x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​ജി​സ്റ്റ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​തി​നേ​ക്കാ​ൾ വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ൽ ഒ​രു വോ​ട്ട് കൂ​ടു​ത​ൽ


Published: December 10, 2025 01:05 AM IST | Updated: December 10, 2025 01:05 AM IST

വൈ​ക്കം: ര​ജി​സ്റ്റ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​തി​നേ​ക്കാ​ൾ വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ൽ ഒ​രു വോ​ട്ട് കൂ​ടു​ത​ൽ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് പോ​ളിം​ഗ് ബൂ​ത്തി​ൽ ത​ർ​ക്കം. വെ​ള്ളൂ​ർ പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡി​ലെ പോ​ളിം​ഗ് ബൂ​ത്താ​യ പ്ലാ​ന്ത​ടം അ​ങ്ക​ണ​വാ​ടി​യി​ലെ വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ലാ​ണ് ഒ​രു വോ​ട്ട് കൂ​ടു​ത​ൽ ക​ണ്ടെ​ത്തി​യ​ത്.

പോ​ളിം​ഗ് തീർന്ന് വോ​ട്ടിം​ഗ് യ​ന്ത്രം പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സം​ഭ​വം അ​റി​യു​ന്ന​ത്. ര​ജി​സ്റ്റ​റി​ൽ രേ​ഖ​പ്പെ​ടു​ത്താ​ൻ വി​ട്ടു​പോ​യ​താ​കാം ഒ​രു വോ​ട്ട് കൂ​ടാ​ൻ കാ​ര​ണ​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. യു​ഡി​എ​ഫ്, എ​ൽ​ഡി​എ​ഫ്, എ​ൻ​ഡി​എ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളെ കൂ​ടാ​തെ ര​ണ്ട് സ്വ​ത​ന്ത്ര​രും ഇ​വി​ടെ മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. സം​ഭ​വ​ത്തി​ൽ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ൾ പ​രാ​തി ന​ൽ​കി

 

വോ​​ട്ടിം​​ഗ് യ​​ന്ത്രം പ​​ണി​​പ​​റ്റി​​ച്ചു; അ​​ത്ര​​യ്ക്ക് പ​​ഴ​​യ​​താ...


കോ​​ട്ട​​യം: തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മീ​​ഷ​​ന്‍റെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള വോ​​ട്ടിം​​ഗ് യ​​ന്ത്ര​​ങ്ങ​​ളു​​ടെ കാ​​ല​​പ്പ​​ഴ​​ക്കം തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ള്‍ അ​​ല​​ങ്കോ​​ല​​മാ​​ക്കു​​ന്നു. ഇ​​ന്ന​​ലെ ജി​​ല്ല​​യി​​ലെ വി​​വി​​ധ ബൂ​​ത്തു​​ക​​ളി​​ലാ​​യി നൂ​​റി​​ലേ​​റെ യ​​ന്ത്ര​​ങ്ങ​​ളാ​​ണു ത​​ക​​രാ​​റി​​ലാ​​യ​​ത്. വി​​വി​​ധ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ള്‍​ക്ക് ഉ​​പ​​യോ​​ഗി​​ച്ച​​ശേ​​ഷം കേ​​ടു​​ള്ള​​വ ന​​ന്നാ​​ക്കാ​​തെ സ്‌​​ട്രോം​​ഗ് റൂ​​മി​​ല്‍ വ​​യ്ക്കു​​ക​​യാ​​ണു പ​​തി​​വ്.


കേ​​ടു​​പാ​​ടു​​ള്ള​​വ ന​​ന്നാ​​ക്കി​​യാ​​ല്‍​ത​​ന്നെ പ​​ല​​പ്പോ​​ഴും തു​​ട​​ര്‍ പ​​രി​​ശോ​​ധ​​ന ന​​ട​​ത്താ​​തെ​​യാ​​ണു വീ​​ണ്ടും ഉ​​പ​​യോ​​ഗി​​ക്കു​​ക. ഒ​​ന്ന​​ര പ​​തി​​റ്റാ​​ണ്ടി​​ലേ​​റെ പ​​ഴ​​ക്ക​​മു​​ള്ള യ​​ന്ത്ര​​ങ്ങ​​ളാ​​ണ് ഇ​​പ്പോ​​ഴും ബൂ​​ത്തു​​ക​​ളി​​ലെ​​ത്തി​​ക്കു​​ന്ന​​ത്. ബൂ​​ത്തു​​ക​​ളി​​ല്‍ നി​​യോ​​ഗി​​ക്ക​​പ്പെ​​ടു​​ന്ന ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍​ക്ക് യ​​ന്ത്രം കേ​​ടാ​​കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ വ​​ലി​​യ ആ​​ശ​​ങ്ക​​യാ​​ണു​​ണ്ടാ​​കു​​ക.


