​റി​ലാ​യ​ത് പ​രി​ഹ​രി​ക്കാ​ൻ ഫ​ണ്ട് നീ​ക്കി​വ​ച്ച​ത് ലാ​പ്സാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​തി​നാ​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ​രാ​തി. പ​ല ത​വ​ണ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ ഫ​ണ്ട് വി​നി​യോ​ഗി​ച്ച ആ​ദി​വാ​സി ഉ​ന്ന​തി​യി​ലെ കി​ണ​ർ പ്ര​ശ്ന​ത്തി​നാ​ണ് പ​രി​ഹാ​രം വൈ​കു​ന്ന​ത്.

നെ​ല്ലി​യാം​പാ​ടം പ്ര​ദേ​ശ​ത്തെ ആ​ദി​വാ​സി​ക​ൾ വാ​ർ​ഡ് മു​ൻ അം​ഗം കെ.​ടി. ​സ​ലീ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നേ​ര​ത്തേ ചോ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ ഉ​പ​രോ​ധി​ച്ച് പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി​യാ​ൽ ര​ജി​സ്റ്റ​റി​ൽ ചേ​ർ​ക്കാ​മെ​ന്ന നി​ല​പാ​ടി​ലാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ.

കു​ടി​വെ​ള്ള പ​ദ്ധ​തി ന​വീ​ക​ര​ണ​ത്തി​ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ര​ണ്ട​ര ല​ക്ഷം വ​ക​യി​രു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും സാ​ങ്കേ​തി​കപ്ര​ശ്നം കാ​ര​ണം ഫ​ണ്ട് ലാ​പ്സാ​കു​മെ​ന്ന അ​വ​സ്ഥ​യാ​ണ്. കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ കി​ണ​ർ ആ​സ്തി ര​ജി​സ്റ്റ​റി​ൽനി​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​യ​ത് അ​ധി​കൃ​ത​രു​ടെ പി​ടി​പ്പു​കേ​ട് മൂ​ല​മാ​ണെ​ന്ന് പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ൾ പ​റ​ഞ്ഞു.

കു​ടി​വെ​ള്ള പ​ദ്ധ​തി പൈ​പ്പ് ലൈ​നു​ക​ളെ​ല്ലാം ത​ക​രാ​റി​ലാ​യി​ട്ടു​ണ്ട്. ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് വ​ക​യി​രു​ത്തി​യ ഘ​ട്ട​ത്തി​ലാ​ണ് ആ​സ്തി ര​ജി​സ്റ്റ​റി​ൽനി​ന്ന് കി​ണ​ർ അ​പ്ര​ത്യ​ക്ഷ​മാ​യ വി​വ​രം അ​റി​യു​ന്ന​ത്. കു​ടി​വെ​ള്ള​ത്തി​നാ​യി മ​റ്റു മാ​ർ​ഗ​ങ്ങ​ളി​ല്ലാ​തെ പ്ര​യാ​സ​പ്പെ​ടു​ക​യാ​ണ് നെ​ല്ലി​യാം​പാ​ട​ത്തു​കാ​ർ. ഈ​ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സാ​ങ്കേ​തി​കപ്ര​ശ്നം വി​ല​ങ്ങു​ത​ടി​യാ​യി​രി​ക്കു​ന്ന​ത്.

Tags : nattu vishesham Nelliyampadam Adivasi

Recent News

Corehub Up