x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൂ​ര​ന​ഗ​രി​യി​ൽ വീണ്ടും മേ​ള​പ്പെ​രു​മ​യു​ടെ പ​ദ്മ​ശ്രീ തി​ള​ക്കം


Published: April 27, 2026 06:20 AM IST | Updated: April 27, 2026 06:20 AM IST

തൃ​ശൂ​ർ പൂ​ര​ത്തി​ന്‍റെ ഘ​ട​ക പൂ​ര​മാ​യ കി​ഴ​ക്കും​പാ​ട്ടു​ക​ര പ​ന​മു​ക്കും​പി​ള്ളി ധ​ർ​മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ൽ നി​ന്നു​ള്ള എ​ഴു​ന്ന​ള്ളി​പ്പി​ന് ലൂ​ർ​ദ് ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​ജോ​സ് വ​ല്ലൂ​രാ​ന

തൃ​ശൂ​ർ: പൂ​ര​ന​ഗ​രി​യെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തി മേ​ള​പ്ര​മാ​ണി പ​ദ്മ​ശ്രീ പെ​രു​വ​നം കു​ട്ട​ൻ മാ​രാ​രു​ടെ മ​ട​ങ്ങി​വ​ര​വ്. ഇ​ല​ഞ്ഞി​ത്ത​റ മേ​ള​ത്തി​ന്‍റെ പ്ര​മാ​ണി​യാ​യി ര​ണ്ടു പ​തി​റ്റാ​ണ്ടി​ലേ​റെ പൂ​ര​ന​ഗ​രി​യെ വി​സ്മ​യി​പ്പി​ച്ച പെ​രു​വ​നം, ഒ​രു ചെ​റി​യ ഇ​ട​വേ​ള​യ്ക്കു​ശേ​ഷ​മാ​ണ് വീ​ണ്ടും തൃ​ശൂ​ർ പൂ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​കു​ന്ന​ത്. ഘ​ട​ക​പൂ​ര​ങ്ങ​ളി​ൽ പ്ര​ധാ​നി​യാ​യ കാ​ര​മു​ക്ക് ഭ​ഗ​വ​തി​യു​ടെ എ​ഴു​ന്ന​ള്ളി​പ്പി​ന്‍റെ മേ​ള​ത്തി​നാ​ണ് കു​ട്ട​ൻ മാ​രാ​ർ പ്ര​മാ​ണി​യാ​യ​ത്.

രാ​വി​ലെ കു​ള​ശേ​രി​യി​ൽ​നി​ന്നു കാ​ര​മു​ക്ക് ഭ​ഗ​വ​തി പു​റ​പ്പെ​ടു​മ്പോ​ൾ​ത​ന്നെ പെ​രു​വ​ന​ത്തി​ന്‍റെ മേ​ളം ആ​സ്വ​ദി​ക്കാ​ൻ നി​ര​വ​ധി​പേ​രാ​ണ് എ​ത്തി​യ​ത്. പാ​ണ്ടി​മേ​ള​ത്തി​ന്‍റെ ഓ​രോ താ​ള​വും ആ​സ്വാ​ദ​ക​ർ ഹൃ​ദ​യ​ത്തി​ലേ​റ്റു​വാ​ങ്ങി. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ പൂ​ര​ത്തി​ന്‍റെ പ്ര​ധാ​ന മേ​ള​ങ്ങ​ളി​ൽ​നി​ന്ന് അ​ദ്ദേ​ഹം വി​ട്ടു​നി​ന്ന​ത് ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ വ​ലി​യ ച​ർ​ച്ച​യാ​യി​രു​ന്നു.

Tags : Padma Shri award nattuviehesham local news

Recent News

Corehub Up