ഈരാറ്റുപേട്ട ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍എസ്എസ് വോളന്റിയർമാര്‍ നടത്തിയ മേലുകാവുമറ്റത്തെ പൈതൃക വോളിബോള്‍ കോര്‍ട്ട് നവീകരണോദ്ഘാടനം പഞ്ചാ
മേലുകാവ്: മേലുകാവുമറ്റത്തെ വോളിബോൾ കോര്‍ട്ട് പുനര്‍നിര്‍മാണത്തിനു തുടക്കമിട്ട് എന്‍എസ്എസ് വോളന്റിയർമാർ. ഈരാറ്റുപേട്ട ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എൻഎസ്എസ് വോളന്റിയര്‍മാര്‍ ഇരുമാപ്രമറ്റം എംഡി സിഎംഎസ് ഹൈസ്കൂളില്‍ നടത്തുന്ന സപ്തദിന സഹവാസ ക്യാമ്പിനോടനുബന്ധിച്ചാണ് മേലുകാവുമറ്റത്തെ പൈതൃക വോളിബോള്‍ കോര്‍ട്ട് നവീകരണത്തിനു തുടക്കമിട്ടത്.
മേലുകാവ് പഞ്ചായത്ത് പ്രസിഡന്റ് ബിന്‍സി ടോമി വെട്ടത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് മെംബർ സുനില്‍ സുകുമാരന്‍ അധ്യക്ഷത വഹിച്ചു.
തുടര്‍ന്നു നടന്ന രണ്ടാംഘട്ട ശ്രമദാനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോയി സ്കറിയ, വൈസ് പ്രസിഡന്റ് ക്രിസ്റ്റിന് സാം, ജയിംസ് മാത്യു, വക്കച്ചന് തെക്കേല്‍, ജോസുകുട്ടി വി. വട്ടക്കാവുങ്കല്, മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് ബിജോ ജോസ് അഞ്ചുകണ്ടത്തില്‍, ഷിബു വള്ളോംകുഴിയില്‍, ഒലിവ് രാജന്, പ്രോഗ്രാം ഓഫീസര്‍ പി.ജി. സിന്ധു, പ്രിന്‍സിപ്പല്‍ എസ്. ഷീജ, മനോജ് ടി. ബെഞ്ചമിന്‍, വി.എസ്. സൈമണ്‍ എന്നിവര്‍ പങ്കെടുത്തു. ഘട്ടംഘട്ടമായി തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി വോളിബോള്‍ കോര്‍ട്ട് നവീകരണം പൂര്‍ത്തീകരിക്കാനാണ് യജ്ഞം ലക്ഷ്യമിടുന്നത്.
Tags : NSS volunteers nattuvishasham local news