x
ad
Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ലി​യേ​റ്റീ​വ് ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി

വെബ് ഡെസ്ക്
Published: August 18, 2026 02:29 AM IST | Updated: August 18, 2026 02:29 AM IST

വാ​​റ്റു​​പു​​ര യു​​വ​​ശ​​ക്തി ആ​​ർ​​ട്സ് ആ​ൻ​ഡ് സ്പോ​​ർ​​ട്സ് ക്ല​​ബ് ക​​ള​​ത്തൂ​​ർ കു​​ടും​​ബാ​​രോ​​ഗ്യ കേ​​ന്ദ്ര​​ത്തി​​ന് പാ​​ലി​​യേ​​റ്റീ​​വ് ഉ​​പ​​ക​​ര​​ണ​​ങ്ങ​​ൾ സം​​ഭാ​​വ​​ന ചെ​​യ്ത​​പ്പോ​​ൾ.

പ​​ട്ടി​​ത്താ​​നം: വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ൽ മ​​രി​​ച്ച സു​​ഹൃ​​ത്തു​​ക്ക​​ളു​​ടെ ഓ​​ർ​​മ​​യ്ക്കാ​​യ് ക​​ള​​ത്തൂ​​ർ കു​​ടും​​ബാ​​രോ​​ഗ്യ കേ​​ന്ദ്ര​​ത്തി​​ന് വാ​​റ്റു​​പു​​ര യു​​വ​​ശ​​ക്തി ആ​​ർ​​ട്സ് ആ​​ൻ​​ഡ് സ്പോ​​ർ​​ട്സ് ക്ല​​ബ്ബ് പാ​​ലി​​യേ​​റ്റീ​​വ് ഉ​​പ​​ക​​ര​​ണ​​ങ്ങ​​ൾ സം​​ഭാ​​വ​​ന ചെ​​യ്തു.

2023 ഓ​​ഗ​​സ്റ്റ് 17ന് ​​ഏ​​റ്റു​​മാ​​നൂ​​ർ ത​​വ​​ള​​ക്കു​​ഴി​​യി​​ൽ കെ​​എ​​സ്ആ​​ർ​​ടി​​സി ബ​​സും ബൈ​​ക്കും കൂ​​ട്ടി​​യി​​ടി​​ച്ചു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ലാ​​ണ് രാ​​ഹു​​ൽ രാ​​ജു, പോ​​ൾ ജോ​​സ​​ഫ് എ​​ന്നി​​വ​​ർ മ​​രി​​ച്ച​​ത്. രാ​​ഹു​​ൽ രാ​​ജു സം​​ഭ​​വം ദി​​വ​​സം ത​​ന്നെ മ​​രി​​ച്ചി​​രു​​ന്നു. അ​​പ​​ക​​ട​​ത്തെ​​ത്തു​​ട​​ർ​​ന്ന് മൂ​​ന്നു​​വ​​ർ​​ഷം അ​​ബോ​​ധാ​​വ​​സ്ഥ​​യി​​ലാ​​യി​​രു​​ന്ന പോ​​ൾ ജോ​​സ​​ഫ് ഇ​​ക്ക​​ഴി​​ഞ്ഞ നാ​​ലി​​നാ​​ണ് മ​​രി​​ച്ച​​ത്.

അ​​ന്ത​​രി​​ച്ച രാ​​ഹു​​ലി​​ന്‍റെ അ​​മ്മ സ്വാ​​തി രാ​​ജു, പോ​​ൾ ജോ​​സ​​ഫി​​ന്‍റെ മ​​ക​​ൻ സ്റ്റി​​ജോ പോ​​ൾ, യു​​വ​​ശ​​ക്തി ക്ല​​ബ് പ്ര​​സി​​ഡ​​ന്‍റ് പി.​​ഡി, സാ​​ബു, സെ​​ക്ര​​ട്ട​​റി സ​​നേ​​ഷ് ജോ​​സ​​ഫ് എ​​ന്നി​​വ​​ർ ചേ​​ർ​​ന്ന് ഉ​​പ​​ക​​ര​​ണ​​ങ്ങ​​ൾ കൈ​​മാ​​റി. കാ​​ണ​​ക്കാ​​രി പ​​ഞ്ചാ​​യ​​ത്ത് മെം​​ബ​​ർ സോ​​ണി ജോ​​സ​​ഫ്, ഡോ. ​​അ​​ജ​​യ് മോ​​ഹ​​ൻ, ഹെ​​ൽ​​ത്ത് ഇ​​ൻ​​സ്പെ​​ക്ട​​ർ ഷി​​ജു വി. ​​കു​​ര്യ​​ൻ, കെ.​​ജെ. വി​​നോ​​ദ്, അ​​ബി​​ൻ സാ​​ബു എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

Tags : Local News Nattuvishesham Palliative care

Recent News

Corehub Up