x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണം ഖാ​ദി ഫെ​സ്റ്റ് 2026: ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നാ​ളെ

വെബ് ഡെസ്ക്
Published: July 26, 2026 12:40 AM IST | Updated: July 26, 2026 12:40 AM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: കേ​ര​ള ഖാ​ദി ഗ്രാ​മ വ്യ​വ​സാ​യ ബോ​ര്‍​ഡി​ന്‍റെ ഓ​ണം ഖാ​ദി ഫെ​സ്റ്റ് 2026ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം 27ന് ​രാ​വി​ലെ 11.30ന് ​കാ​ക്ക​നാ​ട് ക​ള​ക്ട​റേ​റ്റ് അ​ങ്ക​ണ​ത്തി​ല്‍ മ​ന്ത്രി വി.​ഇ. അ​ബ്ദു​ള്‍ ഗ​ഫൂ​ര്‍ നി​ര്‍​വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ധാ​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ല്‍ ഉ​മാ തോ​മ​സ് എം​എ​ല്‍​എ ആ​ദ്യ വി​ല്പ​ന​യും തൃ​ക്കാ​ക്ക​ര മു​നി​സിപ്പ​ല്‍ ചെ​യ​ർ​പേ​ഴ്സ​ൺ റാ​ഷി​ദ് ഉ​ള്ളം​പിള്ളി സ​മ്മാ​ന​ക്കൂ​പ്പ​ണ്‍ വി​ത​ര​ണ​വും നി​ര്‍​വ​ഹി​ക്കും.

ഓ​ഗ​സ്റ്റ് 25 വ​രെ നീ​ണ്ടു​നി​ല്‍​ക്കു​ന്ന മേ​ള​യി​ല്‍ ഖാ​ദി തു​ണി​ത്ത​ര​ങ്ങ​ള്‍​ക്ക് 30 ശ​ത​മാ​നം സ​ര്‍​ക്കാ​ര്‍ റി​ബേ​റ്റ് ല​ഭ്യ​മാ​ണ്. സ​മ്മാ​ന പ​ദ്ധ​തി​യി​ലൂ​ടെ ഇ​ല​ക്ട്രി​ക് കാ​ര്‍, ഇ​ല​ക്ട്രി​ക് സ്‌​കൂ​ട്ട​ര്‍, ഗി​ഫ്റ്റ് വൗ​ച്ച​റു​ക​ള്‍ എ​ന്നി​വ നേ​ടാ​നു​ള്ള അ​വ​സ​ര​വും സ​ര്‍​ക്കാ​ര്‍/ അ​ര്‍​ധ സ​ര്‍​ക്കാ​ര്‍/ ബാ​ങ്ക് ജീ​വ​ന​ക്കാ​ര്‍​ക്കാ​യി ഒ​രു ല​ക്ഷം രൂ​പ വ​രെ ക്രെ​ഡി​റ്റ് സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Tags : Nattuvishesham DistrictNews DeepikaNews Onam Khadi Fest

Recent News

Corehub Up