ചിറ്റാർ അഞ്ചേക്കർ യുവജനവേദി നേതൃത്വത്തിൽ നടന്ന ഓണാഘോഷം കെ.യു. ജനീഷ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
ചിറ്റാർ: അഞ്ചേക്കർ യുവജനവേദിയുടെ നേതൃത്വത്തിൽ ഓണാഘോഷം നടത്തി. സാംസ്കാരിക സമ്മേളനം കെ.യു. ജനീഷ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. രജി തോപ്പിൽ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ ജില്ലാ പഞ്ചായത്തംഗം ടി.കെ. സജി, ചിറ്റാർ പഞ്ചായത്ത് പ്രസിഡന്റ് ഷൈലജ ബീവി, ബ്ലോക്ക് പഞ്ചായത്തംഗം എ. ബഷീർ, വാർഡംഗം ജോബി പതാലിൽ, ജയ സന്തോഷ്, എസ്. അരുൺ കുമാർ, വി.കെ. നിജേഷ്, ചിന്തു രാജ്, സനയൻ, പി.ജി. ജോബിൻ എന്നിവർ പ്രസംഗിച്ചു. വിവിധ കായികമത്സരവും കലാപരിപാടികളും നാടൻ പാട്ടും കളിയരങ്ങും നടന്നു
Tags : Nattuvishesham DistrictNews DeepikaNews Onam Celebration