ആർ. വീരകേരളവർമരാജാ
ഓമല്ലൂർ: ഗ്രാമത്തിന്റെ പ്രഥമ പ്രസിഡന്റ് മഞ്ഞനിക്കര വെളിയത്ത് കോയിക്കൽ ആർ. വീര കേരളവർമരാജായുടെ സ്മരണയ്ക്കായി റോഡ്. പതിമൂന്നാം വാർഡിൽ അദ്ദേഹം താമസിച്ചിരുന്ന വീടിന്റെ മുൻവശത്തു കൂടിയുള്ള റോഡിനാണ് പ്രസിഡന്റിന്റെ പേര് നൽകാൻ പഞ്ചായത്ത് ഭരണസമിതി അനുവാദം നൽകിയത്. നിലവിൽ തണുങ്ങാട്ടിൽപടി-കല്ലുമാടം എന്നപേരിൽ അറിയപ്പെട്ടിരുന്ന റോഡാണ് നവീകരിച്ച് ആർ.വി. രാജ മെമ്മോറിയൽ റോഡ് എന്ന് പുനർനാമകരണം ചെയ്യുന്നത്. 1950 മുതൽ പത്തുവർഷമാണ് ഓമല്ലൂരിൽ വീര കേരളവർമ രാജ പ്രസിഡന്റയിരുന്നത്.
വെളിയത്ത്മുറികോയിക്കൽ രവീന്ദ്രവർമ അംബാനിലയമാണ് റോഡിന്റെ നാമകരണവുമായി ബന്ധപ്പെട്ട ആശയം ഗ്രാമസഭയിൽ അവതരിപ്പിച്ചത്.ജില്ലാ പഞ്ചായത്തിന്റെ പത്ത് ലക്ഷം രൂപയും പഞ്ചായത്തിൽ നിന്ന് മെംബർ കെ. എ. വർഗീസ് കൊച്ചുവീട്ടിൽ അനുവദിച്ച അഞ്ചുലക്ഷം രൂപയും എംഎൽഎ ഫണ്ടിൽ നിന്നുള്ളതുകയും ഉൾപ്പെടുത്തി റോഡിന്റെ ഇരുവശങ്ങളും വീതി കൂട്ടി കോൺക്രീറ്റ് ചെയ്ത് റോഡ് വൃത്തിയാക്കിയിട്ടുണ്ട്. കൂടാതെ മറ്റു പണികൾക്കായി മൈനർ ഇറിഗേഷൻവകുപ്പിൽ നിന്നുമായി ഒന്നര കോടിയോളം രൂപ വീണ്ടും അനുവദിച്ചിട്ടുണ്ടെന്നും മെംബർ അറിയിച്ചു
ആദ്യകാല കോൺഗ്രസ് പ്രവർത്തകനായിരുന്ന ചിത്തിര തിരുമേനി എന്നറിയപ്പെട്ടിരുന്ന പ്രഥമ പ്രസിഡന്റിന് അർഹമായ സ്മാരകമാണ് വർഷങ്ങൾക്കുശേഷം ഒരുങ്ങുന്നതെന്ന് ഗ്രാമപഞ്ചായത്ത പ്രസിഡന്റ് ആതിര വിജയൻ പറഞ്ഞു.
Tags : road Panchayat NattuVishesham DistrictNews