x
ad
Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ട​പ്പാ​ത​യി​ല്ലാ​തെ പാ​രി​പ്പ​ള്ളി ജം​ഗ്ഷ​ന്‍

വെബ് ഡെസ്ക്
Published: September 17, 2026 02:14 AM IST | Updated: September 17, 2026 02:14 AM IST

ന​ട​പ്പാ​ത​യി​ല്ലാ​ത്ത പാ​രി​പ്പ​ള്ളി ജം​ഗ്ഷ​ന്‍.

പാ​രി​പ്പ​ള്ളി: ദേ​ശീ​യ​പാ​ത-66 വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പാ​രി​പ്പ​ള്ളി ജം​ഗ്ഷ​നി​ല്‍ മ​തി​യാ​യ ന​ട​പ്പാ​ത നി​ര്‍​മി​ക്കാ​ത്ത​ത് അ​പ​ക​ട​ഭീ​ഷ​ണി​യാ​കു​ന്നു. സ​ര്‍​വീ​സ് റോ​ഡി​ലൂ​ടെ ജീ​വ​ന്‍ പ​ണ​യം വ​ച്ച് ന​ട​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളും ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കു​ന്ന​വ​രും.

ക​ല്ലു​വാ​തു​ക്ക​ല്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വാ​ണി​ജ്യ സ​മു​ച്ച​യ​ത്തി​നു മു​ന്നി​ല​ട​ക്കം സ​ര്‍​വീ​സ് റോ​ഡി​നോ​ടു ചേ​ര്‍​ന്ന് കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്ക് സു​ര​ക്ഷി​ത​മാ​യി ന​ട​ക്കാ​നു​ള്ള സൗ​ക​ര്യം അ​ധി​കൃ​ത​ര്‍ ഒ​രു​ക്കി​യി​ട്ടി​ല്ല. റോ​ഡ​രി​കി​ലൂ​ടെ​യു​ള്ള കാ​ല്‍​ന​ട​യാ​ത്ര അ​സാ​ധ്യ​മാ​യ​തോ​ടെ തി​ര​ക്കേ​റി​യ റോ​ഡി​ലേ​ക്കി​റ​ങ്ങി ന​ട​ക്കാ​ന്‍ ആ​ളു​ക​ള്‍ നി​ര്‍​ബ​ന്ധി​ത​രാ​കു​ക​യാ​ണ്.

ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ്, എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജ്, വി​വി​ധ സ്‌​കൂ​ളു​ക​ള്‍ എ​ന്നി​വ ചു​റ്റു​വ​ട്ട​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ്ര​ധാ​ന ജം​ഗ്ഷ​നാ​ണ് ഇ​ത്. വാ​ഹ​ന​ങ്ങ​ള്‍ ചീ​റി​പ്പാ​യു​ന്ന സ​ര്‍​വീ​സ് റോ​ഡി​ലൂ​ടെ​യു​ള്ള സ​ഞ്ചാ​രം എ​പ്പോ​ള്‍ വേ​ണ​മെ​ങ്കി​ലും അ​പ​ക​ട​ത്തി​ന് ഇ​ട​യാ​ക്കാ​മെ​ന്ന ഭീ​തി​യി​ലാ​ണ് നാ​ട്ടു​കാ​രും വ്യാ​പാ​രി​ക​ളും.

പ്ര​ശ്‌​ന​ത്തി​ല്‍ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ ആ​വ​ശ്യ​പ്പെ​ട്ട് ഡോ. ​എ.​പി.​ജെ. അ​ബ്ദു​ള്‍ ക​ലാം മെ​മ്മോ​റി​യ​ല്‍ എ​ഡ്യുക്കേ​ഷ​ണ​ല്‍ ആ​ന്‍​ഡ് ലീ​ഗ​ല്‍ സെ​ല്‍ രം​ഗ​ത്തെ​ത്തി. പ​ഞ്ചാ​യ​ത്ത് വാ​ണി​ജ്യ​സ​മു​ച്ച​യ​ത്തി​നു മു​ന്നി​ല​ട​ക്കം ശാ​സ്ത്രീ​യ​മാ​യി ന​ട​പ്പാ​ത നി​ര്‍​മി​ച്ച് സു​ര​ക്ഷി​ത സ​ഞ്ചാ​ര​മൊ​രു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ട്ര​സ്റ്റ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സു​ധീ​ര്‍ ക​ല്ലു​വാ​തു​ക്ക​ല്‍ മു​ഖ്യ​മ​ന്ത്രി​ക്കും ദേ​ശീ​യ​പാ​താ അ​ധി​കൃ​ത​ര്‍​ക്കും നി​വേ​ദ​നം ന​ല്‍​കി.

Tags : District News Nattuvishesham Parippally Junction Footpaths

Recent News

Corehub Up