x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ഴ്സു​മാ​രു​ടെ സ​മ​രം: ര​ഹ​സ്യ അ​ജ​ൻ​ഡ പു​റ​ത്തെ​ന്ന് അ​തി​രൂ​പ​ത നേ​തൃ​ത്വം


Published: July 10, 2026 12:53 AM IST | Updated: July 10, 2026 12:53 AM IST

തൃ​ശൂ​ർ: സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ ന​ഴ്സു​മാ​ർ​ക്ക് ഏ​റ്റ​വും കൂ​ടു​ത​ൽ വേ​ത​നം ന​ൽ​കു​ന്ന ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മാ​ത്രം തു​ട​രു​ന്ന യു​എ​ൻ​എ സ​മ​ര​ത്തി​ന്‍റെ ല​ക്ഷ്യം ന​ഴ്സു​മാ​രു​ടെ ക്ഷേ​മ​മ​ല്ലെ​ന്നും അ​തി​രൂ​പ​ത​യേ​യും അ​ധ്യ​ക്ഷ​നെ​യും ല​ക്ഷ്യ​മി​ട്ടാ​ണെ​ന്നും അ​തി​രൂ​പ​ത നേ​തൃ​ത്വം.

അ​മ​ല, ജൂ​ബി​ലി ആ​ശു​പ​ത്രി​ക​ളി​ൽ ഒ​രേ വേ​ത​ന​നി​ര​ക്കാ​ണു​ള്ള​ത്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ പ്ര​ഖ്യാ​പി​ക്കു​ക​യും ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ ന​ട​പ്പാ​ക്കു​ക​യുംചെ​യ്ത വേ​ത​ന​നി​ര​ക്ക് അം​ഗീ​ക​രി​ച്ച് അ​മ​ല​യി​ൽ നി​രു​പാ​ധി​കം സ​മ​രം പി​ൻ​വ​ലി​ച്ച യു​എ​ൻ​എ, അ​തേ വേ​ത​ന​നി​ര​ക്ക് 2017 മു​ത​ൽ ന​ൽ​കു​ന്ന ജൂ​ബി​ലി​യി​ൽമാ​ത്രം സ​മ​രം തു​ട​രു​ന്ന​ത് അ​തി​രൂ​പ​താ​സ്ഥാ​പ​ന​ങ്ങ​ളെ ത​ക​ർ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ്.

ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ മി​ക​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​ര​ള​ത്തി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ ഒ​ന്നാം​സ്ഥാ​ന​ത്താ​ണ് ജൂ​ബി​ലി. 14 ദി​വ​സ​ത്തേ​ക്ക് 100 രൂ​പ​യും സ്പെ​ഷാ​ലി​റ്റി വി​ഭാ​ഗ​ത്തി​ൽ 200 രൂ​പ​യും മാ​ത്രം ഒ​പി ടി​ക്ക​റ്റ് നി​ര​ക്കു​ള്ള, 75 വ​ർ​ഷം പാ​ര​ന്പ​ര്യ​മു​ള്ള പാ​വ​പ്പെ​ട്ട​വ​ന്‍റെ ആ​തു​രാ​ല​യ​ത്തി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​നാ​യി ജാ​തി-​മ​ത​ഭേ​ദ​മെന്യേ തൃ​ശൂ​ർ പൗ​രാ​വ​ലി ഒ​റ്റ​ക്കെ​ട്ടാ​യി രം​ഗ​ത്തു​വ​ന്ന​തു സ​മ​ര​ക്കാ​രു​ടെ ക​ണ്ണു​തു​റ​പ്പി​ക്കേ​ണ്ട​താ​ണ്.

ന​ഴ്സു​മാ​രു​ടെ സ​മ​ര​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് 12ന് ​ഉ​ച്ച​യ്ക്കു 2.30ന് ​ടൗ​ണ്‍​ഹാ​ളി​ൽ പ്ര​തി​രോ​ധ​സം​ഗ​മം ന​ട​ത്തും. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ മെ​ത്രാ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ, ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ൽ സ​മി​തി അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് കൊ​ച്ചു​പ​റ​ന്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

Tags : Nattuvishesham District News

Recent News

Corehub Up