x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ ഇ​ന്ന്; അ​ധ്യ​ക്ഷ​പ​ദ​ത്തി​നായി ച​ര​ടു​വ​ലി ശ​ക്തം


Published: December 21, 2025 07:11 AM IST | Updated: December 21, 2025 07:11 AM IST

തൊ​ടു​പു​ഴ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ച്ച ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ ഇ​ന്നു രാ​വി​ലെ പ​ത്തി​ന് വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ക്കും. സ​ത്യ​പ്ര​തി​ജ്ഞ​യു​ടെ എ​ല്ലാ ഒ​രു​ക്ക​വും പൂ​ര്‍​ത്തി​യാ​യി. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രി​ല്‍ മു​തി​ര്‍​ന്ന അം​ഗം ആ​ദ്യം സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലും. പി​ന്നീ​ട് ഇ​ദ്ദേ​ഹം മ​റ്റു​ള്ള​വ​ര്‍​ക്ക് സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ക്കും. തു​ട​ര്‍​ന്നു മു​തി​ര്‍​ന്ന അം​ഗ​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ആ​ദ്യ​യോ​ഗം ചേ​രും. 26നു ​ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍, വൈ​സ് ചെ​യ​ര്‍​മാ​ന്‍​മാ​രെ​യും 27നു ​ഗ്രാ​മ, ബ്ലോ​ക്ക്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും.


ഇ​തേ​സ​മ​യം, അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് പ​ല​യി​ട​ത്തും ച​ര​ടു​വ​ലി​യും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ്രാ​ദേ​ശി​ക ത​ല​ത്തി​ല്‍ തീ​രു​മാ​ന​മാ​കാ​ത്ത ഇ​ട​ങ്ങ​ളി​ല്‍ ഡി​സി​സി​യി​ലേ​ക്കും ഇ​വി​ടെ​യും സ​മ​വാ​യ​മു​ണ്ടാ​കാ​ത്ത ഇ​ട​ങ്ങ​ളി​ല്‍ സം​സ്ഥാ​ന ത​ല​ത്തി​ലും തീ​രു​മാ​ന​മു​ണ്ടാ​ക്കു​ന്ന​തി​നാ​യി ച​ര്‍​ച്ച​ക​ള്‍ സ​ജീ​വ​മാ​യി ന​ട​ന്നു​വ​രി​ക​യാ​ണ്. ഏ​തെ​ല്ലാം ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ മു​ന്ന​ണി​യി​ലെ ക​ക്ഷി​ക​ള്‍​ക്ക് സ്ഥാ​നം ന​ല്‍​ക​ണം എ​ന്ന​തു സം​ബ​ന്ധി​ച്ചും ആ​ലോ​ച​ന​ക​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ആ​ദ്യ ടേ​മി​നെ​ച്ചൊ​ല്ലി​യും പ​ല​യി​ട​ത്തും അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കു​ന്നു​ണ്ട്. മു​ന്ന​ണി​ക്കു​ള്ളി​ലും ഘ​ട​ക​ക​ക്ഷി​ക​ള്‍ ത​മ്മി​ലു​ള്ള ത​ര്‍​ക്ക​ത്തി​നു പു​റ​മേ അ​തതു പാ​ര്‍​ട്ടി​ക​ളി​ലെ ആ​ര്‍​ക്ക് പ​ദ​വി ന​ല്‍​ക​ണ​മെ​ന്ന​തു സം​ബ​ന്ധി​ച്ചും അ​സ്വാ​ര​സ്യം രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. പ​ല​യി​ട​ത്തും പി​ന്‍​സീ​റ്റ് ഭ​ര​ണ​ത്തി​നാ​യി പ​ല നേ​താ​ക്ക​ളും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ഇ​തി​നാ​യി ഇ​വ​രു​ടെ ഇ​ഷ്ട​ക്കാ​ര്‍​ക്ക് സ്ഥാ​നം ഉ​റ​പ്പി​ക്കാ​നും അ​ണി​യ​റ​നീ​ക്കം സ​ജീ​വ​മാ​ണ്.


അ​തേ​സ​മ​യം, യു​ഡി​എ​ഫി​നു ല​ഭി​ച്ച തി​ള​ക്ക​മാ​ര്‍​ന്ന വി​ജ​യ​ത്തി​ന്‍റെ മാ​റ്റ് കു​റ​യ്ക്കാ​തെ പ്ര​ശ്‌​ന​ങ്ങ​ള്‍ ര​മ്യ​മാ​യി പ​രി​ഹ​രി​ക്കാ​നാ​ണ് ജി​ല്ലാ​നേ​തൃ​ത്വ​ത്തി​നും പ്രാ​ദേ​ശി​ക ഘ​ട​ക​ങ്ങ​ള്‍​ക്കും ന​ല്‍​കി​യി​രി​ക്കു​ന്ന നി​ര്‍​ദേ​ശ​മെ​ന്ന​റി​യു​ന്നു. ചി​ല​യി​ട​ങ്ങ​ളി​ലെ​ങ്കി​ലും മു​ന്ന​ണി​യി​ലെ പ​ട​ല​പ്പിണ​ക്ക​ങ്ങ​ള്‍ മു​ത​ലെ​ടു​ക്കാ​ന്‍ പ്ര​തി​പ​ക്ഷ​വും രം​ഗ​ത്തു​ണ്ട്. നേ​രി​യ സീ​റ്റു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ല്‍ ഭ​ര​ണം നേ​ടി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ അ​ട്ടി​മ​റി സാ​ധ്യ​ത​യും ത​ള്ളി​ക്ക​ള​യാ​നാ​വി​ല്ല. ഇ​തി​നാ​ല്‍ ജാ​ഗ്ര​ത​യോ​ടെ നീ​ങ്ങാ​നാ​ണ് പ്രാ​ദേ​ശി​ക നേ​താ​ക്ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ള്ള​ത്.


അ​നു​ഭാ​വി​ക​ളു​ടെ ആ​ത്മ​വി​ശ്വാ​സം ത​ക​ര്‍​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ഒ​രു പ്ര​വ​ര്‍​ത്ത​ന​വും ന​ട​ത്ത​രു​തെ​ന്ന ക​ര്‍​ശ​ന നി​ര്‍​ദേ​ശ​വും സം​സ്ഥാ​ന​ത​ല നേ​താ​ക്ക​ള്‍ ന​ല്‍​കി​യി​ട്ടു​ണ്ട്. അ​ടു​ത്ത നി​യ​മ​സ​ഭാ തെ​ര​ഞ്ഞെടു​പ്പി​നെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഉ​ണ്ടാ​ക​രു​തെ​ന്നാ​ണ് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഇ​തി​നു​ള്ള പ്ര​വ​ര്‍​ത്ത​ന​മാ​കും ഭ​ര​ണം ല​ഭി​ച്ച പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടെ ന​ട​ത്തു​ക. കൃ​ത്യ​മാ​യ പ​ദ്ധ​തി ത​യാ​റാ​ക്കി സ​മ​യ​ബ​ന്ധി​ത​മാ​യി വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​പ്പാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​നാ​യി ജ​ന​ങ്ങ​ളി​ല്‍​നി​ന്ന് അ​ഭി​പ്രാ​യ സ്വ​രൂ​പ​ണം ന​ട​ത്താ​നും ആ​ലോ​ച​ന​യു​ണ്ട്.

Tags : nattu vishashesham People's representatives

Recent News

Corehub Up