x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​തി​യ ഇ​എ​സ്എ മാ​പ്പ് അ​വ്യ​ക്തം

വെബ് ഡെസ്ക്
Published: October 14, 2026 04:10 AM IST | Updated: October 14, 2026 04:10 AM IST

ഇ​എ​സ്എ

സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ​തി​രേ പ​ശ്ചി​മ​ഘ​ട്ട ജ​ന​സം​ര​ക്ഷ​ണ സ​മി​തി

കോ​ഴി​ക്കോ​ട്: ജ​ന​വാ​സ​മേ​ഖ​ല ഒ​ഴി​വാ​ക്കി​യെ​ന്നു പ​റ​ഞ്ഞ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പ്ര​സി​ദ്ധീ​ക​രി​ച്ച പു​തി​യ ഇ​എ​സ്എ മാ​പ്പി​നെ​തി​രേ​യും ക​ടു​ത്ത ആ​രോ​പ​ണ​ങ്ങ​ളു​മാ​യി ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍. ഇ​ട​ത്തേ കാ​ലി​ലെ മ​ന്ത് വ​ല​ത്തേ കാ​ലി​ലേ​ക്കു മാ​റി​യ​തി​നൊ​പ്പം മ​ന്തി​ന്‍റെ വ​ലു​പ്പം കൂ​ടു​ക​യും ചെ​യ്തു​വെ​ന്ന​ത​ട​ക്ക​മു​ള്ള ഗു​രു​തു​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് ഉ​യ​രു​ന്ന​ത്. ചെ​രു​പ്പി​ന് അ​നു​സി​ച്ച് കാ​ലു​മു​റി​ക്കു​ക​യാ​ണ് സ​ര്‍​ക്കാ​ര്‍ ചെ​യ്ത​തെ​ന്ന് പ​ശ്ചി​മ​ഘ​ട്ട ജ​ന​സം​ര​ക്ഷ​ണ സ​മി​തി നേ​താ​ക്ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി. പു​തി​യ മാ​പ്പി​ല്‍ അ​വ്യ​ക്ത​ത​ക​ളു​ണ്ടെ​ന്ന് കി​ഫ സം​സ്ഥാ​ന ചെ​യ​ര്‍​മാ​ന്‍ അ​ല​ക്‌​സ് ഒ​ഴു​ക​യി​ലും പ്ര​തി​ക​രി​ച്ചു.

ഇ​എ​സ്എ പ്ര​ദേ​ശ​ങ്ങ​ളു​ടെ കൃ​ത്യ​മാ​യ മാ​പ്പ് ത​യാ​റാ​ക്കി ഏ​രി​യ നി​ര്‍​ണ​യി​ക്കു​ന്ന​തി​ന് പ​ക​രം ഏ​രി​യ മു​ന്‍​കൂ​ട്ടി നി​ര്‍​ണ​യി​ച്ച് അ​തി​ന് ത​ക്ക​വി​ധ​ത്തി​ലു​ള്ള മാ​പ്പ് ത​യാ​റാ​ക്ക​ലാ​ണ് ഇ​പ്പോ​ള്‍ ന​ട​ന്നി​രി​ക്കു​ന്ന​തെ​ന്ന് പ​ശ്ചി​മ​ഘ​ട്ട ജ​ന​സം​ര​ക്ഷ​ണ സ​മി​തി ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ഡോ. ​ചാ​ക്കോ കാ​ളം​പ​റ​മ്പി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി. കേ​ര​ള​ത്തി​ലെ 98 വി​ല്ലേ​ജു​ക​ളി​ലെ വ​ന​വി​സ്തൃ​തി തെ​റ്റാ​യി ഇ​എ​സ്എ റി​പ്പോ​ര്‍​ട്ടി​ല്‍ സ​മ​ര്‍​പ്പി​ക്ക​പ്പെ​ട്ട​തി​ലൂ​ടെ സം​ഭ​വി​ച്ച പാ​ളി​ച്ച ഇ​പ്പോ​ള്‍ ത​യാ​റാ​ക്കി​യ മാ​പ്പി​ലും ആ​വ​ര്‍​ത്തി​ക്ക​പ്പെ​ടു​ക​യാ​ണ്. സ​ര്‍​ക്കാ​ര്‍ ഇ​പ്പോ​ള്‍ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന മാ​പ്പ് എ​ല്ലാ അ​ര്‍​ഥ​ത്തി​ലും ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കു​ന്ന വി​ധ​ത്തി​ലാ​ണ്.

