ചെറുകഴമ്പ് രാഗ് രംഗ് ഗ്രന്ഥശാല നടത്തുന്ന നെല്‍ക്കൃഷിയുടെ വിത്തേറ്
സുല്‍ത്താന്‍ ബത്തേരി: ചെറുകഴമ്പ് രാഗ് രംഗ് ഗ്രന്ഥശാല തുടര്‍ച്ചയായ പത്താംവര്‍ഷം നടത്തുന്ന നെല്‍ക്കൃഷിയുടെ വിത്തേറ് മാനിവയലില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി.കെ. സത്താര്‍ ഉദ്ഘാടനം ചെയ്തു.
താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.എന്‍. ഷാജി അധ്യക്ഷത വഹിച്ചു.
സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം കെ.കെ. ഉണ്ണിക്കുട്ടന്. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി പി.ടി. പ്രകാശന് എന്നിവര്‍ പ്രസംഗിച്ചു. രാഗ് രംഗ് ഈ വര്‍ഷം 31 ഏക്കര്‍ വയലിലാണ് നഞ്ചക്കൃഷി ഇറക്കുന്നത്. ഇതില്‍ 18 ഏക്കര്‍ നെന്മേനി മാനിവയലിലും അഞ്ച് ഏക്കര്‍ കോളിയാടിയിലും ഏഴ് ഏക്കര്‍ ചെറുമാട് വയലിലുമാണെന്ന് ഗ്രന്ഥശാലാ സെക്രട്ടറി സി.വി. പദ്മനാഭന് പറഞ്ഞു.
Tags : Nattuvishesham Districtnews