ഭദ്രാസന മെത്രാപ്പൊലീത്ത ഏബ്രഹാം മാർ എപ്പിഫാനിയോസ് ഉദ്ഘാടനം ചെയ്യുന്നു.
മാവേലിക്കര: ഓർത്തഡോക്സ് സഭ മാവേലിക്കര ഭദ്രാസനം പൊതുയോഗം ഭദ്രാസന മെത്രാപ്പൊലീത്ത ഏബ്രഹാം മാർ എപ്പിഫാനിയോസ് ഉദ്ഘാടനം ചെയ്തു. മാവേലിക്കര ഭദ്രാസനം രൂപീകരിച്ചതിന്റെ രജതജൂബിലി ആഘോഷം ഒരു വർഷം നീളുന്ന വിവിധ പരിപാടികളോടെ ഓഗസ്റ്റ് അവസാന വാരം മുതൽ 2027 ഓഗസ്റ്റ് വരെ നടത്താൻ തീരുമാനിച്ചു.
ഭദ്രാസന സെക്രട്ടറി ഫാ. ജോൺസ് ഈപ്പൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഭദ്രാസന കൗൺസിൽ അംഗങ്ങളായ ഫാ. ഐ.ജെ. മാത്യു, എം.ജി. അലക്സാണ്ടർ, ജോൺ മാത്യൂസ്, വിനു ഡാനിയേൽ, സുനു വർഗീസ്, ബിഷപ്സ് ഓഫീസ് സെക്രട്ടറി ഫാ. തോമസ് രാജു തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Orthodox Church