കേ​​ടാ​​യ യ​​ന്ത്ര​​ത്തി​​ലെ വോ​​ട്ടു​​ക​​ളെ ചൊ​​ല്ലി ബ​​ഹ​​ളം പ​​തി​​വാ​​ണ്. എ​​ത്ര വോ​​ട്ടു​​ക​​ള്‍ പോ​​ള്‍ ചെ​​യ്തു എ​​ന്ന​​തു​​ള്‍​പ്പെ​​ടെ ന​​ട​​പ​​ടി​​ക​​ള്‍ പൂ​​ര്‍​ത്തി​​യാ​​ക്കി​​യ​​ശേ​​ഷം വേ​​ണം കേ​​ടാ​​യ യ​​ന്ത്രം സീ​​ല്‍ ചെ​​യ്ത് മാ​​റ്റാ​​ന്‍. പോ​​ളിം​​ഗ് വൈ​​കും​​തോ​​റും വി​​ദൂ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്നു ചു​​മ​​ത​​ല​​ക്കാ​​രാ​​യി എ​​ത്തു​​ന്ന വ​​നി​​താ ജീ​​വ​​ന​​ക്കാ​​രാ​​ണ് ഏ​​റെ ബു​​ദ്ധി​​മു​​ട്ടു​​ന്ന​​ത്.

 

​​യു​​ഡി​​എ​​ഫ് വ​​ന്‍ വി​​ജ​​യം നേ​​ടും: ഫി​​ല്‍​സ​​ണ്‍ മാ​​ത്യൂ​​സ്


കോ​​ട്ട​​യം: ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലേ​​ക്കു​​ള്ള തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ യു​​ഡി​​എ​​ഫ് ജി​​ല്ല​​യി​​ല്‍ വ​​ലി​​യ തി​​രി​​ച്ചു​​വ​​ര​​വ് ന​​ട​​ത്തു​​മെ​​ന്ന് യു​​ഡി​​എ​​ഫ് ജി​​ല്ലാ ക​​ണ്‍​വീ​​ന​​ര്‍ ഫി​​ല്‍​സ​​ണ്‍ മാ​​ത്യൂ​​സ്. ശ​​ബ​​രി​​മ​​ല സ്വ​​ര്‍​ണ​​ക്കൊ​​ള്ള ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള വി​​ഷ​​യ​​ങ്ങ​​ള്‍ സ​​ര്‍​ക്കാ​​രി​​നെ​​തി​​രേ​​യു​​ള്ള ജ​​ന​​ങ്ങ​​ളു​​ടെ ക​​ടു​​ത്ത രോ​​ഷ​​ത്തി​​ന് കാ​​ര​​ണ​​മാ​​യി​​ട്ടു​​ണ്ട്. ഇ​​ത് യു​​ഡി​​എ​​ഫി​​ന് അ​​നു​​കൂ​​ല​​മാ​​യ സാ​​ഹ​​ച​​ര്യം ഒ​​രു​​ക്കി. ടീം ​​യു​​ഡി​​എ​​ഫാ​​യാ​​ണ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നെ നേ​​രി​​ട്ട​​ത്. എ​​ല്ലാ ന​​ഗ​​ര​​സ​​ഭ​​ക​​ളി​​ലും പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലും യു​​ഡി​​എ​​ഫ് വ്യ​​ക്ത​​മാ​​യ ലീ​​ഡ് നേ​​ടു​​മെ​​ന്നും ഫി​​ല്‍​സ​​ണ്‍ മാ​​ത്യൂ​​സ് പ​​റ​​ഞ്ഞു.


