x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ടു​മൂ​ടി​ നാ​ട്ടു​കു​ളം

വെബ് ഡെസ്ക്
Published: August 30, 2026 11:50 PM IST | Updated: August 30, 2026 11:50 PM IST

മ​റ​വ​ൻ​തു​രു​ത്ത് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​മ്പി​ൽ കാ​ടു​പി​ടി​ച്ചു​ കി​ട​ക്കു​ന്ന നാ​ട്ടു​കു​ളം

കുളം ശുചീകരിച്ച് സം​ര​ക്ഷ​ണ ഭി​ത്തി​കെ​ട്ടണമെന്ന് നാട്ടുകാർ

ത​ല​യോ​ല​പ്പ​റ​മ്പ്: മ​റ​വ​ൻ​തു​രു​ത്ത് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ൻ​വ​ശ​ത്ത് കാ​ടു​മൂടി​യ നി​ല​യി​ൽ ഒ​രു ജ​ല​സം​ഭ​ര​ണി. ഒ​റ്റ​നോ​ട്ട​ത്തി​ൽ കാ​ടാ​ണെ​ന്ന് തോ​ന്നു​മെ​ങ്കി​ലും മ​റ​വ​ൻ​തു​രു​ത്ത് നി​വാ​സി​ക​ൾ​ക്ക് നൂ​റ്റാ​ണ്ടു​ക​ളോ​ളം ശു​ദ്ധ​ജ​ലം പ​ക​ർ​ന്ന കു​ള​മാ​ണ് കാ​ടു​മൂ​ടി​കി​ട​ക്കു​ന്ന​ത് .

വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് കു​ള​ത്തി​ൽ പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ കു​ളി​ച്ചി​രു​ന്നു. കു​ള​ത്തി​നു ചു​റ്റും കു​റ്റി​ച്ചെ​ടി​ക​ളും പ​ട​ർ​പ്പും​ വ​ള​ർ​ന്ന് തി​ങ്ങി​യ​തോ​ടെ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ കു​ള​ത്തി​ലേ​ക്ക് ആ​ളു​ക​ൾ മാ​ലി​ന്യം വ​ലി​ച്ചെ​റി​യാ​ൻ തു​ട​ങ്ങി. ഇ​തോ​ടെ നീ​രു​റ​വ​ക​ൾ മ​ലി​ന​മാ​യി. പ്ര​ദേ​ശ​ത്തെ കി​ണ​റു​ക​ളി​ലെ വെ​ള്ള​വും മ​ലി​ന​മാ​യി. സു​ബ്ര​ഹ്‌​മ​ണ്യ​സ്വാ​മി ക്ഷേ​ത്ര​വും ശ്രീ​കൃ​ഷ്ണ​ൻ തൃ​ക്കോ​വി​ലും നാ​ട്ടു​കു​ള​ത്തി​ന് സ​മീ​പ​മാ​ണ്.​

നാ​ല് സെന്‍റ‌് വി​സ്തൃ​തി​യു​ള്ള നാ​ട്ടു​കു​ളം അ​മ്പ​ല​ക്കു​ള​മെ​ന്ന പേ​രി​ലാ​ണ് അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. കു​ള​ത്തി​ന്‍റെ കി​ഴ​ക്കു​ഭാ​ഗ​ത്ത് മൂ​ന്നു​മീ​റ്റ​ർ വീ​തി​യു​ള്ള പ​ഞ്ചാ​യ​ത്ത് - സി​എ​സ്ഐ പ​ള്ളി റോ​ഡാ​ണ്. നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന ഈ ​വ​ഴി​യി​ലൂ​ടെ​യാ​ണ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്കും കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്കും ആ​ളു​ക​ൾ എ​ത്തു​ന്ന​ത്. രാ​ത്രി സൈ​ക്കി​ൾ യാ​ത്രി​ക​ര​ട​ക്കം നി​ര​വ​ധി​പേ​ർ കാ​ടു​പി​ടി​ച്ച കു​ള​ത്തി​ൽ വീ​ണു​ പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് ഈ​ ഭാ​ഗ​ത്ത് ഇ​രു​മ്പുകു​ഴ​ലുകൾകൊണ്ട് പ​ഞ്ചാ​യ​ത്ത് കൈ​വ​രി​ക​ൾ പി​ടി​പ്പി​ച്ചു.

പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ​നി​ന്നു പു​റ​ത്തേ​ക്കി​റ​ങ്ങു​ന്ന വാ​ഹ​ന​ങ്ങ​ൾ കു​ള​ത്തി​നു​ മ ു​ന്നി​ലേ​ക്കാ​ണ് എ​ത്തു​ന്ന​ത്. വീ​തി​കു​റ​ഞ്ഞ ഈ ​ഭാ​ഗ​ത്ത് അ​പ​ക​ട​സാ​ധ്യ​ത​യു​മു​ണ്ട്. സു​ബ്ര​ഹ്മ​ണ്യ സ്വാ​മി​ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ൾ മു​മ്പ് ഹി​റ്റാ​ച്ചി ഉ​പ​യോ​ഗി​ച്ച് വൃ​ത്തി​യാ​ക്കി​യി​രു​ന്നു.​അ​പ​ക​ട​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് റോ​ഡ് സം​ര​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​രി​ങ്ക​ൽ കെ​ട്ടി​യു​യ​ർ​ത്തി ചു​റ്റു​മ​തി​ൽ നി​ർ​മി​ച്ച് നാ​ട്ടു​കു​ളം സം​ര​ക്ഷി​ക്കു​ന്ന​തി​നും മ​ലി​നീ​ക​ര​ണം ത​ട​യു​ന്ന​തി​നും അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : Nattuvishesham DistrictNews DeepikaNews Pond

Recent News

Corehub Up