x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വേ​ന​ൽ​ച്ചൂ​ടി​ൽ വെ​ന്തു​രു​കി ജ​ന​ങ്ങ​ൾ


Published: April 28, 2026 01:12 AM IST | Updated: April 28, 2026 01:12 AM IST

തൃ​ശൂ​രി​ലെ പ​ഴ​ക്ക​ട​യി​ൽ വി​ല്പ​ന​യ്ക്കുവ​ച്ചി​രി​ക്കു​ന്ന ത​ണ്ണി​മ​ത്ത​നു​ക​ൾ.

തൃ​ശൂ​ർ: നാ​ട് കൊ​ടും​ചൂ​ടി​ൽ വെ​ന്തു​രു​കു​മ്പോ​ൾ ആ​ശ്വാ​സം​തേ​ടി വി​പ​ണി​യി​ലെ​ത്തു​ന്ന മ​ല​യാ​ളി​യെ കാ​ത്തി​രി​ക്കു​ന്ന​തു വി​ല​ക്ക​യ​റ്റ​ത്തി​ന്‍റെ പൊ​ള്ളു​ന്ന വാ​ർ​ത്ത​ക​ൾ. വേ​ന​ൽ​ക്കാ​ല​ത്തെ പ്ര​ധാ​ന ദാ​ഹ​ശ​മ​നി​ക​ളാ​യ ത​ണ്ണി​മ​ത്ത​നും ചെ​റു​നാ​ര​ങ്ങ​യ്ക്കും വി​ല കു​തി​ച്ചു​യ​ർ​ന്നു. ആ​വ​ശ്യ​ക്കാ​ർ ഏ​റു​ക​യും വി​പ​ണി​യി​ൽ ല​ഭ്യ​ത കു​റ​യു​ക​യും ചെ​യ്ത​താ​ണ് പെ​ട്ടെ​ന്നു​ള്ള ഈ ​വി​ല​ക്ക​യ​റ്റ​ത്തി​നു പി​ന്നി​ൽ.

പ​ത്ത​ടി മു​ന്നി​ൽ
ത​ണ്ണി​മ​ത്ത​ൻ

സാ​ധാ​ര​ണ ത​ണ്ണി​മ​ത്ത​ൻ കി​ലോ​യ്ക്ക് പ​ത്തു​രൂ​പ​യോ​ള​മാ​ണ് ഒ​റ്റ​യ​ടി​ക്കു വ​ർ​ധി​ച്ച​ത്. ര​ണ്ടാ​ഴ്ച മു​ന്പു​വ​രെ 25 രൂ​പ​യ്ക്കു ല​ഭി​ച്ചി​രു​ന്ന സാ​ധാ​ര​ണ ത​ണ്ണി​മ​ത്ത​ന് ഇ​പ്പോ​ൾ പ​ല​യി​ട​ങ്ങ​ളി​ലും 35 രൂ​പ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്. കൂ​ടു​ത​ൽ മ​ധു​ര​വും ജ​ലാം​ശ​വു​മു​ള്ള കി​ര​ൺ ത​ണ്ണി​മ​ത്ത​ന്‍റെ വി​ല 30ൽ ​നി​ന്ന് 40 രൂ​പ​യി​ലേ​ക്കെ​ത്തി. അ​തേ​സ​മ​യം, വി​പ​ണി​യി​ലെ ഏ​കീ​ക​ര​ണ​മി​ല്ലാ​യ്മ ഉ​പ​ഭോ​ക്താ​ക്ക​ളെ വ​ല​യ്ക്കു​ന്നു​ണ്ട്. മൊ​ത്ത​വി​പ​ണി​യി​ൽ കി​ര​ണി​നു 30 രൂ​പ​യാ​ണ് നി​ര​ക്കെ​ന്നും എ​ന്നാ​ൽ ചി​ല്ല​റ​വി​ല്പ​ന​ക്കാ​ർ ഇ​തു 40 രൂ​പ​യ്ക്കാ​ണ് വി​ൽ​ക്കു​ന്ന​തെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

