പ്രതികളായ സുർജിത്ത്, സിക്കന്ദർ മൊല്ല.
കൊച്ചി: ഓപ്പറേഷന് തൂഫാന് നാര്‍ക്കോ ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ കളമശേരി, ഇടപ്പള്ളി എന്നിവിടങ്ങളില്‍ നിന്നായി എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍.
കളമശേരി വിടാക്കുഴ അമ്പാട്ടു ലൈനിന് സമീപത്തു നിന്നും 6.08 ഗ്രാം എംഡിഎംഎ യുമായി തൃക്കാക്കര കരിമക്കാട് തോപ്പില്‍ പറമ്പില്‍ സുര്‍ജിത്തിനെ(21)യാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ നിരവധി മയക്കുമരുന്ന് കേസിലെ പ്രതിയാണ്. പ്രതിക്കെതിരെ കൂടുതല്‍ നിയമനടപടികള്‍ പോലീസ് ആരംഭിച്ചു.
ഇടപ്പള്ളി ഗ്രാന്‍ഡ് മാളിന് സമീപത്തു നിന്നും 20.272 ഗ്രാം കഞ്ചാവുമായി വെസ്റ്റ് ബംഗാള്‍ മുര്‍ഷിദാബാദ് ധനിരംപൂര് കോളനിയിലെ സിക്കന്ദര്‍ മൊല്ല(47)യുമാണ് ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്. ഇടപ്പള്ളിയില്‍ ആക്രിക്കച്ചവടം നടത്തുന്ന പ്രതി ഇതിന്റെ മറവിലാണ് കഞ്ചാവ് കച്ചവടം ചെയ്തിരുന്നത്.