x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൈ​പ്പ് പൊ​ട്ടി; ക​രു​മാ​ലൂ​രി​ൽ കു​ടി​വെ​ള്ളം മു​ട​ങ്ങി

വെബ് ഡെസ്ക്
Published: July 30, 2026 01:56 AM IST | Updated: July 30, 2026 01:56 AM IST

ക​രു​മാ​ലൂ​ർ ത​ട്ടാം​പ​ടി​യി​ൽ കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി​യ നി​ല​യി​ൽ.

ആ​ല​ങ്ങാ​ട്: കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി​യ​തോ​ടെ ക​രു​മാ​ലൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള കു​ടി​വെ​ള്ളം മു​ട​ങ്ങി.

ആ​ലു​വ-​പ​റ​വൂ​ർ കെ​എ​സ്ആ​ർ​ടി​സി റോ​ഡി​ൽ ത​ട്ടാം​പ​ടി​യി​ലാ​ണ് ഇ​ന്ന​ലെ പൈ​പ്പ് പൊ​ട്ടി​യ​ത്. മു​പ്പ​ത്ത​ടം ജ​ല​ശു​ദ്ധീ​ക​ര​ണ ശാ​ല​യി​ൽ നി​ന്നു വെ​ള്ളം പ​മ്പ് ചെ​യ്യു​ന്ന 250 എം​എം വ്യാ​സ​മു​ള്ള കു​ഴ​ലാ​ണു പൊ​ട്ടി​യ​ത്.

അ​ടി​ക്ക​ടി പൈ​പ്പ് പൊ​ട്ട​ലും റോ​ഡ് കു​ത്തി​പ്പൊ​ളി​ച്ചു ന​ട​ത്തു​ന്ന അ​റ്റ​കു​റ്റ​പ്പ​ണി​യും മൂ​ലം ജ​ന​ങ്ങ​ൾ ദു​രി​ത​ത്തി​ലാ​ണ്. പ​രാ​തി അ​റി​യി​ച്ചാ​ൽ കു​ഴ​ലു​ക​ളു​ടെ കാ​ല​പ്പ​ഴ​ക്ക​മാ​ണ് അ​ടി​ക്ക​ടി പൊ​ട്ടാ​ൻ കാ​ര​ണ​മെ​ന്നു പ​റ​ഞ്ഞ് അ​ധി​കൃ​ത​ർ ഒ​ഴി​ഞ്ഞു മാ​റു​ന്ന​താ​യാ​ണ് ആ​ക്ഷേ​പം.

ക​രാ​റു​കാ​ര​ൻ സ്ഥ​ല​ത്തെ​ത്തി ത​ക​രാ​ർ പ​രി​ഹ​രി​ച്ചു മ​ട​ങ്ങു​ന്ന​തി​നു പി​ന്നാ​ലെ വീ​ണ്ടും അ​വ പൊ​ട്ടു​ന്ന അ​വ​സ്ഥ​യാ​ണ്. ഒ​രാ​ഴ്ച മു​ൻ​പു പൊ​ട്ടി​യ സ്ഥ​ല​ത്താ​ണ് ഇ​ന്ന​ലെ വീ​ണ്ടും പൈ​പ്പ് പൊ​ട്ടി​യ​ത്.

Tags : Pipe bursts NattuVishasham DistrictNews

Recent News

Corehub Up