പ്രതീകാത്മക ചിത്രം
മേലൂർ
മേലൂർ: സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സബ്സിഡി നിരക്കിൽ പലവ്യഞ്ജനങ്ങൾ ലഭ്യമാക്കുന്ന ഓണച്ചന്ത ആരംഭിച്ചു. ബാങ്ക് ഹെഡ്ഓഫീസിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് എൻ.ജി. സന്തോഷ് ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗം മധു തൂപ്രത്ത് അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ ബിനോയ് മേച്ചേരി, അഡ്വ. പോൾ ചുങ്കൻ, കെ.ആർ. സന്തോഷ്, വി.ജി. നെൽസൺ, ശ്രുതി സായൂജ്, ബാങ്ക് സെക്രട്ടറി എം. സിന്ധു എന്നിവർ പ്രസംഗിച്ചു. ബാങ്കിന്റെ ഹെഡ് ഓഫീസിനു പുറമെ പൂലാനി, അടിച്ചിലി, പാലപ്പിള്ളി, മുരിങ്ങൂർ ബ്രാഞ്ചുകളിലും സബ്സിഡി നിരക്കിൽ പലവ്യഞ്ജനങ്ങൾ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.
പാപ്പിനിവട്ടം
പുതിയകാവ്: ഗുണ നിലവാരമുള്ള സാധങ്ങൾ വിലക്കുറവിൽ ലഭ്യമാക്കാൻ ലക്ഷ്യമിട്ടു പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഓണച്ചന്ത തുടങ്ങി. പാപ്പിനിവട്ടം ഹെഡ് ഓഫീസിൽ ആരംഭിച്ച ഓണച്ചന്ത ബാങ്ക് പ്രസിഡന്റ്് ബേബി പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ് ഗീത പ്രസാദ്, ഡയറക്ടർമാരായ സണ്ണി മാധവ്, മാർട്ടിൻ, ഹരിദാസൻ, ജിഷ , ബാങ്ക് സെക്രട്ടറി ടി.സി. സിനി, ബാങ്ക് അംഗങ്ങൾ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. ബാങ്കിന്റെ മതിലകം മെയിൻ ബ്രാഞ്ചിലും പൊക്ലായി ബ്രാഞ്ചിലും ഈ മാസം 24 വരെ 19 ഇനം ഇനങ്ങൾ പലചരക്ക് സാധനങ്ങൾ 1985 രൂപയ്ക്കു ലഭ്യമാണെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.
പെരിഞ്ഞനം
കൊറ്റംകുളം: പെരിഞ്ഞനം സർവീസ് സഹകരണ ബാങ്ക് ഓണ ചന്ത ആരംഭിച്ചു. ആദ്യഘട്ടമായി കൺസ്യൂമർ ഫെഡിന്റെ സബ്ബ് സിഡിയുള്ള പലവ്യഞ്ജനങ്ങളുടെ കിറ്റ് വിതരണത്തോടെ ആരംഭിച്ച ഓണചന്തയുടെ ഉദ്ഘാടനം കെ.കെ. വത്സരാജ് എംഎൽഎ നിർവഹിച്ചു. പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രാജു ആദ്യ വില്പന നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ്് ദിലീപ്കുമാർ അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് ടി.ബി. ഷാജി, സയറക്ടർ ബോർഡ് മെമ്പർമാരായ അജിത് പാണാട്ട്, ടി.എൽ. ഗോപിനാഥൻ, അബ്ടുൾ ഷാഹിർ, മുദുല ഗിരീഷ്, അൻവർ ഷെറീഫ്, സര്യ ഗിരീഷ്, ബാങ്ക് സെക്രട്ടറി എ.എ. സൗമ്യ തുടങ്ങിയവർ പ്രസംഗിച്ചു. ബാങ്കിന്റെ നേതൃത്വത്തിലുള്ള പഴം , പച്ചക്കറി ഓണചന്ത നാളെ രാവിലെ ആരംഭിക്കും.
പറപ്പൂക്കര
നെല്ലായി: പറപ്പൂക്കര സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഓണം സഹകരണ വിപണി ആരംഭിച്ചു. ഓണച്ചന്തയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് പി. ആര്. പ്രശാന്ത് നിര്‍വഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് അമ്പിളി സജീവന് അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ പി.പി. ഡേവിസ്, സുരേന്ദ്രന് കൂടപ്പറമ്പില്‍, ബിജു പയ്യപ്പിള്ളി, നിഷി ശശിധരന്, ഹരീഷ് കുമാര്‍, പി. നന്ദകുമാര്‍, കെ.എസ്. രഘു, ശ്രീഹരി കര്‍ത്താ, റിന്‍ഷിദ, ബാങ്ക് സെക്രട്ടറി ബ്രീസി ജോണ്‍ തുടങ്ങിയവര്‍ നേതൃ ത്വം നല്കി. ഈ മാസം 25വരെ വിപണി പ്രവര്‍ത്തിക്കും.
പൂവത്തുംകടവ്
ശ്രീനാരായണപുരം: പൂവത്തുംകടവ് ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്റെ സഹകരണ ഓണവിപണിക്കു തുടക്കമായി. ബാങ്ക് പ്രസിഡന്റ്് ഇ.വി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ. ചന്ദ്രൻ, ഡയറക്ടർമാരായ പ്രേംനസീർ, ജലജ, ബാങ്ക് മാനേജിംഗ് ഡയറക്ടർ ഇൻ ചാർജ് ടി.ബി. ശ്രീജ, ഭരണ സമിതി അംഗങ്ങൾ, ജീവനക്കാർ, സഹകാരികൾ തുടങ്ങിവയവർ പങ്കെടുത്തു. സബ്സിഡിയോടുകൂടിയ 10 ഇനങ്ങളും കൂടാതെ 9 കുറഞ്ഞ നിരക്കിൽ ഉള്ള ഇനങ്ങളും അടങ്ങിയ 1285 വില വരുന്ന കിറ്റുകളാണ് വിതരണം ചെയ്യുന്നത്. ഹെഡ് ഓഫീസ്കൂടാതെ ബാങ്കിന്റെ അഞ്ചങ്ങാടി, പി. വെമ്പല്ലൂർ, മതിൽമൂല എന്നീ ബ്രാഞ്ചുകളിലും ഓണക്കിറ്റ് വിതരണം നടക്കുന്നുണ്ട്.