x
ad
Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മേ​ഘ​ങ്ങ​ൾ മു​ത്ത​മി​ടു​ന്ന പാ​ലു​കാ​ച്ചി​മ​ല

വെബ് ഡെസ്ക്
Published: July 8, 2026 03:26 AM IST | Updated: July 8, 2026 03:26 AM IST

ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​മാ​യ പാ​ലു​കാ​ച്ചി മ​ല.

കേ​ള​കം: മേ​ഘ​ങ്ങ​ൾ കൈ​യെ​ത്തും ദൂ​ര​ത്ത് ഒ​ഴു​കി​നീ​ങ്ങു​ക​യും കോ​ട​മ​ഞ്ഞ് മ​ല​മു​ക​ളെ വെ​ള്ള​പു​ത​പ്പു​പോ​ലെ പൊ​തി​യു​ക​യും ചെ​യ്യു​ന്ന​ത് കാ​ണാ​ൻ പാ​ലു​കാ​ച്ചി മ​ല​യി​ലേ​ക്ക് വ​രി​ക. പ​ശ്ചി​മ​ഘ​ട്ട​ത്തി​ന്‍റെ പ​ച്ച​പ്പും വ​ന​ത്തി​ന്‍റെ നി​ശ​ബ്ദ​ത​യും ത​ണു​ത്ത കാ​റ്റി​ന്‍റെ ത​ലോ​ട​ലും ഒ​ത്തു​ചേ​രു​ന്ന​താ​ണ് പ്ര​കൃ​തി സ്നേ​ഹി​ക​ളു​ടെ ഹൃ​ദ​യം കീ​ഴ​ട​ക്കു​ന്ന ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ശ്ര​ദ്ധേ​യ​മാ​യ ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​മാ​യ പാ​ലു​കാ​ച്ചി മ​ല.

കേ​ള​കം, കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി സ​മു​ദ്ര​നി​ര​പ്പി​ൽ നി​ന്ന് 2,340 അ​ടി ഉ​യ​ര​ത്തി​ലാ​ണ് പാ​ലു​കാ​ച്ചി മ​ല. ഓ​രോ കാ​ലാ​വ​സ്ഥ​യി​ലും വ്യ​ത്യ​സ്ത മു​ഖ​ങ്ങ​ൾ കാ​ണി​ച്ചു​ത​രു​ന്ന പ്ര​കൃ​തി​യു​ടെ വി​സ്മ​യ​മാ​ണ് ഐ​തി​ഹ്യ പെ​രു​മ​യാ​ർ​ന്ന പാ​ലു​കാ​ച്ചി. സെ​ന്‍റ് തോ​മ​സ് മൗ​ണ്ടി​ലെ ബേ​സ് ക്യാ​മ്പി​ൽ നി​ന്ന് ഏ​ക​ദേ​ശം ഒ​രു കി​ലോ​മീ​റ്റ​ർ കാ​ന​ന​പാ​ത​യി​ലൂ​ടെ ന​ട​ന്നാ​ൽ മ​ല​മു​ക​ളി​ലെ​ത്താം. കൂ​റ്റ​ൻ മ​ര​ങ്ങ​ൾ ത​ണ​ൽ വി​രി​ച്ച വ​ന​പാ​ത​യും വ​ള്ളി​പ്പ​ട​ർ​പ്പു​ക​ളും പു​ൽ​മേ​ടു​ക​ളും യാ​ത്ര​യെ കൂ​ടു​ത​ൽ മ​നോ​ഹ​ര​മാ​ക്കും. അ​പൂ​ർ​വ​യി​നം സ​സ്യ​ങ്ങ​ളും ചി​ത്ര​ശ​ല​ഭ​ങ്ങ​ളും പ​ക്ഷി​ക​ളും കൗ​തു​ക​മാ​കും.

മ​ല​മു​ക​ളി​ലെ​ത്തി​യാ​ൽ 360 ഡി​ഗ്രി​യി​ൽ വി​രി​ഞ്ഞു​കി​ട​ക്കു​ന്ന പ​ശ്ചി​മ​ഘ​ട്ട​ത്തി​ന്‍റെ അ​തി​മ​നോ​ഹ​ര കാ​ഴ്ച​ക​ളാ​ണ് സ​ഞ്ചാ​രി​ക​ളെ വ​ര​വേ​ൽ​ക്കു​ന്ന​ത്. താ​ഴ്വാ​ര​ങ്ങ​ളെ ത​ലോ​ടി ഒ​ഴു​കു​ന്ന കോ​ട​മ​ഞ്ഞും പ​ച്ച​പ്പി​ന്‍റെ അ​ന​ന്ത​വി​ശാ​ല​ത​യും ദൂ​രെ​യാ​യി കാ​ണു​ന്ന ആ​റ​ളം, കൊ​ട്ടി​യൂ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളും കേ​ള​കം, കൊ​ട്ടി​യൂ​ർ ടൗ​ണു​ക​ളും കൊ​ട്ടി​യൂ​ർ ക്ഷേ​ത്ര​വും ചേ​ർ​ന്ന് അ​പൂ​ർ​വ ദൃ​ശ്യ​വി​രു​ന്നൊ​രു​ക്കും. മ​ഴ​ത്തു​ള്ളി​ക​ൾ മു​ഖ​ത്തേ​ക്ക് പ​തി​ക്കു​മ്പോ​ൾ മേ​ഘ​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ൽ​ക്കു​ന്ന അ​നു​ഭ​വം സ​ഞ്ചാ​രി​ക​ളു​ടെ മ​ന​സി​ൽ മാ​യാ​ത്ത ഓ​ർ​മ​യാ​യി മാ​റും.

കേ​ള​കം ടൗ​ണി​ൽ നി​ന്ന് അ​ട​യ്ക്കാ​ത്തോ​ട്-​ശാ​ന്തി​ഗി​രി വ​ഴി പാ​ലു​കാ​ച്ചി​യി​ലെ​ത്താം. കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ നീ​ണ്ടു​നോ​ക്കി, ചു​ങ്ക​ക്കു​ന്ന് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള വ​ഴി​ക​ളും പാ​ലു​കാ​ച്ചി​യി​ലേ​ക്ക് എ​ത്തി​ച്ചേ​രു​ന്നു. വ​നം വ​കു​പ്പി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള പാ​ലു​കാ​ച്ചി മ​ല​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ സെ​ന്‍റ് തോ​മ​സ് മൗ​ണ്ടി​ലെ ബേ​സ് ക്യാ​മ്പി​ൽ നി​ന്ന് ടി​ക്ക​റ്റ് എ​ടു​ക്ക​ണം. മു​തി​ർ​ന്ന​വ​ർ​ക്ക് 60 രൂ​പ​യും കു​ട്ടി​ക​ൾ​ക്ക് 25 രൂ​പ​യു​മാ​ണ് നി​ര​ക്ക്. രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ വൈ​കു​ന്നേ​രം നാ​ല് വ​രെ​യാ​ണ് പ്ര​വേ​ശ​നം. വ​ന​മേ​ഖ​ല​യാ​യ​തി​നാ​ൽ വ​ന​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം. അ​ട്ട​യു​ടെ ശ​ല്യ​മു​ള്ള​തി​നാ​ൽ സാ​നി​റ്റൈ​സ​റോ ഉ​പ്പോ ക​രു​ത​ണം.

 

Tags : Palukachimala Nattuvishesham District news

Recent News

Corehub Up