മുണ്ടക്കയം: ഏതാനും മാസങ്ങളായി മുണ്ടക്കയം ടൗൺ പരിസരത്ത് ചുറ്റിത്തിരിഞ്ഞ വയോധികനായ യാചകന് ഒടുവിൽ കാരുണ്യഹസ്തവുമായി പഞ്ചായത്തും പോലീസും നാട്ടുകാരും. പൈങ്ങനയിലെ കടത്തിണ്ണയിൽ ശരീരമാസകലം വ്രണങ്ങളുമായി അവശനിലയിലായിരുന്നു ഇയാൾ. തുടർന്ന് നാട്ടുകാർ വിവരം പഞ്ചായത്തിലും പോലീസിലും അറിയിക്കുകയായിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ് സൂസമ്മ മാത്യുവിന്റെ നേതൃത്വത്തിൽ മുണ്ടക്കയം സിഐ സജീവ് കുമാർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.എസ്. രാജു എന്നിവർ സ്ഥലത്തെത്തി. നാട്ടുകാരുടെ സഹകരണത്തോടെ വയോധികനെ ആംബുലൻസിൽ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും ആവശ്യമായ ചികിത്സ ഉറപ്പാക്കുകയും ചെയ്തു.
Tags : Panchayat Nattuvishesham District News