x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ക​ർ​ന്ന് ചെ​ളി​ക്കു​ള​മാ​യി തൊ​ള്ളാ​യി​രം-വ​ര​മ്പി​ന​കം റോ​ഡ്:പ്രദേശവാസികളുടെ കാത്തിരിപ്പിന് ­നാല് പതിറ്റാണ്ട്


Published: June 17, 2026 05:44 AM IST | Updated: June 17, 2026 05:44 AM IST

പ​​രി​​പ്പ്: തൊ​​ള്ളാ​​യി​​രം വ​​ര​​മ്പി​​ന​​കം പ്ര​​ദേ​​ശ​​ത്തെ ജ​​ന​​ങ്ങ​​ൾ​​ക്ക് പു​​റ​​ത്തേ​​ക്കി​​റ​​ങ്ങാ​​ൻ ഏ​​ക വ​​ഴി​​യാ​​ണ് പ​​രി​​പ്പി​​ൽ​നി​​ന്ന് തൊ​​ള്ളാ​​യി​​രം വ​​ഴി വ​​ര​​മ്പി​​ന​​ക​​ത്തേ​​ക്കു​​ള്ള റോ​​ഡ്. റോ​​ഡ് മ​​ണ്ണി​​ട്ടു​​യ​​ർ​​ത്തി ടാ​​ർ ചെ​​യ്യ​​ണ​​മെ​​ന്ന ആ​​വ​​ശ്യം വ​​ർ​​ഷ​​ങ്ങ​​ൾ​​ക്കു മു​​മ്പേ​​യു​​ള്ള​​താ​​ണ്. ഒ​​രോ തെ​​ര​​ഞ്ഞെ​​ടു​​പ്പു കാ​​ല​​ത്തും സ​​ജീ​​വ പ​​രി​​ഗ​​ണ​​യി​​ൽ റോ​​ഡ് ന​​വീ​​ക​​ര​​ണം ച​​ർ​​ച്ച​​യാ​​കു​​മെ​​ങ്കി​​ലും തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​ഴി​​യു​​മ്പോ​​ൾ വീ​​ണ്ടും അ​​വ​​ഗ​​ണ​​ന മാ​​ത്രം.

ഇ​​പ്പോ​​ഴും ഈ ​​റോ​​ഡ് ത​​ക​​ർ​​ന്ന​​ടി​​ഞ്ഞ് ഉ​​പ​​യോ​​ഗ​​ശൂ​​ന്യ​​മാ​​യി നി​​ല​​കൊ​​ള്ളു​​ന്നു.
ഇ​​ത​​ല്ലെ​​ങ്കി​​ൽ വ​​ള്ളം മാ​​ത്ര​​മാ​​ണ് പു​​റം ലോ​​ക​​ത്ത് എ​​ത്തു​​വാ​​ൻ പ്ര​​ദേ​​ശ​​വാ​​സി​​ക​​ളു​​ടെ ഏ​​ക ആ​​ശ്ര​​യം. എ​​ന്നാ​​ൽ ജ​​ലാ​​ശ​​യ​​ങ്ങ​​ളെ​​ല്ലാം പോ​​ള കൈ​​വ​​ശ​​പ്പെ​​ടു​​ത്തി​​യ​​തോ​​ടെ ആ ​​മാ​​ർ​​ഗ​​വും അ​​ട​​ഞ്ഞു.​ വ​​ർ​​ഷ​​ങ്ങ​​ളാ​​യി ഈ ​​റോ​​ഡി​​ന്‍റെ വി​​ക​​സ​​നം സ്വ​​പ്നം​ക​​ണ്ട് കാ​​ത്തി​​രി​​ക്കു​​ന്ന​​വ​​രാ​​ണ് ഈ ​​പ്ര​​ദേ​​ശ​​ത്തു​​ള്ള​​വ​​ർ. വി​​നോ​​ദ സ​​ഞ്ചാ​​ര​​മേ​​ഖ​​ല​​യ്ക്ക് പ്രാ​​ധാ​​ന്യ​​മു​​ള്ള പ​​ഞ്ചാ​​യ​​ത്തി​​ലെ പ​​ടി​​ഞ്ഞാ​​റ​​ൻ പ്ര​​ദേ​​ശ​​ത്തെ നി​​ർ​​ണാ​​യ​​ക​​മാ​​യ റോ​​ഡാ​​യി​​ട്ടും​ അ​​ധി​​കാ​​രി​​ക​​ൾ ക​​ണ്ണു തു​​റ​​ക്കു​​ന്നി​​ല്ല.

