പരപ്പ-ആനമഞ്ഞൾ-നാട്ടക്കല്ല് റോഡ്.
വെള്ളരിക്കുണ്ട്: കിനാനൂർ കരിന്തളം, ബളാൽ, വെസ്റ്റ് എളേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പരപ്പ-ആനമഞ്ഞൾ-നാട്ടക്കല്ല് റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തോ കേന്ദ്രത്തിന്റെ ഗ്രാമീണ റോഡ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയോ മെക്കാഡം ടാർ ചെയ്ത് വികസിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
ഈ റോഡ് വികസിപ്പിച്ചാൽ മലയോരഹൈവേയുടെ ബൈപാസ് റോഡായി ഉപയോഗിക്കാനാവും. ഇതുവഴി വെള്ളരിക്കുണ്ടിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനും സാധിക്കും. പ്രതിഭാനഗർ, അരിങ്കല്ല് കാവ് ജംഗ്ഷൻ, അരീക്കര, ബളാൽ, ചെമ്പഞ്ചേരി, ആനമഞ്ഞൾ, ചുള്ളി, നാട്ടക്കല്ല് പ്രദേശങ്ങളുടെ പൊതുവായ വികസനത്തിനും കോട്ടഞ്ചേരിയും അച്ചൻകല്ലും പള്ളത്തുമലയും കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാര വികസനത്തിനും റോഡ് വികസനം ഗുണകരമാകുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
Tags : road. Nattuvishesham District news