മനവളം പദ്ധതിയുടെ ധാരണാപത്രം ക്രെഡായ് കോയമ്പത്തൂർ പ്രസിഡന്റ് അരവിന്ദ് കുമാർ, ധൃതി ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി സുരേഷ് അരുണാചലത്തിന് കൈമാറുന്നു.
കോയമ്പത്തൂർ: കോയമ്പത്തൂർ സിറ്റി മുനിസിപ്പൽ കോർപ്പറേഷൻ, ക്രെഡായ് കോയമ്പത്തൂർ, ധൃതി ചാരിറ്റബിൾ ട്രസ്റ്റ് എന്നിവർ സംയുക്തമായി കോർപറേഷൻ ജീവനക്കാർക്കായി ആവിഷ്കരിച്ച മനവളംഎന്ന ഒരു വർഷത്തെ മാനസികാരോഗ്യ പദ്ധതിക്ക് തുടക്കമായി. ആർഎസ് പുരം മുനിസിപ്പൽ കോർപറേഷൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കോർപറേഷൻ കമ്മീഷണർ കട്ട രവി തേജ ഓൺലൈനായി പദ്ധതി ഉദ്ഘാടനം ചെയ്തു. ക്രെഡായ് കോയമ്പത്തൂർ പ്രസിഡന്റ് എസ്.ആർ. അരവിന്ദ് കുമാർ മുഖ്യപ്രഭാഷണം നടത്തി.
പദ്ധതിയുടെ ഭാഗമായി വിദഗ്ധരായ മനഃശാസ്ത്രജ്ഞർ നേരിട്ടും ഹെൽപ്പ് ലൈൻ വഴിയും കൗൺസിലിംഗ് നൽകും. ഏകദേശം 1,500 കോർപറേഷൻ ജീവനക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ചടങ്ങിൽ ക്രെഡായ് കോയമ്പത്തൂരും ധൃതി ചാരിറ്റബിൾ ട്രസ്റ്റും തമ്മിലുള്ള ധാരണാപത്രം കൈമാറി.
Tags : Manavalam' nattuvishesham localnews Project Launched Mental Health