കലോത്സവം രമ്യ ഹരിദാസ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
ചിറയിൻകീഴ്: പാലവിള ഗവ.യുപിഎസ് സ്കൂൾ കലോത്സവം ആർട്ടിസ്റ്റ 2026 സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി സ്കൂളിൽ നടന്ന കലോത്സവം രമ്യ ഹരിദാസ് എംഎൽ എ ഉദ്ഘാടനം ചെയ്തു.
ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.സിന്ധു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിഷ റീജു മുഖ്യാതിഥിയായി. ഹെഡ്മിസ്ട്രസ് വൈ.എസ്.സീന സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ രാധാമണി, പി.പ്രദീപ് കുമാർ, എസ്.എം.സി ചെയർമാൻ രാജേഷ്.ആർ, രാജേന്ദ്ര കുറുപ്പ്, ചന്ദ്രൻ, കലോത്സവ കൺവീനർ ഷൈനി കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.