x
ad
Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ൽ​കൃ​ഷി ​മ​ഴ​യി​ൽ മു​ങ്ങി ക​ർ​ഷ​ക​ർ​ക്ക് പെ​ടാ​പ്പാ​ട്

വെബ് ഡെസ്ക്
Published: October 24, 2026 05:51 AM IST | Updated: October 24, 2026 05:51 AM IST

ന​ല്ലേ​പ്പി​ള്ളി​യി​ൽ മ​ഴ​യി​ൽ​മു​ങ്ങി​യ പാ​ട​ത്ത് ശേ​ഷി​ച്ച നെ​ല്ല് കൊ​യ്തെ​ടു​ക്കു​ന്നു.

ചി​റ്റൂ​ർ: ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ൽ വ്യാ​പ​ക നെ​ൽ​കൃ​ഷി​നാ​ശം. ന​ല്ലേ​പ്പി​ള്ളി ച​ക്കാം​കൊ​ളു​മ്പ് പാ​ട​ശേ​ഖ​ര​ത്തി​ലെ കൊ​യ്യാ​റാ​യ ആ​റേ​ക്ക​ർ കൃ​ഷി വെ​ള്ള​ത്തി​ൽ മു​ങ്ങി.

യ​ന്ത്ര​കൊ​യ്ത്തി​ന് ത​യാ​റാ​യ​പ്പോ​ഴാ​ണ് ന​ല്ലേ​പ്പി​ള്ളി​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ന​ത്ത മ​ഴ മ​ണി​ക്കൂ​റു​ക​ളോ​ളം പെ​യ്ത​ത്. ഈ ​മ​ഴ​യി​ലാ​ണ് പാ​ട​ത്തെ നെ​ൽ​ചെ​ടി​ക​ൾ വീ​ണ​മ​ർ​ന്ന​ത്. മ​ഴ​വെ​ള്ള​ത്തി​നു​പു​റ​മേ മു​ക​ളി​ലു​ള്ള പാ​ട​ങ്ങ​ളി​ലു​ള്ള വെ​ള്ള​മെ​ത്തി​യ​തും തി​രി​ച്ച​ടി​യാ​യി.

തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ച് കൊ​യ്തെ​ടു​ക്കു​ക മാ​ത്ര​മേ നി​വൃ​ത്തി​യു​ള്ളു​വെ​ന്നും അ​തി​നു ചെ​ല​വേ​റു​മെ​ന്നും ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

വി​ള​ഞ്ഞ നെ​ല്ലി​ൽ നാ​ലി​ലൊ​ന്നും ഇ​ത്ത​ര​ത്തി​ൽ വെ​ള്ള​ത്തി​ലാ​കു​ന്ന​ത് ന​ഷ്ട​മു​ണ്ടാ​ക്കു​ന്ന​താ​യും സ​ർ​ക്കാ​ർ​സ​ഹാ​യം ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും ക​ർ​ഷ​ക​രാ​യ മ​ണി, ഭാ​സ്ക​ര​ൻ, വ​സ​ന്ത രാ​ജ​ൻ, ക​ർ​ഷ​ക​സം​ഘം ന​ല്ലേ​പ്പി​ള്ളി ക​മ്മി​റ്റി സെ​ക്ര​ട്ട​റി നാ​രാ​യ​ണ​ൻ തു​ട​ങ്ങി​യ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags :

Recent News

Corehub Up