x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​വ​വ​ധു സ്വ​വ​സ​തി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ


Published: April 19, 2026 11:17 PM IST | Updated: April 19, 2026 11:17 PM IST

ആ​ലു​വ: വി​ഷു ആ​ഘോ​ഷി​ക്കാ​നെ​ത്തി​യ ന​വ​വ​ധു​വി​നെ സ്വ​ന്തം വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തൃ​ശൂ​ർ രാ​മ​വ​ർ​മ​പു​രം കു​റ്റു​മു​ക്ക് ചി​റ​യ​ത്ത് ശ്രീ​ക്കു​ട്ട​ന്‍റെ ഭാ​ര്യ കൃ​ഷ്ണ​പ്രി​യ (24) യെ​യാ​ണ് കീ​ഴ്മാ​ടി​ലെ സ്വ​വ​സ​തി​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

മാ​ട​പ്പി​ള്ളി​താ​ഴം ക​രി​ങ്കാ​ളി​യ​മ്മ ക്ഷേ​ത്ര​ത്തി​നു സ​മീ​പം ഇ​ഞ്ചി​ക്ക​പ്പ​റ​മ്പി​ൽ മോ​ഹ​ന​ന്‍റെ മ​ക​ളാ​ണ്. ഭ​ർ​തൃ​വി​ട്ടി​ലേ​ക്ക് ഞാ​യ​റാ​ഴ്ച മ​ട​ങ്ങാ​നി​രി​ക്കെ​യാ​ണ് മ​ര​ണം. ര​ണ്ട് മാ​സ​ത്തെ അ​വ​ധി​ക്ക് ശേ​ഷം ഭ​ർ​ത്താ​വ് ശ്രീ​ക്കു​ട്ട​ൻ വി​ദേ​ശ​ത്തെ ജോ​ലി സ്ഥ​ല​ത്തേ​ക്ക് പോ​യി​രു​ന്നു. ക​ഴി​ഞ്ഞ 14നാ​ണ് കൃ​ഷ്ണ​പ്രി​യ വി​ഷു ആ​ഘോ​ഷി​ക്കാ​നാ​യി വീ​ട്ടി​ലെ​ത്തി​യ​ത്. വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ലെ ജ​ന​ല​ഴി​യി​ൽ ശ​നി​യാ​ഴ്ച വൈ​കി​ട്ടാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്.

മാ​താ​വ് സു​മ​തി ജോ​ലി ക​ഴി​ഞ്ഞെ​ത്തി​യ​പ്പോ​ൾ വീ​ടി​ന്‍റെ ഇ​രു​വ​ശ​ത്തെ വാ​തി​ലു​ക​ളും അ​ക​ത്ത് നി​ന്നും പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. കൃ​ഷ്ണ​പ്രി​യ​യു​ടെ മൊ​ബൈ​ൽ ഫോ​ൺ സ്വി​ച്ച് ഓ​ഫാ​യ​തി​നാ​ൽ അ​യ​ൽ​വാ​സി​ക​ളെ​ത്തി വീ​ടി​ന്‍റെ​യും കി​ട​പ്പു​മു​റി​യു​ടേ​യും വാ​തി​ൽ കു​ത്തി​ത്തു​റ​ക്കു​ക​യാ​യി​രു​ന്നു. ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 14നാ​യി​രു​ന്നു വി​വാ​ഹം. ഇ​ന്ന​ലെ തൃ​ശൂ​രി​ലെ വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​ന് ആ​ലു​വ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് പോ​കാ​ൻ ഓ​ട്ടോ​റി​ക്ഷ​യും ഏ​ർ​പ്പാ​ടാ​ക്കി​യി​രു​ന്നു. ഭ​ർ​തൃ​സ​ഹോ​ദ​രി​യു​ടെ കു​ട്ടി​ക​ൾ​ക്ക് ന​ൽ​കാ​ൻ കു​ട്ടി​യു​ടു​പ്പു​ക​ളും വാ​ങ്ങി​യി​രു​ന്നു. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത​താ​യി ആ​ലു​വ സി​ഐ കെ.​ജി. ഗോ​പ​കു​മാ​ർ പ​റ​ഞ്ഞു. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു.

Tags : Newlywed dead at home

Recent News

Corehub Up