ലോ​ഡ് കു​റ​ഞ്ഞു

ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ​യും ത​മി​ഴ്നാ​ട്ടി​ലെ​യും കൃ​ഷി​യി​ട​ങ്ങ​ളി​ൽ​നി​ന്നാ​ണ് കേ​ര​ള​ത്തി​ലെ വി​പ​ണി​ക​ളി​ലേ​ക്കു പ്ര​ധാ​ന​മാ​യും ത​ണ്ണി​മ​ത്ത​ൻ എ​ത്തു​ന്ന​ത്. എ​ന്നാ​ൽ ഇ​ത്ത​വ​ണ വി​ത​ര​ണ​ശൃം​ഖ​ല​യി​ൽ ഉ​ണ്ടാ​യ ത​ട​സ​ങ്ങ​ൾ വി​ല​യെ ബാ​ധി​ച്ചു. റം​സാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ഘോ​ഷ​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് ക​ർ​ഷ​ക​ർ നേ​ര​ത്തേ​ത​ന്നെ ത​ണ്ണി​മ​ത്ത​ൻ വി​ള​വെ​ടു​ത്തു വി​റ്റ​ഴി​ച്ചു. ഇ​തു നി​ല​വി​ൽ തോ​ട്ട​ങ്ങ​ളി​ൽ സ്റ്റോ​ക്ക് കു​റ​യാ​ൻ കാ​ര​ണ​മാ​യി. അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ലും ചൂ​ടു വ​ർ​ധി​ച്ച​തോ​ടെ പ്രാ​ദേ​ശി​ക​മാ​യി ഉ​പ​യോ​ഗം കൂ​ടി. കേ​ര​ള​ത്തി​ലേ​ക്കു​ള്ള ലോ​ഡു​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞു - ഇ​താ​ണ് വി​ല ഉ​യ​രാ​ൻ കാ​ര​ണ​മെ​ന്നാ​ണ് ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​ന്ന​ത്.

നാ​ര​ങ്ങ​യും പു​ളി​ക്കും!

ത​ണ്ണി​മ​ത്ത​നെ​ക്കാ​ൾ വ​ലി​യ വി​ല​ക്ക​യ​റ്റ​മാ​ണ് ചെ​റു​നാ​ര​ങ്ങാ​വി​പ​ണി​യി​ൽ നേ​രി​ടു​ന്ന​ത്. കി​ലോ​യ്ക്ക് 240 രൂ​പ മു​ത​ൽ 250 രൂ​പ വ​രെ​യാ​ണ് നി​ല​വി​ലെ വി​പ​ണി​വി​ല. ക​ടു​ത്ത ചൂ​ടി​ൽ നാ​ര​ങ്ങാ​വെ​ള്ള​വും സ​ർ​ബ​ത്തും കു​ടി​ച്ചു ദാ​ഹ​മ​ക​റ്റാ​മെ​ന്നു​വ​ച്ചാ​ൽ അ​വി​ടെ​യും പോ​ക്ക​റ്റു​ചോ​രും. മാ​ത്ര​മ​ല്ല, വി​പ​ണി​യി​ൽ ല​ഭ്യ​മാ​കു​ന്ന ചെ​റു​നാ​ര​ങ്ങ നെ​ല്ലി​ക്ക​യു​ടെ വ​ലി​പ്പം​മാ​ത്ര​മാ​യ​തും കൂ​ൾ​ഡ്രി​ങ്ക്സ് ഷോ​പ്പു​കാ​രെ​യും വ​ല​യ്ക്കു​ന്നു​ണ്ട്.

ഇ​വ​യു​ടെ വി​ല​ക്ക​യ​റ്റം ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ച്ചി​രി​ക്കു​ന്ന​തു വ​ഴി​യോ​ര​ത്തെ സ​ർ​ബ​ത്ത് ക​ച്ച​വ​ട​ക്കാ​രെ​യാ​ണ്. നാ​ര​ങ്ങ​യ്ക്കും ത​ണ്ണി​മ​ത്ത​നും വി​ല ഇ​നി​യും കൂ​ടി​യാ​ൽ സ​ർ​ബ​ത്ത് ഉ​ൾ​പ്പെ​ടെ​യു​ള്ള പാ​നീ​യ​ങ്ങ​ൾ​ക്കു ഗ്ലാ​സി​ന് അ​ഞ്ചു​മു​ത​ൽ പ​ത്തു​രൂ​പ​വ​രെ വ​ർ​ധി​പ്പി​ക്കേ​ണ്ടി​വ​രു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് വ്യാ​പാ​രി​ക​ൾ. വ​രും​ദി​വ​സ​ങ്ങ​ളി​ൽ ചൂ​ട് ഇ​നി​യും ക​ടു​ക്കു​മെ​ന്ന കാ​ലാ​വ​സ്ഥാ​റി​പ്പോ​ർ​ട്ടു​ക​ൾ വി​പ​ണി​യി​ൽ വീ​ണ്ടും വി​ല​ക്ക​യ​റ്റ​ത്തി​ന് ഇ​ട​യാ​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് പൊ​തു​ജ​നം.

Tags : summer heat nattuvishesham local news

Recent News

Corehub Up