ഗാന്ധിനഗർ ക്ലബ്ബ് ഓണാഘോഷം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.
കോട്ടയം: ഗാന്ധിനഗർ ക്ലബ്ബിന്റെ ഓണാഘോഷം നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് അഭിലാഷ് കുര്യൻ അധ്യക്ഷത വഹിച്ചു. മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ടിജി തോമസ് മുഖ്യാതിഥിയായി.
നഗരസഭാ കൗൺസിലർ ആനു ലൂക്കോസ്, ക്ലബ് സെക്രട്ടറി ജയകൃഷ്ണൻ, വൈസ് പ്രസിഡന്റ് ടോമി പാലമറ്റം എന്നിവർ പ്രസംഗിച്ചു.
അയര്‍ക്കുന്നം: ചേപ്പുംപാറ റെസിഡന്റസ് വെല്‍ഫെയര്‍ അസോസിയേഷന് ഉദ്ഘാടനവും ഓണാഘോഷവും ചേപ്പുംപാറ മര്‍ത്തമറിയം പാരിഷ് ഹാളില്‍ സംഘടിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗം ബിജു ഏബ്രഹാം, ചേപ്പുംപാറ റെസിഡന്റസ് അസോസിയേഷന് പ്രസിഡന്റ് വി. എം. മാത്യു, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ജെ. പാലക്കലോടി, കെ. എം. രാധാകൃഷ്ണന്, ടോമി ജോസഫ്, ചേപ്പുംപാറ പള്ളി വികാരി ഫാ. മാത്യു ഇരുപത്തിനാലില്‍, കൂരോപ്പട പഞ്ചായത്തംഗം സന്ധ്യ ജി നായര്‍, ജോയന് ചെറിയാന് പന്തപ്ലാക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
അതിരമ്പുഴ: മറ്റം റെസിഡന്റ്സ് അസോസിയേഷൻ ഓണാഘോഷവും കുടുംബ സംഗമവും ബെർളി പുത്തൻപുരയ്ക്കലിന്റെ വസതിയിൽ നടത്തി. പഞ്ചായത്ത് അംഗം ഷാൻ്റി മാത്യു ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ബദറുദ്ദീൻ മറ്റത്തിൽ അധ്യക്ഷത വഹിച്ചു.
പുതുപ്പള്ളി: എറികാട് നാഷണൽ ലൈബ്രറി വാർഷികവും ഓണാഘോഷവും നടന്നു. പഞ്ചായത്ത് പ്രസിഡന്റ് സാബു പുതുപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഈപ്പൻ എം ഉമ്മൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതാകുമാരി സലിമോൻ മുഖ്യപ്രഭാഷണം നടത്തി.
എംജി സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗം റെജി സക്കറിയ പുരസ്കാര വിതരണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗം സാം കെ. വർക്കി, മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രമോദ് കുര്യാക്കോസ്, സൗഹൃദ വേദി സെക്രട്ടറി ഐസക്ക് വട്ടവേലി, ലൈബ്രറി സെക്രട്ടറി അരുൺ തോമസ് ജോയി വെട്ടത്ത്, വിനോദ് ടി കെ തുടങ്ങിയവർ പ്രസംഗിച്ചു.
ചിങ്ങവനം: മൂലംകുളം സൗഹൃദക്കൂട്ടം റെസിഡന്‍സിന്റെ ഓണാഘോഷവും വാര്‍ഷികവും മീന്‍ചിറയില്‍ സംഘടിപ്പിച്ചു. സൗഹൃദക്കൂട്ടം പ്രസിഡന്റ് എ.ആര്. രാജന് ഉദ്ഘാടനം ചെയ്തു. കോട്ടയം നഗരസഭാ കൗണ്‍സിലര്‍ റീന ജെയിംസ്, കൗണ്‍സിലര്‍ ബിജു എസ് കുമാര്‍, എം.കെ. മനോജ്, രാജീവ് എന്നിവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews celebrations.