‌ഇ​പ്പോ​ഴ​ത്തെ മാ​പ്പി​ലും വി​ല്ലേ​ജു​ക​ള്‍ തി​രി​ച്ചു​ള്ള വ​ന​ത്തി​ന്‍റെ ക​ണ​ക്കി​ല്ല. വി​ല്ലേ​ജു​ക​ള്‍ ത​ന്നെ കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ മാ​പ്പ് ഉ​പ​യോ​ഗി​ച്ച് വി​ല്ലേ​ജു​ക​ളി​ല്‍ ത​ങ്ങ​ളു​ടെ ഭൂ​മി ഇ​എ​സ്‌​ഐ​യി​ല്‍ പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​വാ​ന്‍ ജ​ന​ങ്ങ​ള്‍​ക്ക് നി​ര്‍​വാ​ഹ​മി​ല്ല. ജി​ഐ​എ​സ് മാ​പ്പ് ഗൂ​ഗി​ള്‍ മാ​പ്പു​മാ​യി ലി​ങ്ക് ചെ​യ്തി​ട്ടി​ല്ല. മാ​പ്പി​ല്‍ യാ​തൊ​രു​വി​ധ ലാ​ന്‍​ഡ്മാ​ര്‍​ക്കു​ക​ളും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. സാ​ധാ​ര​ണ​ക്കാ​ര​ന് പ​രി​ശോ​ധി​ക്കാ​ന്‍ പ​റ്റി​യ ഒ​രു ഫോ​ര്‍​മാ​റ്റി​ല്‍ അ​ല്ല സ​ര്‍​ക്കാ​ര്‍ മാ​പ്പ് പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്നും ഡോ. ​ചാ​ക്കോ കാ​ളം​പ​റ​മ്പി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.

മു​മ്പ് സ​മ​ര്‍​പ്പി​ക്ക​പ്പെ​ട്ട റി​പ്പോ​ര്‍​ട്ടു​ക​ളി​ല്‍നി​ന്ന് വ്യ​ത്യ​സ്ത​മാ​യി നി​ല​വി​ലു​ള്ള വ​ന​ത്തെ​ക്കാ​ള്‍ കൂ​ടി​യ അ​ള​വി​ലാ​ണ് ഇ​പ്പോ​ഴ​ത്തെ മാ​പ്പി​ല്‍ വ​ന​വി​സ്തൃ​തി കാ​ണി​ച്ചി​രി​ക്കു​ന്ന​ത്. 25ല​ധി​കം വി​ല്ലേ​ജു​ക​ളി​ല്‍ ഈ ​അ​വ​സ്ഥ​യു​ണ്ട്. കോ​ട​ഞ്ചേ​രി​യി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ 2014ലെ​യും 2018ലെ​യും മു​ന്‍ രേ​ഖ​ക​ള​നു​സ​രി​ച്ച് ഒ​മ്പ​ത് ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ര്‍ വ​നം എ​ന്നു​ള്ള​ത് പു​തി​യ റി​പ്പോ​ര്‍​ട്ടി​ല്‍ 14.73 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റാ​യി വ​ര്‍​ധി​പ്പി​ച്ചാ​ണ് കാ​ണി​ച്ചി​രി​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ തി​നൂ​രി​ല്‍ 3.57 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ര്‍ വ​ന​ഭൂ​മി 10.63 ച​തു​ര​ശ്ര​കി​ലോ​മീ​റ്റ​റാ​യി വ​ര്‍​ധി​പ്പി​ച്ചാ​ണ് പു​തി​യ മാ​പ്പി​ല്‍ കാ​ണി​ച്ചി​രി​ക്കു​ന്ന​ത്.

