x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ല്ല് സം​ഭ​രി​ച്ച പ​ണം ന​ൽ​കി​ല്ല; ക​ർ​ഷ​ക​ർ സ​മ​ര​ത്തി​ലേ​ക്ക്

വെബ് ഡെസ്ക്
Published: August 15, 2026 12:48 AM IST | Updated: August 15, 2026 12:48 AM IST

പ്രതീകാത്മക ചിത്രം

മ​ല​പ്പു​റം: നെ​ല്ല് സം​ഭ​രി​ച്ച പ​ണം ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ർ​ഷ​ക​ർ സ​മ​ര​ത്തി​ലേ​ക്ക്. നെ​ല്ല് സം​ഭ​രി​ച്ച വ​ക​യി​ൽ 443 കോ​ടി രൂ​പ​യാ​ണ് ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കാ​നു​ള്ള​ത്. ചി​ങ്ങം ഒ​ന്നി​ന് മു​ന്പ്് തു​ക ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ക​ർ​ഷ​കദി​നാ​ച​ര​ണം ബ​ഹി​ഷ്ക​രി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള സ​മ​ര പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കാ​നാ​ണ് ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ തീ​രു​മാ​നം.

പു​ഞ്ച​ക്കൊ​യ്ത്ത് ക​ഴി​ഞ്ഞ് മൂ​ന്നു​മാ​സ​ത്തോ​ള​മാ​യി കൊ​യ്തെ​ടു​ത്ത നെ​ല്ല് മാ​സ​ങ്ങ​ൾ​ക്കു മു​ന്പ് സ​പ്ലൈ​കോ​യു​ടെ വെ​ബ് സൈ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​ത​നു​സ​രി​ച്ചാ​ണ് മി​ല്ലു​കാ​ർ കൊ​ണ്ടു​പോ​യ​ത്. സം​ഭ​രി​ച്ച് ദി​വ​സ​ങ്ങ​ൾ​ക്ക​കം പ​ണം ന​ൽ​കു​മെ​ന്നാ​യി​രു​ന്നു വാ​ഗ്ദാ​നം.

കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ൽ​കു​ന്ന 23.69 രൂ​പ​യും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ 6.31 രൂ​പ​യും സ​ഹി​തം കി​ലോ​യ്ക്ക് 30 രൂ​പ​യാ​ണ് ക​ർ​ഷ​ക​ർ​ക്കു ന​ൽ​കേ​ണ്ട​ത്. ഇ​തി​ൽനി​ന്ന് ക​യ​റ്റു​ക്കൂ​ലി​യി​ലേ​ക്കു​ള്ള വി​ഹി​തം ക​ർ​ഷ​ക​രി​ൽനി​ന്ന് പോ​കും. കി​ലോ യ്ക്ക് 12 ​പൈ​സ​യാ​ണ് സ​ർ​ക്കാ​ർ ക​യ​റ്റു​കൂ​ലി​യാ​യി ന​ൽ​കു​ന്ന​ത്. 45 പൈ​സ വ​രെ ക​ർ​ഷ​ക​ർ​ക്ക് ചെ​ല​വ് വ​രു​ന്നു​ണ്ട്. സീ​സ​ണ്‍ കൃ​ഷി​യാ​യ​തി​നാ​ൽ പ​ല​രും ക​ടം വാ​ങ്ങി​യും വാ​യ്പ​യെ​ടു​ത്തു​മാ​ണ് വി​ത്തി​ട്ട​ത്. കൊ​യ്ത്ത് ക​ഴി​ഞ്ഞ് നെ​ല്ല് ന​ൽ​കി പ​ണം കി​ട്ടി​യാ​ൽ തി​രി​ച്ചു​കൊ​ടു​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു ക​ർ​ഷ​ക​ർ.

പു​ഞ്ച​പ്പാ​ട​ത്ത് വെ​ള്ളം അ​ധി​ക​മാ​യാ​ൽ കൃ​ഷി​യൊ​ന്നാ​കെ മു​ങ്ങി​പ്പോ​കും. വെ​ള്ളം കു​റ​ഞ്ഞാ​ൽ ക​രി​ഞ്ഞും പോ​കും. ഇ​തെ​ല്ലാം ക​ണ​ക്കു​കൂ​ട്ടി​യും കാ​വ​ലി​രു​ന്നു​മാ​ണ് ക​ർ​ഷ​ക​ർ പെ​ടാ​പ്പാ​ട് പെ​ട്ട് കൃ​ഷി ചെ​യ്ത​ത്. എ​ന്നാ​ൽ ഫ​ലം നി​രാ​ശ​യാ​ണ്. അ​തേ​സ​മ​യം കു​ടി​ശി​ക തു​ക ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags : Nattuvisesham DistrictNews DeepikaNews

Recent News

Corehub Up