x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ നി​ല​ന്പൂ​രി​ലെ പൂ​പ്പാ​ടം ഒ​രു​ങ്ങി

വെബ് ഡെസ്ക്
Published: August 15, 2026 01:01 AM IST | Updated: August 15, 2026 01:01 AM IST

ചെ​ണ്ടു​മ​ല്ലി പൂ​ക്ക​ളു​ടെ വി​ള​വെ​ടു​പ്പ് ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ​ദ്മി​നി ഗോ​പി​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

നി​ല​ന്പൂ​ർ:​ ഓ​ണ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ നി​ല​ന്പൂ​രി​ലെ പൂ​പ്പാ​ടം ഒ​രു​ങ്ങി. നി​ല​ന്പൂ​ർ താ​മ​ര​ക്കു​ള​ത്തെ സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ ഒ​രേ​ക്ക​റോ​ളം സ്ഥ​ല​ത്താ​ണ് നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ അ​യ്യ​ങ്കാ​ളി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ചെ​ണ്ടു​മ​ല്ലി പൂ​ന്തോ​ട്ടം ഒ​രു​ക്കി​യ​ത്. ഓ​ണാ​വേ​ശ​ത്തി​ൽ ന​ട​ന്ന പൂ​ക്കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ​ദ്മി​നി ഗോ​പി​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഗ​തി​മ​ന്ദി​ര​ത്തി​ലേ​ക്ക് പൂ​ക്ക​ൾ ന​ൽ​കി​യാ​യി​രു​ന്നു ഉ​ദ്ഘാ​ട​നം.

നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് ഇ​ത്ത​വ​ണ ഓ​ണ​പ്പൂ​ക്ക​ളം ഒ​രു​ക്കാ​ൻ നി​ല​ന്പൂ​രി​ന്‍റെ മ​ണ്ണി​ൽ നൂ​റു​മേ​നി​യോ​ടെ വി​ള​വെ​ടു​പ്പി​ന് ഒ​രു​ങ്ങി നി​ൽ​ക്കു​ക​യാ​ണ് താ​മ​ര​ക്കു​ള​ത്തെ ചെ​ണ്ടു​മ​ല്ലി​ക​ൾ. ത​രി​ശ് ര​ഹി​ത നി​ല​ന്പൂ​രി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പൂ​ക്കൃ​ഷി ചെ​യ്ത​തെ​ന്നും സൂ​ര്യ​കാ​ന്തി ഉ​ൾ​പ്പെ​ടെ തു​ട​ർ​ന്ന് കൃ​ഷി ചെ​യ്യാ​ൻ താ​ത്​പ​ര്യ​മു​ണ്ടെ​ന്നും ന​ഗ​ര​സ​ഭ​യു​ടെ സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗം കൂ​ടി​യാ​ണ് പൂ​ക്കൃ​ഷി​യെ​ന്നും ചെ​യ​ർ​പേ​ഴ്സ​ണ്‍ പ​റ​ഞ്ഞു. അ​യ്യ​ങ്കാ​ളി പ​ദ്ധ​തി​യി​ലൂ​ടെ പ​ച്ച​ക്ക​റി കൃ​ഷി ന​ട​ത്തു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. കു​ടും​ബ​ശ്രീ​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് പൂ​കൃ​ഷി ന​ട​ത്തു​ന്ന​ത്.

ഉൗ​ട്ടി​യി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന ചെ​ണ്ടു​മ​ല്ലി തോ​ട്ട​ങ്ങ​ൾ​ക്ക് കി​ട​പി​ടി​ക്കു​ന്ന ചെ​ണ്ടു​മ​ല്ലി പാ​ട​മാ​ണ് നി​ല​ന്പൂ​രി​ലു​മു​ള്ള​ത്. നി​ല​ന്പൂ​ർ മ​ഹാ​റാ​ണി ഗോ​ൾ​ഡ് പാ​ർ​ക്ക് ഉ​ട​മ ഷൈ​ജു കെ. ​ഡേ​വി​ഡ് ആ​ണ് ത​ന്‍റെ സ്ഥ​ലം പൂ​ക്കൃ​ഷി​ക്കാ​യി ന​ൽ​കി​യ​ത്.
ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ ഫ്രാ​ൻ​സി​സ് അ​ന്പ​ല​ത്തി​ങ്ങ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ർ​മാ​ൻ കു​മ​ഞ്ചേ​രി ഷൗ​ക്ക​ത്ത​ലി, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ മു​സ്ത​ഫ ക​ള​ത്തും​പ​ടി​ക്ക​ൽ, മും​താ​സ് ബാ​ബു, സ്മി​ത മോ​ൾ, മേ​രീ​സ് ഷി​ബു, സു​രേ​ഷ് പാ​ത്തി​പ്പാ​റ, കൗ​ണ്‍​സി​ല​ർ​മാ​രാ​യ ഷ​ഫീ​ക്ക് മ​ണ​ലോ​ടി, റ​സി​യ അ​ള്ളം​ന്പാ​ടം, ഇ​സ​ഹാ​ഖ് അ​ടു​ക്ക​ത്ത്, സി​ഡി​എ​സ് പ്ര​സി​ഡ​ന്‍റ് സാ​ലി ബി​ജു, നി​ഷ, നി​ഷി​ദ, കൃ​ഷി ഓ​ഫീ​സ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

 

Tags : Nattuvisesham DistrictNews DeepikaNews

Recent News

Corehub Up