നഗര സൗന്ദര്യവത്കരണത്തിന്റെയും സ്വച്ഛത ഹി സേവ ക്യാമ്പിന്റെയും ഭാഗമായി പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളജ് എന്‍എസ്എസ് വോളന്റിയർമാർ റോഡരികില്‍ ചെടികള്‍ ന
പാലാ: നഗര സൗന്ദര്യവത്കരണത്തിന്റെയും സ്വച്ഛത ഹി സേവ ക്യാമ്പിന്റെയും ഭാഗമായി പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളജ് എന്‍എസ്എസ് വോളന്റിയർമാർ റോഡരികില്‍ ചെടികള്‍ നട്ടുപിടിപ്പിച്ചു.
പാലാ-ഏറ്റുമാനൂര്‍ ഹൈവേയിൽ പുലിയന്നൂര്‍ ജംഗ്ഷന് മുതല്‍ സെന്റ് തോമസ് കോളജ് വരെയുള്ള ഭാഗത്താണ് എന്‍എസ്എസ് വോളന്റിയർമാർ പാലാ മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് വിവിധ ചെടികള്‍ നട്ടത്. യാത്രയുടെ സൗന്ദര്യം യാത്ര ചെയ്യുന്ന വഴിയുടെ സൗന്ദര്യം കൂടിയാണ് എന്ന ചിന്തയില്‍നിന്നാണ് പാതയോരങ്ങള്‍ മനോഹരമാക്കുക എന്ന പ്രവര്‍ത്തനം നടത്തിയത്. വോളന്റിയർമാർക്കൊപ്പം എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. പ്രിന്‍സി ഫിലിപ്പ്, ഡോ. ആന്റോ മാത്യു എന്നിവര്‍ നേതൃത്വം നല്കി.
Tags : NSS volunteers nattuvisesham local news