വീണ വലിയ ആല്‍മരം അഗ്നിരക്ഷാസേന മുറിച്ചു മാറ്റുന്നു.
രാമനാട്ടുകര: രാമനാട്ടുകര-തൃശൂര്‍ ദേശീയപാതയില്‍ രാമനാട്ടുകര 17ാം ഡിവിഷനില്‍ തോട്ടുങ്ങല്‍ ഭാഗത്ത് വലിയ ആല്‍മരം കടപുഴകി റോഡിലേക്ക് വീണു. ഇന്നലെ പുലര്‍ച്ചെ 5.30 നാണ് സംഭവം. റോഡില്‍ വാഹനങ്ങള്‍ കുറവായിരുന്നതിനാല്‍ ആളപായമുണ്ടായില്ല.
അരനൂറ്റാണ്ടോളം പഴക്കമുള്ള കൂറ്റൻ ആൽവൃക്ഷമാണ് വീണത്. മണിക്കൂറുകളോളം ഗതാഗതംതടസപ്പെട്ടു. പ്രദേശത്തെ വൈദ്യുത പോസ്റ്റുകൾക്കും ലൈനുകൾക്കും നാശനഷ്ടം സംഭവിച്ചു. പഴക്കമേറിയതും അപകടഭീഷണിയുയർത്തുന്നതുമായ മരങ്ങള്‍മുറിച്ചു മാറ്റണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാരും വ്യാപാരികളും ഏറെക്കാലമായി അധികൃതരെ സമീപിച്ചിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായിരുന്നില്ലെന്ന ആക്ഷേപമാണ്ഉയരുന്നത്.
മീഞ്ചന്തയില്നിന്നുംരണ്ട് അഗ്നിരക്ഷാസേനാ യൂണിറ്റ്എത്തിയാണ് രാവിലെ ഒമ്പതോടെ മരംപൂര്ണമായും റോഡില്‍ നിന്നും മുറിച്ചുമാറ്റിയത്. ഇതിനിടെ ഭാഗികമായി ഗതാഗതം പുനസ്ഥാപിക്കാന്‍ കഴിഞ്ഞത് ആശ്വാസമായി.നഗരസഭ കൗൺസിലർ നൗഫലിന്റെ നേതൃത്വത്തിൽ പ്രഭാത വ്യായാമ കൂട്ടായ്മ പ്രവർത്തകരും നാട്ടുകാരും പോലീസും സ്ഥലത്തെത്തി പിന്നീട് ഗതാഗതംപൂര്ണമായും പുനസ്ഥാപിച്ചു.
Tags : Nattuvishesham Districtnews Peepal tree