x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍: ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നാ​ളെ

വെബ് ഡെസ്ക്
Published: September 1, 2026 10:47 PM IST | Updated: September 1, 2026 10:47 PM IST

ചെ​റു​തോ​ണി: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ല​ഹ​രി മാ​ഫി​യ​യ്ക്കെ​തി​രാ​യു​ള്ള ജ​ന​കീ​യ പ്ര​തി​രോ​ധ പ​ദ്ധ​തി​യാ​യ ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ ദ് ​നാ​ര്‍​ക്കോ​ഹ​ണ്ടി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 10.30ന് ​മു​രി​ക്കാ​ശേ​രി പാ​വ​നാ​ത്മാ കോ​ള​ജ് ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​മെ​ന്ന് റോ​യി കെ.​ പൗ​ലോ​സ് എം​എ​ല്‍​എ അ​റി​യി​ച്ചു.

ജി​ല്ലാ ഭ​ര​ണ​കൂ​ടം, പോ​ലീ​സ്, എ​ക്‌​സൈ​സ്, വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യ വ​കു​പ്പു​ക​ളും പാ​വ​നാ​ത്മാ കോ​ള​ജ് മാ​നേ​ജ്‌​മെ​ന്‍റും ചേ​ര്‍​ന്നാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യും. റോ​യി കെ.​ പൗ​ലോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഇ​ടു​ക്കി രൂ​പ​ത മെ​ത്രാ​ന്‍ മാ​ര്‍ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫ്, ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി, എം​എ​ല്‍​എ​മാ​രാ​യ സി​റി​യ​ക് തോ​മ​സ്, സേ​നാ​പ​തി വേ​ണു, എ​ഫ്. രാ​ജ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ഷീ​ല സ്റ്റീ​ഫ​ന്‍, ഡി​ഐ​ജി ജി.​എ​ച്ച്.​ യ​തീ​ഷ് ച​ന്ദ്ര, ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​നേ​ശ​ന്‍ ചെ​റു​വാ​ട്ട്, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡോ. ​എ.​എ​സ്. ന​സീം തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.

തൂ​ഫാ​ന്‍ വാ​രി​യേ​ഴ്‌​സാ​യി തെ​ര​ഞ്ഞെ​ടു​ക്കപ്പെട്ട് വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തിവ​രു​ന്ന മാ​ര്‍ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ല്‍, രാ​മ​ന്‍ രാ​ജ​മ​ന്നാ​ന്‍, ജോ​യി വെ​ട്ടി​ക്കു​ഴി, ബ്ര​ദ​ര്‍ ബൈ​ജു വാ​ലു​പ​റ​മ്പി​ല്‍, വി.​സി. രാ​ജു, സ​ണ്ണി പൈ​മ്പി​ള്ളി​ല്‍, ഡോ​ണ ബി​നോ​യ്, ജീ​വ ജി​ജോ എ​ന്നി​വ​ര്‍​ക്ക് തൂ​ഫാ​ന്‍ ബാ​ഡ്ജ് ന​ല്‍​കി ആ​ദ​രി​ക്കും.
പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന സ്‌​കൂ​ളു​ക​ള്‍​ക്കും കോ​ള​ജു​ക​ള്‍​ക്കും തൂ​ഫാ​ന്‍ വാ​രി​യ​ര്‍ മെ​മ​ന്‍റോ​യും സ​ര്‍​ട്ടി​ഫി​ക്ക​റ്റും ന​ല്‍​കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ കോ​ള​ജ് പാ​വ​നാ​ത്മാ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ പ്ര​ഫ. സി​ജോ പി. ​ജോ​ര്‍​ജ്, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ജി​ന്‍​സ് മാ​ത്യു, അ​ല്ക്‌​സ് തോ​മ​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham Districtnews Deepikanews Operation Toofan

Recent News

Corehub Up