ബിരിയാണി വില്പനയിലൂടെ സമാഹരിച്ച തുക എൻഎസ്എസ് യൂണിറ്റംഗങ്ങൾ കൈമാറുന്നു.
വിതുര: വാഹന അപകടത്തിൽ മരിച്ച ഷൈജുവിന്റെ കുടുംബത്തിന് കൈത്താങ്ങായി വിതുര ഗവ.വഎച്ച്എസ്എസിലെ വി എച്ച്എസ്ഇ വിഭാഗം എൻഎസ്എസ് ടീം. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഷൈജുവിന്റെ മക്കളുടെ ചികിത്സയ്ക്ക് ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച 25000രൂപ എൻഎസ്എസ് ടീമംഗങ്ങൾ അധ്യാപകർക്കു കൈമാറി.
കഴിഞ്ഞ 13ന് പൊന്മുടിപ്പാതയിലെ ചേന്നൻപാറയ്ക്കു സമീപമാണ് അപകടമുണ്ടായത്. ഷൈജുവിനൊപ്പം സ്കൂട്ടറിലുണ്ടായിരുന്ന കുട്ടികൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സഹായ ധനസമാഹരണ യജ്ഞത്തിന് പ്രിൻസിപ്പൽ എ. ആർ. മഞ്ജുഷ, എൻഎസ്എസ് പ്രോഗ്രാം ഓഫിസർ വി.പി. അരുൺ എന്നിവർ നേതൃത്വം നൽകി.