ഇ​​ട​​തു​​മു​​ന്ന​​ണി വ​​ൻ ഭൂ​​രി​​പ​​ക്ഷ​​ംനേടും: പ്ര​​ഫ. ലോ​​പ്പ​​സ് മാ​​ത്യു


കോ​​ട്ട​​യം: ത്രി​​ത​​ല പ​​ഞ്ചാ​​യ​​ത്ത് - മു​​നി​​സി​​പ്പ​​ല്‍ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ ജി​​ല്ല​​യി​​ല്‍ ബ​​ഹു​​ഭൂ​​രി​​പ​​ക്ഷം വാ​​ര്‍​ഡു​​ക​​ളി​​ലും വ​​ന്‍​ഭൂ​​രി​​പ​​ക്ഷ​​ത്തോ​​ടെ​​എ​​ല്‍​ഡി​​എ​​ഫ് വി​​ജ​​യി​​ക്കു​​മെ​​ന്ന് എ​​ല്‍​ഡി​​എ​​ഫ് ജി​​ല്ലാ ക​​ണ്‍​വീ​​ന​​ര്‍ പ്ര​​ഫ. ലോ​​പ്പ​​സ് മാ​​ത്യു. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് ബ​​ഹു​​ഭൂ​​രി​​പ​​ക്ഷം ഡി​​വി​​ഷ​​നു​​ക​​ളി​​ലും ക​​ഴി​​ഞ്ഞ​​പ്രാ​​വ​​ശ്യം ന​​ഷ്ട​​പ്പെ​​ട്ട ഈ​​രാ​​റ്റു​​പേ​​ട്ട ഉ​​ള്‍​പ്പെ​​ടെ മു​​ഴു​​വ​​ന്‍ ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലും എ​​ല്‍​ഡി​​എ​​ഫ് വി​​ജ​​യി​​ക്കും. 71 പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ല്‍ മൂ​​ന്നി​​ല്‍ ര​​ണ്ട് എ​​ല്‍​ഡി​​എ​​ഫ് നേ​​ടും. മു​​നി​​സി​​പ്പാ​​ലി​​റ്റി​​ക​​ളി​​ല്‍ നി​​ല​​വി​​ലു​​ള്ള​​വ നി​​ല​​നി​​ര്‍​ത്തു​​ക​​യും പു​​തി​​യ​​വ നേ​​ടു​​ക​​യും ചെ​​യ്യു​​മെ​​ന്ന് പ്ര​​ഫ. ലോ​​പ്പ​​സ് മാ​​ത്യു പ​​റ​​ഞ്ഞു.


ജി​​ല്ല​​യി​​ല്‍ ബി​​ജെ​​പി ത​​രം​​ഗം


കോ​​ട്ട​​യം: ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ ഇ​​ത്ത​​വ​​ണ ജി​​ല്ല​​യി​​ല്‍ ബി​​ജെ​​പി ത​​രം​​ഗ​​മാ​​ണെ​​ന്ന് ബി​​ജെ​​പി ജി​​ല്ലാ വെ​​സ്റ്റ് പ്ര​​സി​​ഡ​​ന്‍റ് ലി​​ജി​​ന്‍ ലാ​​ലും ഈ​​സ്റ്റ് ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് റോ​​യി ചാ​​ക്കോ​​യും പ​​റ​​ഞ്ഞു. നി​​ര​​വ​​ധി പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ല്‍ ബി​​ജെ​​പി ഭ​​ര​​ണ​​ത്തി​​ലെ​​ത്തും. ന​​ഗ​​ര​​സ​​ഭ​​ക​​ളി​​ലും പ​​ല പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലും ബി​​ജെ​​പി നി​​ര്‍​ണാ​​യ​​ക ശ​​ക്തി​​യാ​​കും. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തി​​ല്‍ ബി​​ജെ​​പി​​ക്ക് പ്ര​​തി​​നി​​ധി​​ക​​ളു​​ണ്ടാ​​കും. ഇ​​ട​​തു വ​​ല​​തു മു​​ന്ന​​ണി​​ക​​ളെ മ​​ടു​​ത്ത ജി​​ല്ല​​യി​​ലെ ജ​​നം ബി​​ജെ​​പി​​ക്ക് അ​​നു​​കൂ​​ല​​മാ​​യി ചി​​ന്തി​​ക്കു​​ക​​യാ​​യി​​രു​​ന്നെ​​ന്ന് ഇ​​രു​​വ​​രും പ​​റ​​ഞ്ഞു.

 

 

Tags : voting machine

Recent News

Corehub Up