x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗോ​ളൊ​ന്നി​ന് നീ​ങ്ങു​ന്ന​ത് ഒ​രു കി​ലോ മാ​ലി​ന്യം


Published: July 2, 2026 05:06 AM IST | Updated: July 2, 2026 05:06 AM IST

കൊ​ച്ചി: ഫി​ഫ ലോ​ക​ക​പ്പി​ന്‍റെ ആ​വേ​ശം ലോ​ക​മെ​മ്പാ​ടും അ​ല​യ​ടി​ക്കു​മ്പോ​ള്‍ ആ ​ആ​വേ​ശ​ത്തെ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​നാ​യു​ള്ള ജ​ന​കീ​യ കാ​മ്പ​യി​നാ​ക്കി മാ​റ്റി​യി​രി​ക്കു​ക​യാ​ണ് എ​ക്കോ റി​വാ​ര്‍​ഡ് പ്ലാ​റ്റ്‌​ഫോ​മാ​യ ഗ്രീ​നി റി​വാ​ര്‍​ഡ്‌​സ്. ലോ​ക​ക​പ്പി​ല്‍ പി​റ​ക്കു​ന്ന ഓ​രോ ഗോ​ളി​നും പ​ക​ര​മാ​യി കേ​ര​ള​ത്തി​ല്‍ നി​ന്നും ഓ​രോ കി​ലോ​ഗ്രാം മാ​ലി​ന്യം ശേ​ഖ​രി​ച്ച് നീ​ക്കം ചെ​യ്യു​ന്ന വ​ണ്‍ ഗോ​ള്‍ വ​ണ്‍ കി​ലോ ട്രാ​ഷ് ക​ള​ക്ഷ​ന്‍ എ​ന്ന ആ​ശ​യ​ത്തി​നാ​ണ് ഗ്രീ​നി റി​വാ​ര്‍​ഡ്‌​സ് ടീം ​തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ന്ന​ത്. ദി ​റി​യ​ല്‍ വേ​ള്‍​ഡ് ക​പ്പ് കാ​മ്പ​യി​ന്‍ എ​ന്നാ​ണ് ഗ്രീ​നി റി​വാ​ര്‍​ഡ്‌​സ് ഇ​തി​നെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്.

ലോ​ക​ക​പ്പി​ല്‍ ഓ​രോ മ​ത്സ​ര​ത്തി​ലെ​യും ഗോ​ളു​ക​ളു​ടെ എ​ണ്ണ​ത്തി​ന​നു​സ​രി​ച്ച് സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ച്ച് 300 കി​ലോ​ഗ്രാ​മി​നും 400 നു​മി​ട​യി​ൽ മാ​ലി​ന്യം ശേ​ഖ​രി​ച്ച് നീ​ക്കം ചെ​യ്യാ​ന്‍ ഗ്രീ​നി റി​വാ​ര്‍​ഡ്‌​സി​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ഓ​രോ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ​യും ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​ച്ച് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ സു​താ​ര്യ​ത ഉ​റ​പ്പാ​ക്കു​ക​യും കൂ​ടു​ത​ല്‍ ആ​ളു​ക​ളെ ഈ ​ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കു​ക​യും ചെ​യ്തു.

ലോ​ക​ക​പ്പി​ല്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന അ​ര്‍​ജ​ന്‍റീ​ന താ​രം ല​യ​ണ​ല്‍ മെ​സി​യെ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി ദി ​മോ​സ്റ്റ് ട്രാ​ഷ് ക​ള​ക്ട​ഡ് മാ​ന്‍ എ​ന്ന പ്ര​ത്യേ​ക വി​ശേ​ഷ​ണ​ത്തോ​ടെ ഗ്രീ​നി റി​വാ​ര്‍​ഡ്‌​സ് ആ​ദ​രി​ക്കു​ക​യു​ണ്ടാ​യി. മെ​സി​യു​ടെ ഗോ​ളു​ക​ളു​ടെ എ​ണ്ണ​ത്തി​ന​നു​സ​രി​ച്ച് കേ​ര​ള​ത്തി​ല്‍​നി​ന്ന് ഏ​റ്റ​വും കൂ​ടു​ത​ല്‍ മാ​ലി​ന്യം നീ​ക്കം ചെ​യ്യാ​ന്‍ സാ​ധി​ച്ച​താ​ണ് ഈ ​വ്യ​ത്യ​സ്ത അം​ഗീ​കാ​ര​ത്തി​ന് പി​ന്നി​ൽ.

ഫു​ട്‌​ബോ​ള്‍ ആ​രാ​ധ​ക​ര്‍ ഓ​രോ ഗോ​ളും ആ​ഘോ​ഷി​ക്കു​മ്പോ​ള്‍ ന​മ്മു​ടെ ഭൂ​മി​ക്കും ഒ​രു ന​ല്ല മാ​റ്റം സ​മ്മാ​നി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹ​മാ​ണ് ഈ ​കാ​മ്പ​യി​ന് പി​ന്നി​ലെ​ന്ന് ഗ്രീ​നി റി​വാ​ര്‍​ഡ്‌​സ് പ്ര​തി​നി​ധി​ക​ള്‍ പ​റ​ഞ്ഞു. പൊ​തു​ജ​ന​ങ്ങ​ളി​ല്‍ വ​ലി​യ സ്വീ​കാ​ര്യ​ത ല​ഭി​ച്ച ഈ ​കാ​മ്പ​യി​ന്‍ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​രെ​യും പൊ​തു​ജ​ന​ങ്ങ​ളെ​യും പ​ങ്കെ​ടു​പ്പി​ച്ച് വി​പു​ലീ​ക​രി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up