ഒറ്റപ്പാലം അർബൻ ബാങ്കിൽ നോർക്ക റൂട്ട്സിന്റെ എൻഡിപിആർഇഎം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച് നോർക്ക റൂട്ട്സ് വൈസ് ചെയർമാനും നിയമസഭ മുൻസ്പീക്കറുമായ പി. ശ്
ഒറ്റപ്പാലം: അർബൻ ബാങ്കിൽ നോർക്ക റൂട്ട്സിന്റെ എൻഡിപിആർഇഎം പദ്ധതിയുടെ ഉദ്ഘാടനം ബാങ്കിന്റെ ഹെഡ് ഓഫീസ് ഓപ്പണ് ഓഡിറ്റോറിയത്തിൽ നോർക്ക റൂട്ട്സ് വൈസ് ചെയർമാനും നിയമസഭ മുൻസ്പീക്കറുമായ പി. ശ്രീരാമകൃഷ്ണൻ നിർവഹിച്ചു.
കേരളത്തിൽ നോർക്ക റൂട്ട്സിന്റെ പദ്ധതി നടപ്പിലാക്കുന്ന ആദ്യത്തെ അർബൻ ബാങ്കാണ് ഒറ്റപ്പാലം അർബൻ ബാങ്ക്.
ബാങ്ക് ചെയർമാൻ യു. രാജഗോപാൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നോർക്ക റൂട്ട്സ് സിഇഒ അജിത്ത് കോളശേരി പദ്ധതിവിശദീകരണം നടത്തി. ലോക കേരളസഭ അംഗവും കേരള പ്രവാസിസംഘം ജില്ലാ ട്രഷററുമായ നന്ദിനി മോഹൻ, കേരള പ്രവാസിസംഘം ഭാരവാഹി സി. മുകുന്ദൻ, ബാങ്ക് വൈസ് ചെയർമാൻ കെ.എൻ. ശിവദാസൻ എന്നിവർ ആശംസാപ്രസംഗം നടത്തി. ബാങ്ക് മാനേജിംഗ് ഡയറക്ടർ ഡോ.എം. രാമനുണ്ണി സ്വാഗതവും ബാങ്ക് ജനറൽ മാനേജർ കെ.എസ്. ഉജ്വൽ നന്ദിയും പറഞ്ഞു.
Tags : Urban Bank nattuvisesham local news