അ​തു​വ​ഴി ഭാ​വി​യി​ല്‍ കൂ​ടു​ത​ല്‍ കൃ​ഷി​യി​ട​ങ്ങ​ളും ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളും വ​ന​മാ​ക്കി മാ​റ്റാ​നു​ള്ള നീ​ക്ക​ത്തി​ന് വ​ഴി​തെ​ളി​ക്കു​മെ​ന്ന് ഡോ. ​ചാ​ക്കോ കാ​ളം​പ​റ​മ്പി​ല്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സ​ര്‍​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ​പ​ര​മാ​യ ന​ട​പ​ടി​ക്കെ​തി​രേ പ​ശ്ചി​മ​ഘ​ട്ട ജ​ന​സം​ര​ക്ഷ​ണ സ​മി​തി സ​മാ​ന​മാ​യ മ​റ്റ് ജ​ന​കീ​യ ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ളു​മാ​യി ചേ​ര്‍​ന്ന് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​സ​മ​ര​ങ്ങ​ളി​ലേ​ക്ക് നീ​ങ്ങു​മെ​ന്ന് സ​മി​തി നേ​താ​ക്ക​ള്‍ അ​റി​യി​ച്ചു. യോ​ഗ​ത്തി​ല്‍ സ​മി​തി ചെ​യ​ര്‍​മാ​ന്‍ മോ​ണ്‍. ഏ​ബ്ര​ഹാം വ​യ​ലി​ല്‍, ട്ര​ഷ​റ​ര്‍ ടെ​ന്നി​സ​ണ്‍ ചാ​ത്തം​ക​ണ്ട​ത്തി​ല്‍, സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ജോ​യി ക​ണ്ണ​ഞ്ചി​റ, ഷി​നോ​യി അ​ട​യ്ക്കാ​പാ​റ തു​ട​ങ്ങി​യ​വ​രും സം​സാ​രി​ച്ചു.

മാ​പ്പിൽ ഒന്നും വ്യക്തമല്ല

ജി​ഐ​എ​സ് മാ​പ്പ് മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ചു​പോ​ലും ചെ​ക്ക് ചെ​യ്യാ​ന്‍ ക​ഴി​യി​ല്ല. മാ​പ്പ് പ​രി​ശോ​ധി​ക്കു​മ്പോ​ള്‍ വി​ശ​ദാം​ശ​ങ്ങ​ള്‍ ഉ​ട​നെ വ​രാ​ന്‍ പോ​കു​ന്നു​വെ​ന്ന് മാ​ത്ര​മാ​ണ് എ​ഴു​തി​ക്കാ​ണി​ക്കു​ന്ന​ത്. സ്ഥ​ല​ത്തി​ന്‍റെ പേ​ര്, സ്ഥാ​പ​ന​ങ്ങ​ളു​ടെ പേ​ര്, സ​ര്‍​വേ ന​മ്പ​ര്‍, മ​റ്റെ​ന്തെ​ങ്കി​ലും മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് പ​രി​ശോ​ധി​ക്കാ​ന്‍ ക​ഴി​യാ​ത്ത വി​ധ​ത്തി​ലാ​ണ് മാ​പ്പ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ലാ​ന്‍​ഡ് മാ​ര്‍​ക്കു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് ഓ​രോ വി​ല്ലേ​ജു​ക​ളി​ലെ​യും ഇ​എ​സ്എ പ്ര​ദേ​ശ​ങ്ങ​ളു​ടെ അ​തി​ര്‍​ത്തി പ​രി​ശോ​ധി​ക്കാ​ന്‍ ക​ഴി​യു​ന്നി​ല്ല.

വി​ദ​ഗ്ധ​ര്‍​ക്കു പോ​ലും മ​ന​സി​ലാ​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത വി​ധ​ത്തി​ല്‍ ജി​ല്ല​യു​ടെ മൊ​ത്തം മാ​പ്പാ​ണ് ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഗൂ​ഗി​ള്‍ മാ​പ്പു​മാ​യി ജി​ഐ​എ​സ് മാ​പ്പ് ലി​ങ്ക് ചെ​യ്തി​രു​ന്നു​വെ​ങ്കി​ല്‍ അ​തി​ര്‍​ത്തി​ക​ള്‍ ഏ​റെ​ക്കു​റെ വ്യ​ക്ത​മാ​കു​മാ​യി​രു​ന്നു.

Tags : Nattuvishesham District News DeepikaNews New ESA

Recent News

Corehub Up