പ​​ണി​​തീ​​രാ​​ത്ത തൊ​​ള്ളാ​​യി​​രം പാ​​ല​​ത്തി​​ന്‍റെ സ്ഥി​​തി​​യും വി​​ഭി​​ന്ന​​മ​​ല്ല. റോ​​ഡി​​ല്ലെ​​ങ്കി​​ൽ പി​​ന്നെ​​ന്തി​​നാ​​ണ് പാ​​ലം എ​​ന്ന് നാ​​ട്ടു​​കാ​​ർ​​ക്ക് ആ​​ശ്വ​​സി​​ക്കാം. ക​​ഴി​​ഞ്ഞ സെ​​പ്റ്റം​​ബറി​​ൽ മു​​ൻ മ​​ന്ത്രി​ വി.​എ​​ൻ. വാ​​സ​​വ​​ൻ പ​​രി​​പ്പ് - തൊ​​ള്ളാ​​യി​​രം റോ​​ഡി​​ന്‍റെ പു​​ന​​ർ നി​​ർ​​മാ​​ണോ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ച്ച​​താ​​ണ്.

2.719 കി​​ലോ​​മീ​​റ്റ​​ർ റോ​​ഡ് പു​​ന​​ർ​​നി​​ർ​​മി​​ക്കാ​​ൻ സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ര്‍ 7.83 കോ​​ടി രൂ​​പ അ​​നു​​വ​​ദി​​ച്ച​​താ​​യി പ്ര​​ഖ്യാ​​പ​​നും ഉ​​ണ്ടാ​​യി. 700 ഏ​​ക്ക​​റു​​ള്ള തൊ​​ള്ളാ​​യി​​രം, 210 ഏ​​ക്ക​​റു​​ള്ള വ​​ട്ട​​ക്കാ​​യ​​ൽ പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ൾ​​ക്കു ന​​ടു​​വി​​ലൂ​​ടെ​​യാ​​ണ് റോ​​ഡ് ക​​ട​​ന്നു​​പോ​​കു​​ന്ന​​ത്. തൊ​​ള്ളാ​​യി​​രം പാ​​ല​​ത്തി​​ന്‍റെ അ​​പ്രോ​​ച്ച് റോ​​ഡും ഇ​​തോ​​ടൊ​​പ്പം പൂ​​ർ​​ത്തി​​യാ​​ക്കു​​മെ​​ന്നും വാ​​ഗ്ദാ​​നം ന​​ൽ​​കി. നി​​ല​​വി​​ലെ റോ​​ഡ് ര​​ണ്ട​​ടി മ​​ണ്ണി​​ട്ടു​​യ​​ർ​​ത്തി ടാ​​ർ ചെ​​യ്തു സ​​ഞ്ചാ​​ര​​യോ​​ഗ്യ​​മാ​​ക്കാ​​ൻ പ​​ണി ആ​​രം​​ഭി​​ക്കു​​ക​​യും ചെ​​യ്തു. തൊ​​ള്ളാ​​യി​​രം പാ​​ല​​ത്തി​​ന്‍റെ വ​​ശ​​ങ്ങ​​ളി​​ലെ സ്ലാ​​ബു​​ക​​ൾ ഇ​​ള​​ക്കി മാ​​റ്റി ഉ​​യ​​രം പു​​നഃ​​ക്ര​​മീ​​ക​​രി​​ച്ച് അ​​പ്രോ​​ച്ച് റോ​​ഡ് നി​​ർ​​മി​​ക്കാ​​നും തീ​​രു​​മാ​​നി​​ച്ചു.

റോ​​ഡി​​ന്‍റെ ഉ​​യ​​രം കൂ​​ട്ടാ​​ൻ പൂ​​ഴി ഇ​​റ​​ക്കി​​യ​​തോ​​ടെ മ​​ഴ​​യെ​​ത്തി. ഇ​​തോ​​ടെ യാ​​ത്രാ ദു​​രി​​ത​​വും. വ​​ള്ള​​ത്തി​​ലും ക​​ര​​യ്ക്കും യാ​​ത്ര ചെ​​യ്യാ​​നാ​​കാ​​ത്ത പ്ര​​തി​​സ​​ന്ധി നേ​​രി​​ടു​​ക​​യാ​​ണ് ഇ​പ്പോ​ൾ നാ​​ട്ടു​​കാ​​ർ. 1985-ൽ ​​തു​​ട​​ക്കം കു​​റി​​ച്ച റോ​​ഡി​​ൽ സു​​ഖ​​യാ​​ത്ര സ്വ​​പ്നം ക​​ണ്ട് കാ​​ത്തി​​രി​​ക്കു​​ന്ന​​ത് ര​​ണ്ടാം ത​​ല​​മു​​റ​​ക്കാ​​രാ​​ണ്.

Tags : nattu vishesham Nine thousand-meter collapses

Recent News

Corehub Up