മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ അതിനൂതന കളക്ഷൻ പുറത്തിറക്കുന്നു
പെരിന്തൽമണ്ണ: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഏറ്റവും പുതിയ കളക്ഷനായ ‘നായറ’ പെരിന്തൽമണ്ണ ഷോറൂമിൽ നടന്ന ചടങ്ങിൽ ഒൗദ്യോഗികമായി അണ്വീൽ ചെയ്തു. ആധുനിക ഡിസൈൻ കാഴ്ചപ്പാടുകളും പരന്പരാഗത നിർമാണ മികവും കോർത്തിണക്കി ലളിതവും അതിമനോഹരവുമായ ശൈലിയിലാണ് നായറ കളക്ഷൻ ഒരുക്കിയിരിക്കുന്നത്.
ചടങ്ങിൽ പെരിന്തൽമണ്ണ ഷോറൂം ഹെഡ് എ.ടി.അബ്ദുൾ നാസർ, ഡോ.സന്ധ്യ, സ്മിത മേനോൻ, ഡോ.അനുപമ എന്നിവർ മുഖ്യാതിഥികളായിരുന്നു. മാർക്കറ്റിംഗ് മാനേജർ ഇബ്രാഹിം നഈം, സെയിൽസ് മാനേജർ രതിൻ, മറ്റു മലബാർ ഗോൾഡ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ഡെപ്യൂട്ടി ഷോറൂം ഹെഡ് റോഷൻ ലാൽ പ്രസംഗിച്ചു.
Tags : New collection NattuVishasham DistrictNews