ചെങ്ങന്നൂർ: ഒൻപത് പതിറ്റാണ്ടിന്റെ ധന്യമായ വിശ്വാസ പാരമ്പര്യമുള്ള ചെറിയനാട് ലൂർദ് മാതാ ദേവാലയത്തിൽ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി. നവതി ആഘോഷങ്ങളുടെ ഭാഗമായി, പൗരാണികത നിലനിർത്തിക്കൊണ്ട് പുനരുദ്ധരിച്ച ദേവാലയത്തിന്റെ കൂദാശ കർമങ്ങൾ നാളെ നടക്കും.
വൈകിട്ട് അഞ്ചിന് പുനലൂർ രൂപതാധ്യക്ഷൻ ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തന്റെ മുഖ്യകാർമികത്വത്തിലാണ് വിശുദ്ധ തിരുക്കർമങ്ങൾ നടക്കുക. വൈകിട്ട് നാലിന് ജപമാല സമർപ്പണം. പുതുതായി നിർമിച്ച, മണിമാളിക, കൊടിമരം, പ്രധാന വാതിൽ എന്നിവയുടെ ആശീർവാദവും നടക്കും. തുടർന്ന് നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ മുഖ്യകാർമികത്വം വഹിക്കും. വികാരി ഫാ. ജോസ് വർഗീസ് സഹകാർമികനായിരിക്കും. 6.30ന് പൊതുസമ്മേളനം. ഫാ. ജോസ് വർഗീസ് അധ്യക്ഷത വഹിക്കും. സമ്മേളനത്തിൽ സ്കോളർഷിപ്പുകൾ വിതരണം ചെയ്യും.
Tags : nattu vishesham Our Lady of Lourdes Church