x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂ​പ്പൈ​നാ​ട് പ​ഞ്ചാ​യ​ത്ത് അ​വി​ശ്വാ​സപ്ര​മേ​യം: എ​ല്‍​ഡി​എ​ഫ് ഇ​ന്ന് നോ​ട്ടീ​സ് ന​ല്‍​കി​യേ​ക്കും


Published: June 29, 2026 06:07 AM IST | Updated: June 29, 2026 06:07 AM IST

വ​ടു​വ​ഞ്ചാ​ല്‍: നി​ര്‍​ഭാ​ഗ്യം കൊ​ണ്ടു​മാ​ത്രം ന​ഷ്ട​മാ​യ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം തി​രി​ച്ചു പി​ടി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ല്‍​ഡി​എ​ഫ് ഇ​ന്ന് അ​വി​ശ്വാ​സ പ്ര​മേ​യ നോ​ട്ടീ​സ് ന​ല്‍​കു​മെ​ന്ന് സൂ​ച​ന. പ്ര​സി​ഡ​ന്‍റ് സി.​വി. സു​ധ​യ്‌​ക്കെ​തി​രെ ഒ​മ്പ​ത് എ​ല്‍​ഡി​എ​ഫ് അം​ഗ​ങ്ങ​ള്‍ ഒ​പ്പി​ട്ട അ​വി​ശ്വാ​സ പ്ര​മേ​യ​മാ​യി​രി​ക്കും അ​വ​ത​രി​പ്പി​ക്കു​ക.

എ​ല്‍​ഡി​എ​ഫി​ന് ഒ​മ്പ​തും യു​ഡി​എ​ഫി​ന് എ​ട്ടും അം​ഗ​ങ്ങ​ളാ​ണ് പ​ഞ്ചാ​യ​ത്തി​ലു​ള്ള​ത്. ആ​റു മാ​സം മു​മ്പ് ന​ട​ന്ന പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍​ഡി​എ​ഫി​ലെ ഒ​രം​ഗ​ത്തി​ന്‍റെ വോ​ട്ട് അ​സാ​ധു​വാ​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് യു​ഡി​എ​ഫ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി വി​ജ​യി​ക്കാ​നി​ട​യാ​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ് ആ​റ് മാ​സം പൂ​ര്‍​ത്തി​യാ​യ ശേ​ഷ​മേ അ​വി​ശ്വാ​സ​പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കാ​ന്‍ നോ​ട്ടീ​സ് ന​ല്‍​കാ​ന്‍ സാ​ധി​ക്കൂ.

അ​തി​നാ​ലാ​ണ് ആ​റ് മാ​സം പൂ​ര്‍​ത്തി​യാ​യ​തി​ന് ശേ​ഷ​മു​ള്ള പ്ര​വ​ര്‍​ത്തി​ദി​നം നോ​ട്ടീ​സ് ന​ല്‍​കു​ന്ന​തെ​ന്ന് എ​ല്‍​ഡി​എ​ഫ് നേ​തൃ​ത്വം പ​റ​ഞ്ഞു. നോ​ട്ടീ​സ് ന​ല്‍​കി ഏ​ഴ് ദി​വ​സം പി​ന്നി​ട്ടാ​ല്‍ പ്ര​മേ​യ​ത്തി​ല്‍ വോ​ട്ടെ​ടു​പ്പ് ന​ട​ക്ക​ണം. വോ​ട്ടെ​ടു​പ്പി​ന്‍റെ ഫ​ലം എ​ന്താ​യാ​ലും അ​ത് അം​ഗീ​ക​രി​ക്കു​മെ​ന്ന നി​ല​പാ​ടി​ലാ​ണ് യു​ഡി​എ​ഫ് നേ​തൃ​ത്വം.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up