x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ന​യോ​ഗം വാ​ദ്യ​ക​ലാ​പു​ര​സ്‌​കാ​ര​ങ്ങ​ള്‍​ ന​ല്‍​കി

വെബ് ഡെസ്ക്
Published: August 10, 2026 03:43 AM IST | Updated: August 10, 2026 03:43 AM IST

തി​രു​വെ​ങ്കി​ടം പാ​ന​യോ​ഗ​ത്തി​ന്‍റെ വാ​ദ്യ​ക​ലാ​പു​ര​സ്‌​കാ​ര​ദാ​ന ച​ട​ങ്ങി​ൽ ക്ഷേ​ത്രം ത​ന്ത്രി ചേ​ന്നാ​സ് ദി​നേ​ശ​ൻ ന​മ്പൂ​തി​രി​പ്പാ​ട് ദീ​പം തെ​ളി​യി​ക്കു​ന്നു.

ഗു​രു​വാ​യൂ​ര്‍: തി​രു​വെ​ങ്കി​ടം പാ​ന​യോ​ഗ​ത്തി​ന്‍റെ സി​ല്‍​വ​ര്‍​ജൂ​ബി​ലി ആ​ഘോ​ഷ​വും വാ​ദ്യ​ക​ലാ​പു​ര​സ്‌​കാ​ര സ​മ​ര്‍​പ്പ​ണ​വും ന​ട​ന്നു. വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ പ്ര​തി​ഭ തെ​ളി​യി​ച്ച 25പേ​ര്‍​ക്ക് ആ​ദ​ര​വും​ന​ല്‍​കി. ഗു​രു​വാ​യൂ​ര്‍ ദേ​വ​സ്വം ചെ​യ​ര്‍​മാ​ന്‍ എ.​വി. ഗോ​പി​നാ​ഥ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. ഗു​രു​വാ​യൂ​ര്‍ ത​ന്ത്രി ചേ​ന്നാ​സ് ദി​നേ​ശ​ന്‍ ന​മ്പൂ​തി​രി​പ്പാ​ട് പു​ര​സ്‌​കാ​ര​ങ്ങ​ള്‍ സ​മ്മാ​നി​ച്ചു.

വീ​ണാ​വി​ദ്വാ​ന്‍ എ. ​അ​ന​ന്ത​പ​ദ്മ​നാ​ഭ​ന്‍ അ​ധ്യ​ക്ഷ​നാ​യി. ഗു​രു​വാ​യൂ​ര്‍ എ​സി​പി സു​രേ​ന്ദ്ര​ന്‍ പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ചു. മ​മ്മി​യൂ​ര്‍ ദേ​വ​സ്വം ചെ​യ​ര്‍​മാ​ന്‍ ജി.​കെ. പ്ര​കാ​ശ​ന്‍, കൗ​ണ്‍​സി​ല​ര്‍ ശോ​ഭ ഹ​രി​നാ​രാ​യ​ണ​ന്‍, ര​വി ച​ങ്ക​ത്ത്, പ്ര​ഭാ​ക​ര​ന്‍ മ​ണ്ണൂ​ര്‍, ശ​ശി വാ​റ​ണാ​ട്ട്, ബാ​ല​ന്‍ വാ​റ​ണാ​ട്ട്, ഗു​രു​വാ​യൂ​ര്‍ ജ​യ​പ്ര​കാ​ശ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വാ​ദ്യ​പു​ര​സ്‌​കാ​ര​ങ്ങ​ള്‍ ക​ല്ലൂ​ര്‍ രാ​മ​ന്‍​കു​ട്ടി മാ​രാ​ര്‍, ക​ലാ​മ​ണ്ഡ​ലം ഉ​ണ്ണി​കൃ​ഷ്ണ​ന്‍,ജ്യോ​തി​ദാ​സ് ഗു​രു​വാ​യൂ​ര്‍, ര​ഘു പെ​ങ്ങാ​മു​ക്ക്, എം.​കെ. നാ​രാ​യ​ണ​ന്‍ എ​ന്നി​വ​ര്‍ ഏ​റ്റു​വാ​ങ്ങി.

Tags : Nattuvishesham DistrictNews DeepikaNews award

Recent News

Corehub Up